'മമ്മൂക്കയും എന്നെ അങ്ങനെ വിളിച്ചപ്പോൾ വയറ്റിൽ ചിത്രശലഭങ്ങൾ പറന്നു'; പേര് മാറ്റുന്നുവെന്ന് പ്രഖ്യാപിച്ച് വിൻസി

മലയാള സിനിമയിലെ യുവ നായികമാരിൽ പ്രധാനിയാണ് നടി വിൻസി അലോഷ്യസ്. നായിക നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ വിൻസി പിന്നീട് മലയാള സിനിമയിലെ നിറസാന്നിധ്യമായി മാറുകയായിരുന്നു. ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ സ്വന്തമായൊരു ഇടം കണ്ടെത്തിക്കൊണ്ടിരിക്കുകയാണ് വിൻസി ഇപ്പോൾ.

2019ല്‍ പുറത്തിറങ്ങിയ വികൃതി എന്ന ചിത്രത്തിലൂടെയാണ് വിൻസി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിലെ സീനത്ത് എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. തുടര്‍ന്ന് കനകം കാമിനി കലഹം, ജനഗണമന തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇടയിൽ സ്ഥാനം പിടിച്ചു. പിന്നീട് വിൻസിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നട്ടിട്ടില്ല. ഇപ്പോഴിതാ രേഖ എന്ന ചിത്രത്തിലൂടെ 53-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം അടക്കം സ്വന്തമാക്കി കരിയറിൽ ഏറ്റവും മികച്ച ഘട്ടത്തിലൂടെ കടന്നുപോവുകയാണ് താരം.

Vincy Aloshious

അതിനിടെ തന്റെ പേര് മാറ്റുന്നതായി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിൻസി അലോഷ്യസ്. വിൻ സി(Win C ) എന്നാണ് താരം പേര് മാറ്റിയിരിക്കുന്നത്. സൂപ്പർസ്റ്റാർ മമ്മൂട്ടിയുമായുള്ള സംഭാഷണമാണ് പേര് മാറ്റത്തിന് തന്നെ സ്വാധീനിച്ചതെന്നാണ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്. ആരെങ്കിലും തന്നെ 'വിൻ സി' എന്ന് വിളിക്കുമ്പോഴെല്ലാം സന്തോഷം തോന്നാറുണ്ടെന്നും ഇപ്പോൾ മമ്മൂട്ടി, അങ്ങനെ വിളിച്ചപ്പോൾ വയറിൽ ചിത്രശലഭങ്ങൾ പറന്നതുപോലെ തോന്നി എന്നും വിൻസി പറയുന്നു.

മമ്മൂട്ടി അങ്ങനെ വിളിച്ചതുകൊണ്ട് തന്നെ തന്റെ പേര് ഇനി മുതൽ വിൻ സി എന്നായിരിക്കും എന്നും ഇനി എല്ലാവരും തന്നെ അങ്ങനെ വിളിക്കാൻ താത്പര്യപ്പെടുന്നു എന്നും വിൻസി സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ തന്റെ പേര് iam Win c എന്ന് മാറ്റിയ ശേഷമായിരുന്നു വിൻസിയുടെ പോസ്റ്റ്.

Vincy Aloshious

'ആരെങ്കിലും എന്നെ വിൻ സി എന്ന് പരാമർശിക്കുമ്പോഴെല്ലാം ഒരുപാട് സന്തോഷം തോന്നാറുണ്ട്. എനിക്ക് പെട്ടെന്ന് അദ്ഭുതവും അഭിമാനവും തോന്നും. ഞാൻ വിജയം മുറുകെ പിടിച്ചതുപോലെ തോന്നും. പക്ഷേ മമ്മൂക്ക എന്നെ 'വിൻ സി' എന്ന് വിളിച്ചപ്പോൾ എന്റെ വയറ്റിൽ ചിത്രശലഭങ്ങൾ പറന്നു',

'അതുകൊണ്ട് ഞാൻ സന്തോഷത്തോടെയും അഭിമാനത്തോടെയും എന്റെ പ്രൊഫൈൽ പേര് മാറ്റുകയാണ്. ഇനി മുതൽ എല്ലാവരും എന്നെ വിൻ സി എന്ന് അഭിസംബോധന ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു', മമ്മൂട്ടി തന്നെ 'വിൻ സി' എന്ന് വിളിച്ച വാട്ട്‌സ്ആപ്പ് സംഭാഷണത്തിന്റെ സ്‌ക്രീൻഷോട്ട് പങ്കുവെച്ച് വിൻസി കുറിച്ചു.

നിരവധിപേരാണ് വിൻസിക്ക് ആശംസകളുമായി എത്തുന്നത്. വിൻ സി എന്ന് വിളിച്ചും നിരവധി പേർ കമന്റ് ചെയ്യുന്നുണ്ട്. രേഖ എന്ന ചിത്രത്തിലെ രേഖ എന്ന ടൈറ്റിൽ വേഷമാണ് വിൻസിക്ക് സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്തത്. ജിതിൻ ഐസക് തോമസാണ് ചിത്രം സംവിധാനം ചെയ്തത്. ഉണ്ണിലാൽ ആയിരുന്നു ചിത്രത്തിലെ നായകൻ. അതേസമയം കുഞ്ചാക്കോ ബോബൻ നായകനായ പത്മിനിയാണ് വിൻസിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മാരിവില്ലൻ ഗോപുരങ്ങളാണ് രേഖ വേഷമിട്ട ചിത്രങ്ങളില്‍ ഇനി റിലീസ് ചെയ്യാനുള്ളത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X