'ഒന്നും എളുപ്പമായിരുന്നില്ല; എനിക്ക് ഭാരം തോന്നി, കാലുകൾ വീർത്തു, ബാലൻസ് നഷ്ടപ്പെട്ടു'; ഉത്തര ഉണ്ണി പറയുന്നു

നടിയും നര്‍ത്തകിയുമായ ഉത്തര ഉണ്ണി പ്രേക്ഷകര്‍ക്ക് പരിചിതയാണ്. അമ്മ ഊര്‍മ്മിള ഉണ്ണിയുടെ പാത പിന്തുടർന്നാണ് ഉത്തരയും ബിഗ് സ്‌ക്രീനിലെത്തിയത്. എന്നാൽ രണ്ടു സിനിമകളിൽ മാത്രമാണ് ഉത്തര അഭിനയിച്ചത്. അതിനിടെ ഹ്രസ്വചിത്രങ്ങൾ ഒരുക്കികൊണ്ട് അഭിനയം മാത്രമല്ല സംവിധാനവും വഴങ്ങുമെന്നും ഉത്തര തെളിയിച്ചു. ഇടയ്ക്ക് അവതാരകയായും തിളങ്ങി. ഇപ്പോൾ പൂർണമായും നൃത്തത്തിലാണ് ഉത്തര ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.

അതിനിടെ ജീവിതത്തിൽ പുതിയൊരു ഘട്ടത്തിലേക്കും കടന്നിരിക്കുകയാണ് ഉത്തര. കഴിഞ്ഞ മാസമാണ് ഉത്തര ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. മാതൃത്വത്തിന്റെ ആദ്യ നാളുകൾ ആസ്വദിക്കുകയാണ് താരം. 2021ൽ ആയിരുന്നു ഉത്തരയുടെ വിവാഹം. ബിസിനസുകാരനായ നിതേഷാണ് ഉത്തരയുടെ ഭർത്താവ്. രണ്ടു വർഷത്തെ സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇവരുടെ ജീവിതത്തിലേക്ക് ആദ്യത്തെ കണ്മണിയും എത്തിയിരിക്കുന്നത്.

utthara unni

സോഷ്യൽ മീഡിയയിലൂടെ ഉത്തര തന്നെയായിരുന്നു ഈ സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്. 'ദൈവകൃപയാൽ ഞങ്ങൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു. ദീമഹി നിതേഷ് നായർ എന്നാണ് പേര്. ദീമഹീ എന്നാൽ ജ്ഞാനിയും ബുദ്ധിമതിയും എന്നാണ് അർഥം. ഗായത്രി മന്ത്രത്തിൽ ഇത് സൂചിപ്പിക്കുന്നത് ഒരാൾ അവരുടെ ആന്തരിക ദൈവിക ഊർജ്ജങ്ങളെ സജീവമാക്കണം എന്നാണ്. സൂര്യഗായത്രിയിലും ഗണേശ ഗായത്രിയിലും മറ്റെല്ലാ ഗായത്രികളിലും അതുണ്ട്...', എന്നായിരുന്നു കുഞ്ഞ് ജനിച്ച സന്തോഷം പങ്കുവച്ച് ഉത്തര കുറിച്ചത്.

കൂടാതെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളും ഉത്തര പങ്കുവെച്ചു. നിരവധി പേരാണ് നടിക്കും കുടുംബത്തിനും ആശംസകൾ നേർന്ന് എത്തിയത്. മുൻപ് ഗർഭകാലത്തെ തന്റെ വിശേഷങ്ങളെല്ലാം ഉത്തര ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ബേബി ഷവർ മുതൽ മതപരമായ ചടങ്ങുകൾ വരെ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു ഇതെല്ലാം തന്നെ ശ്രദ്ധനേടിയിരുന്നു. അതിനിടെ ഗർഭകാലത്ത് നിറവയറിൽ നൃത്തം ചെയ്യുന്ന വീഡിയോകളും ഉത്തര പങ്കുവയ്ക്കുണ്ടായുണ്ടായി.

പ്രസവത്തിന്റെ അവസാന മാസങ്ങളിൽ പോലും ഉത്തര നൃത്തം ചെയ്തിരുന്നു. ഇതെല്ലാം വൈറലാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ നൃത്ത വിഡിയോ ഏറ്റെടുത്തവർക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള ഉത്തരയുടെ പോസ്റ്റ് ശ്രദ്ധ നേടുകയാണ്. ‌ഗര്‍ഭകാലത്ത് മറ്റൊരാൾ ചെയ്യുന്നതു കണ്ടോ, പറയുന്നതു കേട്ടോ തീരുമാനമെടുക്കരുതെന്നും ഡോക്ടറോട് ചോദിച്ച് മാത്രമേ തീരുമാനമെടുക്കാവു എന്നും ഉത്തര പറയുന്നു. ഗർഭിണിയായിരിക്കെ ചെയ്ത വിഡിയോ പങ്കുവച്ചുകൊണ്ടാണ് ഉത്തരയുടെ കുറിപ്പ്.

utthara unni

'ഡാൻസ് നോർമൽ ഡെലിവറിക്ക് സഹായിക്കുമോ എന്ന് പലരും ചോദിക്കുന്നുണ്ട്. സത്യത്തിൽ അതെനിക്ക് അറിയില്ല. രണ്ട് മാസത്തോളം വിശ്രമിക്കുകയും എട്ടാമത്തെയും ഒമ്പതാമത്തെയും മാസത്തിൽ പെട്ടെന്ന് സജീവമാവുകയും ചെയ്യുന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ല. എനിക്ക് ഭാരം തോന്നി, എന്റെ കാലുകൾ വീർത്തിരുന്നു, എനിക്ക് പലപ്പോഴും ബാലൻസ് നഷ്ടപ്പെടുന്നതായി തോന്നി. എന്റെ ഗർഭാവസ്ഥയുടെ ഓരോ ഘട്ടത്തിലും ഞാൻ ചെയ്തത് എന്റെ ഡോക്ടറുടെ നിർദേശങ്ങൾ കേട്ടു',

'ഓരോ ഗർഭധാരണവും വ്യത്യസ്തമാണ്. നിങ്ങളുടെ ഗർഭധാരണത്തിനു മുമ്പുള്ള ജീവിതശൈലി പ്രധാനമാണ്. നിങ്ങളുടെ പേശികളുടെ ശക്തിയും ഗർഭാശയത്തിന്റെ ആരോഗ്യവും നിങ്ങളുടെ ഗർഭകാലത്ത് നിങ്ങൾക്ക് എന്തുചെയ്യാൻ കഴിയും അല്ലെങ്കിൽ ചെയ്യാൻ കഴിയില്ലെന്ന് തീരുമാനിക്കുന്നു. ഇതിന്റെ ഉത്തരങ്ങൾ ഗൂഗിൾ, യൂട്യൂബ്, ഇൻസ്റ്റഗ്രാം എന്നിവയിൽ ഒന്നും നോക്കരുത്'. ഉത്തര കുറിച്ചു. കഴിഞ്ഞ ദിവസം പങ്കുവച്ച കുറിപ്പിന് താഴെ നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X