ആത്മീയ യാത്രയിൽ അമൃത സുരേഷ്! ഇനിയിപ്പോൾ സന്യാസമാണ് നല്ലത് എന്ന് കമന്റ്; താരത്തിന്റെ മറുപടി!
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതല്‍ക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം. അതിനു ശേഷം അമൃതയുടെ കരിയറിലും ജീവിതത്തിലും സംഭവിച്ചത് പ്രേക്ഷകർ കണ്ടതാണ്. ജീവിതത്തിലെ പ്രതിസന്ധികളെയൊക്കെ പൊരുതി മറികടന്ന് മുന്നോട്ട് പോവുകയായിരുന്നു താരം. മകൾക്കൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമൃത ഇപ്പോൾ.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അമൃത. തന്റെ വിശേഷങ്ങളെല്ലാം അമൃത ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. സംഗീതം, സ്റ്റേജ് ഷോസ്, കുടുംബം, കൂട്ടുകാർ, യാത്രകൾ തുടങ്ങി എല്ലാ സന്തോഷങ്ങളും അമൃതയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ആരാധകർ അറിയാറുണ്ട്. ഇതിനൊപ്പം തന്നെ ആത്മീയതയ്ക്കും വളരെ പ്രാധാന്യം നൽകുന്നയാളാണ് അമൃത സുരേഷ്. സമയം കിട്ടുമ്പോഴെല്ലാം അമൃത ആത്മീയതയിൽ മുഴുകാൻ ശ്രദ്ധിക്കാറുണ്ട്. അതിനായി ചില യാത്രകളും നടത്താറുണ്ട്.

ഇപ്പോഴിതാ അത്തരമൊരു യാത്രയുടെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് അമൃത സുരേഷ്. ഹൈദരാബാദ് യാത്രയുടെ വിശേഷങ്ങളാണ് അമൃത പങ്കുവെച്ചിരിക്കുന്നത്. തന്റെ കുറച്ചു ചിത്രങ്ങൾക്ക് ഒപ്പമാണ് അമൃതയുടെ പോസ്റ്റ്. കറുപ്പ് നിറത്തിലെ ടോപ്പും, പാന്റ്സും, ഷൂവുമാണ് വേഷം. നെറ്റിയിൽ നീളത്തിൽ വരച്ച ഗോപി കുറിയുമുണ്ട്. മോഡേൺ വേഷത്തിലാണ് എങ്കിലും, യാത്രാ ലക്ഷ്യം ആത്മീയത തന്നെയാണെന്നാണ് സൂചന.
ഹൈദരാബാദിലെ അതിപ്രശസ്തമായ സമത മൂർത്തീ ശിൽപം സ്ഥിതി ചെയ്യുന്നിടത്ത് നിന്നാണ് അമൃതയുടെ ചിത്രങ്ങൾ. ഇരിക്കുന്ന രൂപത്തിലെ ലോകത്തെ തന്നെ രണ്ടാമത് വലിയ ശില്പമാണിത്. ഇവിടെ നിന്ന് വിവിധ ആംഗിളുകളിലെ ചിത്രങ്ങൾ അമൃത പങ്കുവച്ചിട്ടുണ്ട്. അവിടുത്തെ പ്രസാദം കൈയിൽ പിടിച്ചുകൊണ്ടുള്ള ഒരു സെൽഫിയും കാണാം. നിരവധി പേരാണ് അമൃതയുടെ പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. താരത്തിന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെടുത്തിയുള്ള പരിഹാസ കമന്റുകളടക്കം ചിത്രത്തിന് താഴെ കാണാം.

'ഇനിയിപ്പോ സന്യാസമാ നല്ലത്' എന്നാണ് ഒരാൾ ചിത്രത്തിൽ താഴെ കമന്റ് ചെയ്തത്. ഉടനെ അമൃതയുടെ മറുപടി എത്തി. ഹൈ ഫൈവ് ഇമോജി കൊണ്ടാണ് അമൃത മറുപടി നൽകിയത്. നെഗറ്റീവ് എന്ന് തോന്നുന്ന കമന്റിന് പോസിറ്റീവായി അമൃത മറുപടി നൽകിയത് ശ്രദ്ധ നേടിയിട്ടുണ്ട്. താൻ ഈ യാത്ര ആസ്വദിക്കുന്നു എന്നാണ് ആ ഇമോജിയിലൂടെ താരം വ്യക്തമാക്കിയതെന്നാണ് ആരാധകർ കരുതുന്നത്. അതേസമയം അമൃതയുടെ നെറ്റിയിലെ കുറിയും ചിലർ പരിഹസിക്കാനായി ഉപയോഗിച്ചിട്ടുണ്ട്. 'ഗോപി തൊട്ടിട്ടുണ്ടല്ലോ, നല്ല ഗോപിയാണ്' എന്നൊക്കെയാണ് കമന്റുകൾ.
നേരത്തെ ഇഷാ ഫൗണ്ടേഷന്റെ ഇഷാ യോഗാ കേന്ദ്രത്തിൽ ദർശനം നടത്തിയ പോസ്റ്റും അമൃത പങ്കുവെച്ചിരുന്നു. ഇവിടുത്തെ പ്രശസ്തമായ ആദിയോഗി ശിൽപം സന്ദർശിക്കുന്ന വീഡിയോയും ഉണ്ടായിരുന്നു. അതേസമയം ഒറ്റയ്ക്കാണ് അമൃതയുടെ ഹൈദരാബാദ് യാത്രയെന്നാണ് ചിത്രങ്ങൾ നൽകുന്ന സൂചന. കൂടുതലും സെൽഫി ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. അടുത്തിടെ മകൾ പാപ്പുവിനൊപ്പം നടത്തിയ യാത്രയുടെ വിശേഷങ്ങൾ അമൃത പങ്കുവെച്ചിരുന്നു. അതേസമയം അനുജത്തി അഭിരാമി സുരേഷിനൊപ്പം ആരംഭിച്ച അമൃതം ഗമയ എന്ന ബാൻഡും അതിന്റെ പരിപാടികളുമായി തിരക്കിലാണ് അമൃത ഇപ്പോൾ.


Click it and Unblock the Notifications











