അച്ഛൻ പോയി, സാമ്പത്തികമായി തകർന്നു! കുടുംബം മുഴുവൻ എതിർത്തിട്ടും ഞാൻ ആ തീരുമാനമെടുത്തു: അമല പോൾ

മലയാളത്തിൽ അരങ്ങേറ്റം കുറിച്ച് പിന്നീട് തെന്നിന്ത്യൻ സിനിമയിലെ മുൻനിര താരമായി മാറിയ നടിയാണ് അമല പോൾ. മലയാളത്തിലും തമിഴിലുമെല്ലാം സൂപ്പർ താര സിനിമകളിൽ എല്ലാം അമല പോൾ അഭിനയിച്ചിട്ടുണ്ട്. 2009 ൽ ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെ ആയിരുന്നു അമല പോളിന്റെ അരങ്ങേറ്റം.

തൊട്ടടുത്ത വർഷം തന്നെ തമിഴിൽ എത്തിയ അമല തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു. തെലുങ്കിലും ശ്രദ്ധേയ ചിത്രങ്ങളുടെ ഭാഗമായി അമല തിളങ്ങി. തമിഴ്, തെലുങ്ക് സിനിമകളിലൂടെയാണ് അമല പോൾ തെന്നിന്ത്യയിലെ അറിയപ്പെടുന്ന നായികയായി മാറിയത്. അഭിനയ പ്രാധാന്യമുളള വേഷങ്ങളിലും ഗ്ലാമർ റോളുകളിലും തിളങ്ങി കൊണ്ടാണ് അമല പോൾ പ്രേക്ഷകരുടെ ഇഷ്ടതാരമായത്.

സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം

എന്നാൽ ഒരു വർഷം മുൻപ് വരെ ചെറിയ ഇടവേളയിലായിരുന്നു അമല പോൾ. വിവാഹമോചനത്തിന് ശേഷം ചില വ്യക്തിപരമായ നഷ്ടങ്ങൾ കാരണമെല്ലാം മനസികമായി തകർന്ന അമല സിനിമയിൽ നിന്ന് ഇടവേളയെടുക്കാൻ തീരുമാനിക്കുകയായിരുന്നു. ഇപ്പോഴിതാ, ശക്‌തമായി തന്നെ സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം.

തിരിച്ചുവരവിൽ അഭിനയത്തിന് പുറമെ നിർമ്മാണ രംഗത്തും അമല തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. തമിഴിൽ കഡാവർ എന്ന ക്രൈം ത്രില്ലർ ചിത്രമാണ് അമല നിർമ്മിച്ചത്. നാല് വർഷത്തിന് ശേഷം ടീച്ചർ എന്ന സിനിമയിലൂടെ മലയാളത്തിലേക്കും നടി തിരിച്ചുവന്നു. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. മമ്മൂട്ടിക്ക് ഒപ്പം ക്രിസ്റ്റഫർ, പൃഥ്വിരാജ് നായകനായ ആടുജീവിതം എന്നീ ചിത്രങ്ങളും അമലയുടേതായി പുറത്തിറങ്ങാനുണ്ട്.

ഇടവേളയെ കുറിച്ച്

അതേസമയം, ഇപ്പോഴിതാ തന്റെ ഇടവേളയെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. ടീച്ചർ സിനിമയുടെ പ്രമോഷന്റെ ഭാഗമായി കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് അമല ഇടവേളയെ കുറിച്ച് സംസാരിച്ചത്. സിനിമയിൽ തിളങ്ങി നിൽക്കുന്ന താരങ്ങളായവർക്ക് മാത്രം ലഭിക്കുന്ന സ്വാതന്ത്ര്യമാണ് ഇടയ്ക്ക് ഇടവേള എടുക്കാൻ കഴിയുക എന്നതെന്ന അവതാരകന്റെ അഭിപ്രായത്തെ തള്ളിക്കൊണ്ട് സംസാരിക്കുകയായിരുന്നു അമല. അമലയുടെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.

ആ സമയത്താണ് എനിക്ക് അച്ഛനെ നഷ്ടമാകുന്നത്

'സാമ്പത്തികമായി തകർന്നിരിക്കുന്ന സമയത്താണ് ഞാൻ ഇടവേളയെടുത്തത്. കഡാവർ സിനിമ നിർമ്മിച്ച് കഴിഞ്ഞാണ് കോവിഡ് വരുന്നത്. ആറ്, ഏഴ് മാസത്തിൽ റിലീസ് ചെയ്യാമെന്ന് കരുതിയാണ് ഒരു സിനിമ ചെയ്യുന്നത്. അത് വൈകുന്തോറും ഉണ്ടാകുന്ന പ്രശ്‌നങ്ങൾ വലുതാണ്. അതുപോലെ ആ സമയത്താണ് എനിക്ക് അച്ഛനെ നഷ്ടമാകുന്നത്,'

'ഞാൻ ഒരുപാട് ആഗ്രഹിച്ച പല ഓഫറുകളുമാണ് എനിക്ക് ആ സമയത്ത് വന്നത്. പക്ഷെ അതിനെല്ലാം നോ പറഞ്ഞു കൊണ്ട് ഞാൻ ഒരു ഇടവേള എടുത്തെങ്കിൽ അത് സ്റ്റാറായത് കൊണ്ടോ സാമ്പത്തികമായി മികച്ച് നിൽക്കുന്നതോ കൊണ്ടല്ല. എനിക്ക് അപ്പോൾ അതായിരുന്നു ആവശ്യം,'

തോന്നിയപ്പോൾ എടുത്ത തീരുമാനമാണ്

'ഇടവേള എന്റെ മാത്രം തീരുമാനം ആയിരുന്നു. അതിന് എന്നെ പിന്തുണച്ചത് ഞാൻ മാത്രമാണ്. എന്റെ കുടുംബത്തിൽ എല്ലാവര്ക്കും പേടി ആയിരുന്നു. എല്ലാവരും മറന്നു പോകും. തിരിച്ചു വരുമ്പോൾ സിനിമ ഉണ്ടാവണം എന്നില്ല. ഇത് വലിയ റിസ്കാണ് എന്നൊക്കെ പറഞ്ഞെങ്കിലും എന്റെ ഫോക്കസ് അതിൽ മാത്രമായിരുന്നു. വലിയൊരു തീരുമാനം ആണ് ഞാൻ അന്ന് എടുത്തത്. ഭാവിയെ കുറിച്ച് ഒന്നും തന്നെ ഞാൻ ചിന്തിച്ചിരുന്നില്ല. ആ സമയത്ത് തോന്നിയപ്പോൾ എടുത്ത തീരുമാനമാണ്. അത് ആർക്കും ചെയ്യാം!' അമല പോൾ പറഞ്ഞു.

ആ സിനിമ തനിക്ക് വേണം

തിരിച്ചുവരവിൽ തനിക്ക് ഏത് സൂപ്പർ താരത്തിനൊപ്പവും സിനിമ ചെയ്യാമായിരുന്നെങ്കിലും ടീച്ചർ തന്നെ തിരഞ്ഞെടുത്തത്. ആ സിനിമ തനിക്ക് വേണം എന്ന് തോന്നിയത് കൊണ്ട് തന്നെയാണെന്നും അമല പറഞ്ഞു. ചിത്രത്തിന്റെ കഥ പറഞ്ഞത് മുതൽ അതിലെ ദേവിക എന്ന കഥാപാത്രത്തിന്റെ കൂടെ തന്നെയായിരുന്നു താനെന്നും അമല പറഞ്ഞു.

Read more about: amala paul
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X