'എന്റെ അമ്മ മോഡേൺ മൈൻഡുള്ള അമ്മയാണ്'; ഇതുവരെ വിവാഹത്തെക്കുറിച്ച് പറഞ്ഞിട്ടില്ലെന്ന് അഹാന!

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. ഭാര്യ സിന്ധുവും മക്കളായ അഹാനയും ദിയയും ഇഷാനിയും ഹൻസികയുമെല്ലാം സോഷ്യൽമീഡിയയിലെ മിന്നും താരങ്ങളാണ്. തങ്ങളുടെയും കുടുംബത്തിന്റെയും എല്ലാ വിശേഷങ്ങളും ഇവർ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. എന്നാൽ അമ്മ സിന്ധു കൃഷ്ണയാണ് ഇതിലെല്ലാം മുന്നിൽ. ഒരുപക്ഷെ ഇവരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് പോലും സിന്ധു കൃഷ്ണയ്ക്ക് ആയിരിക്കും. അത്രയധികം ആരാധകരുമായി അടുത്ത് നിൽക്കാൻ ശ്രമിക്കുന്ന ആളാണ് സിന്ധു.

വിവാഹശേഷമുള്ള തന്റെ ജീവിതം മുഴുവൻ മക്കൾക്ക് വേണ്ടി മാത്രം ജീവിച്ച അമ്മയാണ് സിന്ധു കൃഷ്ണ. കോവിഡ് കാലത്താണ് സിന്ധു യൂട്യുബിലും സോഷ്യൽ മീഡിയയിലുമൊക്കെ സജീവമായത്. ഇന്ന് കൃഷ്ണകുമാറിനും മക്കൾക്കുമൊപ്പം ജീവിതം നല്ല രീതിയിൽ ആസ്വദിക്കുകയാണ് സിന്ധു. മക്കളോടൊപ്പം യാത്ര ചെയ്യാനും കറങ്ങാനും എല്ലാത്തിനും സിന്ധു ഒപ്പമുണ്ടാകാറുണ്ട്. ഇപ്പോഴിതാ സിന്ധുവിനെ കുറിച്ച് മൂത്തമകൾ അഹാന പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. തന്റെ അമ്മ ഒരു മോഡേൺ മൈൻഡുള്ള അമ്മയാണെന്നാണ് അഹാന പറയുന്നത്.

ahaana krishna, Sindhu Krishna

'അമ്മ ഒരു മോഡേൺ മൈൻഡുള്ള അമ്മയാണ്. എനിക്കിപ്പോൾ 27 വയസ്സായി. അമ്മ എന്നോട് ഇതുവരെ വിവാഹത്തെ കുറിച്ച് പറഞ്ഞിട്ടില്ല. അങ്ങനെയൊരു സംഭാഷണമേ വീട്ടിൽ ഉണ്ടായിട്ടില്ല. അങ്ങനെ വളരെ മോഡേൺ മൈൻഡഡ്‌ ആയ അമ്മയാണ്. ചെറുപ്പത്തിൽ ആൺകുട്ടികളോട് സംസാരിച്ചു എന്ന് പറഞ്ഞോ, ട്യൂഷൻ ക്ലാസ്സിൽ എന്തെങ്കിലും പ്രശ്നമുണ്ടാക്കിയെന്ന് പറഞ്ഞോ ഒന്നും ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. അതൊക്കെ അവർ വളരെ നല്ല രീതിയിലാണ് കൈകാര്യം ചെയ്തിട്ടുള്ളത്,'

പരീക്ഷക്ക് തൊറ്റാൽ പോലും അതിനെ സാധാരണ രീതിയിലെ എടുക്കൂ. അത് ഒരുപാട് ആസ്തി ഉള്ളത് കൊണ്ട് ഒന്നുമല്ല. എനിക്ക് ഒരിക്കലും മാർക്ക് കുറഞ്ഞതിന്റെ പേരിൽ ടെൻഷൻ അടിക്കേണ്ടി വന്നിട്ടില്ല. ഞാൻ എഞ്ചിനീയറിംഗ് എന്ന് പറഞ്ഞ് കുറെ നാൾ നടന്നിട്ട് ഒറ്റ സുപ്രഭാതത്തിൽ വിഷ്വൽ കമ്യുണിക്കേഷൻ എടുത്തതാണ്. അപ്പോൾ പോലും ഒന്നും പറഞ്ഞിട്ടില്ല. നമ്മൾ അത്രയധികം മനസിലാക്കുന്ന, നമുക്ക് എന്തും പറയാവുന്ന അമ്മയാണ്,' വീണ മുകുന്ദനുമായുള്ള അഭിമുഖത്തിൽ അഹാന പറഞ്ഞു.

അതേ സമയം മകൾക്ക് പലർക്കും യൂട്യൂബ് ചാനലിലേക്കുള്ള വീഡിയോകൾ ഷൂട്ട് ചെയ്യാൻ സഹായിക്കുന്നതും ജിഎസ്ടി ഫയലിങ്ങിന്റെ കാര്യങ്ങൾ നോക്കുന്നതുമൊക്കെ അമ്മയാണെന്നും അഹാന കൂട്ടിച്ചേർത്തു. സ്വന്തം വീഡിയോകൾ ഷൂട്ട് ചെയ്യുന്നതും എഡിറ്റ് ചെയ്യുന്നതുമെല്ലാം സിന്ധു തന്നെയാണെന്നും അഹാന അഭിമുഖത്തിൽ പറഞ്ഞു.

ahaana krishna, Sindhu Krishna

നേരത്തെയും അഹാന അമ്മയെ കുറിച്ച് വാചാലയായിട്ടുണ്ട്. തങ്ങൾക്ക് വേണ്ടി ഒരുപാട് ത്യാഗങ്ങൾ സഹിച്ച ആളാണ് അമ്മയെന്നാണ് അഹാന പറഞ്ഞത്. എനിക്ക് പത്ത് വയസായപ്പോഴേക്കും ഹൻസിക ജനിച്ചു. ഏകദേശം ഒരു പതിനഞ്ച് കൊല്ലം എന്റെ അമ്മ ആകെ ചെയ്തിട്ടുള്ളത് ഈ പിള്ളേരെ നോക്കുക എന്നുള്ളതാണ്. നമ്മളെ കുളിപ്പിക്കുക, നമ്മളെ റെഡിയാക്കുക, നമ്മുടെ മുടി കെട്ടിത്തരിക, നമുക്ക് ഭക്ഷണം തരിക, സ്‌കൂളിൽ നിന്ന് വിളിക്കുക, ട്യൂഷന് വിടുക, ഡാൻസ് ക്ലാസ്സിൽ കൊണ്ടാക്കുക. അതൊക്കെ മാത്രമാണ് അമ്മ ചെയ്തിരുന്നത്.

അതായത് അമ്മ അമ്മയ്ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. ആ പതിനഞ്ച് വർഷം അമ്മ അമ്മയെ തന്നെ മറന്നു. എന്നാണ് അഹാന പറഞ്ഞത്. അതുകൊണ്ട് തന്നെ താൻ അമ്മയ്ക്ക് വേണ്ടി ഇന്ന് പലതും ചെയ്ത് കൊടുക്കാറുണ്ടെന്നും ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിൽ അഹാന പറഞ്ഞിരുന്നു.

Read more about: Year Ender 2023
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X