'നടുക്കുള്ള ചെറുക്കൻ പൊളി ലുക്ക്'; മമ്മൂട്ടിയെ കുറിച്ച് ആരാധകന്റെ വാക്കുകൾ: അമല പോൾ ചിത്രം വൈറൽ
ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതോടെ മലയാള സിനിമാ മേഖലയിൽ വലിയ പൊട്ടിത്തെറികൾ ഉണ്ടാവുന്നുണ്ട്. പല താരങ്ങളും അവരവരുടെ അഭിപ്രായങ്ങളുമായി രംഗത്ത് എത്തുന്നു. റിപ്പോർട്ടിൽ കാണപ്പെടുന്ന പ്രമുഖർ ആരാണെന്ന സംശയത്തിലാണ് എല്ലാവരും. ഇത്രയും മോശം സാഹചര്യത്തിലാണ് അമലാ പോളിന്റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് ചർച്ചയാവുന്നത്. കാരണം വലിയ പ്രതിസന്ധികളാണ് സിനിമാ മേഖലയിൽ നടക്കുന്നത്. ആ സാഹചര്യത്തിലാണ് താര രാജക്കൻമാരോടൊപ്പമുള്ള അമലയുടെ പുതിയ ചിത്രങ്ങൾ.
അമ്മ സംഘടന അവർ നടത്തുന്ന മഴവിൽ അവാർഡ്സിന്റെ തിരക്കിലാണെന്ന് നേരത്തെ സിദ്ധിഖ് പറഞ്ഞിരുന്നു. ഇന്നലെ ആഗസ്റ്റ് 20ന് വൈകുന്നേരമായിരുന്നു മഴവിൽ എന്റർടെയ്ൻമെന്റ് അവാർഡ് ഷോ നടന്നത്. പരിപാടിയുമായി ബന്ധപ്പെട്ട ചിത്രങ്ങളൊന്നും തന്നെ പുറത്ത് വന്നിട്ടില്ല. പക്ഷേ കുറേ നാളുകളായി താരങ്ങളെല്ലാം പരിപാടിയുടെ റിഹേഴ്സലിന്റെ ഭാഗമായിരുന്നു. അത്തരത്തിൽ നിരവധി വീഡിയോസ് സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഈ അവാർഡ് ഷോയിൽ പങ്കെടുക്കവെയാണ് അമല പോൾ മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പമുള്ള സെൽഫി എടുത്തത്.

"രണ്ട് ലെജന്റുകൾ ഒരു ഫ്രെയ്മിൽ. ഈ നിമിഷത്തിൽ ഒരു സെൽഫി എടുക്കാതിരിക്കാൻ സാധിക്കുന്നില്ല." എന്നാണ് അമല ഫോട്ടോക്ക് താഴെ കുറിച്ച വാക്കുകൾ. ചിത്രത്തിനു നിരവധി ആരാധകർ കമന്റ് ചെയ്തു. 'ഫാൻ ഗേൾ' എന്നാണ് അമല പോൾ ഹാഷ്ടാഗ് ചെയ്തത്. പോസ്റ്റിനു താഴെ വന്ന കമന്റുകളെല്ലാം അത്രയും രസകരമായിരുന്നു. പലരും മമ്മൂട്ടിയുടെ സൗന്ദര്യത്തെ കുറിച്ചാണ് പറയുന്നത്. ചിലർ ലാലേട്ടന്റെ അഭിനയത്തെ കുറിച്ച്. എന്തായാലും കമന്റ് ബോക്സ് നിറയെ ലാലേട്ടൻ മമ്മൂട്ടി ഫാൻസ് ആണ്.
"നടുക്ക് ഉള്ള ചെറുക്കൻ പൊളി ലുക്ക്" എന്നാണ് ഒരാൾ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ചിലർ ലാലേട്ടന്റെ ചിരിക്കുന്ന സ്റ്റിക്കറുകൾ അയച്ചിട്ടാണ് സന്തോഷം പങ്കുവെക്കുന്നത്. മറ്റു ചിലർ പറയുന്നത് 'മൂന്ന് ലെജന്റ്സ് ഒരേ ഫ്രെയ്മിൽ' എന്ന്. അതായത് അമലയേയും ചേർത്താണ് ആളുകൾ അത്തരം കമന്റുകൾ ചെയ്തത്. എന്നാലും കമന്റ് ബോക്സ് നിറയെ ആരാധകരാൽ നിറഞ്ഞിരിക്കുന്നു.

മോഹൻലാൽ ആരോഗ്യത്തോടെ ഇരിക്കുന്നത് കാണുമ്പോൾ തന്നെ ഏറെ സന്തോഷമുണ്ട്. കഴിഞ്ഞ ദിവസം ആരാധകരെല്ലാം ഒരു നിമിഷം തങ്ങളുടെ ലാലേട്ടന് എന്തു പറ്റിയെന്ന് അറിയാതെ വേദനിച്ചിരുന്നു. തന്റെ ആരോഗ്യ പ്രശ്നങ്ങളിലും ആ ഷോയും സംഘടനെ കുറിച്ചുള്ള കാര്യങ്ങളുമാണ് അദ്ദേഹത്തെ കൂടുതൽ മുന്നോട്ട് നയിച്ചത്. അതാവാം ഇത്രയും വേഗം അദ്ദേഹത്തെ ക്യാമറക്കു മുന്നിൽ കാണാൻ സാധിച്ചത്.
മഴവിൽ എന്റ്ർടെയ്ൻമെന്റ് അവാർഡ് ഷോയെ കുറിച്ച് കൂടുതൽ ഒന്നും അറിയില്ല. എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നത് ആ അവാർഡ് ഷോ നടക്കുന്ന സാഹചര്യത്തിലാണെന്നത് ശ്രദ്ധേയം. നിലവിൽ കൂടുതൽ വിവരങ്ങളൊന്നും ഷോയെ കുറിച്ച് ലഭ്യമല്ല. എന്നാൽ ഉടൻ തന്നെ അവാർഡ് നിശ ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്യും. അതിനായിട്ടാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്. മലയാള സിനിമയുടെ ഏറ്റവും മോശം സാഹചര്യത്തിലും തങ്ങളുടെ സംഘടനയുടെ ആഘോഷ രാവിലായിരുന്നു താരങ്ങളെല്ലാം. അമലയുടെ ചിത്രങ്ങളും ഇതോടെ വൈറലായി.


Click it and Unblock the Notifications