'അമ്മയുടെ ഭംഗി പിള്ളേർക്ക് ആർക്കും കിട്ടിയില്ലെന്ന് എല്ലാവരും പറയാറുണ്ട്; അമ്മയ്ക്കത് ഭയങ്കര സന്തോഷമായി': അഹാന
മലയാള സിനിമയിലെ യുവ നായികമാരിൽ ഏറ്റവും ശ്രദ്ധേയ താരമാണ് നടി അഹാന കൃഷ്ണ. വളരെ കുറച്ചു സിനിമകളെ ചെയ്തിട്ടുള്ളുവെങ്കിലും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് അഹാന. അച്ഛന്‍ കൃഷ്ണ കുമാറിന്റെ പാത പിന്തുടർന്നാണ് അഹാന സിനിമയിലെത്തുന്നത്. അഹാനയ്ക്ക് പിന്നാലെ സഹോദരിമാരും ഇപ്പോൾ സിനിമയിൽ ചുവടുവെച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് അഹാനയും കുടുംബവും.
അമ്മ മുതൽ ഏറ്റവും ഇളയ സഹോദരി ഹൻസികയുടെ വരെ സോഷ്യൽ മീഡിയ അക്കൗണ്ടുകളും യൂട്യൂബ് ചാനലും വരെ വൻ ഹിറ്റാണ്. എല്ലാവരും സജീവമായി സോഷ്യൽ മീഡിയയിൽ ഇടപെടാറുണ്ട്. ഇവർ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ വീഡിയോകളുമൊക്കെ അതിവേഗമാണ് വൈറലായി മാറാറുള്ളത്.
അടുത്തിടെ അഹാന പങ്കുവച്ച ഒരു ചിത്രവും ഇതുപോലെ വൈറലായി മാറിയിരുന്നു. ഇരുപത്തിയഞ്ച് വർഷം പഴക്കമുള്ള അമ്മയുടെ സൽവാർ ധരിച്ചു കൊണ്ടുള്ള അഹാനയുടെ ചിത്രമാണ് വൈറലായത്. അത് കണ്ട ശേഷം അമ്മയുടെ പ്രതികരണം എന്തായിരുന്നു എന്ന് പറഞ്ഞിരിക്കുകയാണ് അഹാന ഇപ്പോൾ.

അമ്മക്ക് പോസ്റ്റ് വലിയ ഇഷ്ടമായെന്നും ദിയയെ പ്രെഗ്നന്റ് ആയ സമയത്തുള്ള ചിത്രമായത് കൊണ്ടാണ് അമ്മയ്ക്ക് തടി തോന്നിയതെന്നും അഹാന പറഞ്ഞു. ശരിക്കും ആ സൽവാറിന് 25 വർഷത്തേക്കാൾ പഴക്കമുണ്ടെന്നും അഹാന പറഞ്ഞു. പുതിയ ചിത്രമായ അടിയുടെ പ്രമോഷന്റെ ഭാഗമായി റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് അഹാന ഇക്കാര്യങ്ങൾ പറഞ്ഞത്. വിശദമായി വായിക്കാം.
'ആ സൽവാർ ഞാൻ അമ്മയുടെ അടുത്ത് നിന്ന് കടം വാങ്ങിയതൊന്നുമല്ല. ഞാൻ എടുത്ത് കൊണ്ടുപോയി അങ്ങ് ഇട്ടതാണ്. അമ്മ ഭയങ്കര സുന്ദരിയാണ്. അമ്മയുടെ ഭംഗി പിള്ളേർക്ക് ആർക്കും കിട്ടിയില്ലെന്ന് എല്ലാവരും പറയാറുണ്ട്. അമ്മയ്ക്ക് അറിയായിരുന്നു ഞാൻ അത് എടുത്ത് ഇടുമെന്ന്. ഇൻസ്റ്റയിലെ ആ ഫോട്ടോ കണ്ട് ഞെട്ടിയതൊന്നുമില്ല. കുറേ നാളായി ഞാൻ ആ ഡ്രസ് എടുത്ത് എന്റെ കബോർഡിൽ സൂക്ഷിച്ച് വെച്ചിരിക്കുകയായിരുന്നു,'
'എപ്പോഴോ ആ സൽവാർ ഒരിടത്ത് ഇരിക്കുന്നത് കണ്ടു. എനിക്കത് കണ്ടപ്പോൾ ഭയങ്കരമായി ഇഷ്ടപ്പെട്ടു. പണ്ടത്തെ സൽവാർ ഒന്നും സൈസ് ഫിറ്റിങ് അല്ലല്ലോ. അതുകൊണ്ട് സൈസൊക്കെ എനിക്ക് കറക്ടായിരുന്നു. ഞാൻ അന്നേ അമ്മയോട് പറയുന്നുണ്ട്, അടി ഇറങ്ങുന്ന സമയത്ത് ഏതെങ്കിലും ഇന്റർവ്യൂയിൽ എനിക്കിത് ഇടണമെന്ന് ഉണ്ടെന്ന്.
ഒന്നര വർഷമായിട്ട് അടി ഇറങ്ങാൻ വേണ്ടി ഞാൻ വെയ്റ്റ് ചെയ്തിരിക്കുകയാണ്. കാരണം ഏതെങ്കിലും ഇൻർവ്യൂയിൽ എനിക്ക് ആ സൽവാർ ഇടണമെന്നുണ്ട്,' എന്നും അഹാന പറഞ്ഞു. അമ്മക്ക് അത് ഭയങ്കര ഇഷ്ടമായെന്നും അഹാന പറയുന്നുണ്ട്.

'ആകെ അമ്മ എന്നോട് പറഞ്ഞത് ആ ഫോട്ടോ എടുക്കുമ്പോൾ ഓസിയെ പ്രഗ്നന്റായിരുന്നു എന്നാണ്. ദിയയെ അപ്പോൾ അഞ്ചാറ് മാസം പ്രഗ്നന്റായിരുന്നു. അതാണ് അമ്മയുടെ മുഖമൊക്കെ കുറച്ച് ചബ്ബിയായിട്ട് ഇരിക്കുന്നത്. അല്ലെങ്കിൽ ആ സമയത്ത് അമ്മ കുറച്ച് കൂടെ മെലിഞ്ഞിട്ടാണ് ഇരുന്നിരുന്നത്. അന്ന് ആ സൽവാർ ഇട്ടപ്പോൾ എനിക്ക് ഭയങ്കര സന്തോഷവും ഇഷ്ടവും തോന്നിയെന്നും' അഹാന പറഞ്ഞു.
അതിന് അത്രയും വർഷത്തെ പഴക്കമുണ്ടെന്ന് കണ്ടാൽ പറയില്ല. ആ സമയത്ത് അമ്മ മസികറ്റിലായിരുന്നു താമസിച്ചിരുന്നത്. മസ്കറ്റിൽ നിന്നും വാങ്ങിച്ച സൽവാറാണ്. ഞാൻ ഇട്ട ഫോട്ടോയാണ് ഇരുപത്ത് വർഷം മുമ്പ് എടുത്തതെന്ന് പറഞ്ഞതെന്നും അഹാന കൂട്ടിച്ചേർത്തു. അതേസമയം, കഴിഞ്ഞ ആഴ്ചയാണ് അഹാനയുടെ പുതിയ ചിത്രം അടി തിയേറ്ററുകളിൽ എത്തിയത്. ഷൈൻ ടോം ചാക്കോ നായകനായ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.


Click it and Unblock the Notifications