For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഇതുവരെ ചെയ്ത പാപങ്ങൾക്ക് എല്ലാം അന്ന് അനുഭവിച്ചു; ജെല്ലിക്കെട്ട് സെറ്റിൽ നിന്ന് ഒളിച്ചോടാൻ തോന്നി': പെപ്പെ

  |

  ലിജോ ജോസ് പെല്ലിശ്ശേരിയുടെ സൂപ്പർ ഹിറ്റ് ചിത്രം അങ്കമാലി ഡയറീസിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ നടനാണ് ആന്റണി വര്‍ഗീസ്. ചിത്രത്തിലൂടെ ഒരു നടന് ലഭിക്കാവുന്ന ഏറ്റവും മികച്ച തുടക്കമാണ് ആന്റണിക്കും ലഭിച്ചത്. ആദ്യ ചിത്രത്തിലൂടെ തന്നെ നടൻ ആരാധകരെ സ്വന്തമാക്കി.

  അങ്കമാലി ഡയറീസിൽ പെപ്പെ എന്ന കഥാപാത്രമായാണ് ആന്റണി എത്തിയത്. ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ ആന്റണിയുടെ കഥാപാത്രത്തെ സ്വീകരിച്ചത്. അങ്ങനെ അങ്കമാലിക്കാരൻ ആന്റണി പ്രേക്ഷകർക്ക് പ്രിയപ്പെട്ട പെപ്പെയായി. അങ്കമാലി ഡയറീസ് ഇറങ്ങി അഞ്ച് വർഷം കഴിഞ്ഞെങ്കിലും പ്രേക്ഷകർക്ക് ഇന്നും ആന്റണി വർഗീസ് പെപ്പെ തന്നെയാണ്.

  Also Read: 'കനക ഇന്നും ആ കാമുകനെ തേടുകയാണ്, വീട്ടിൽ അടച്ചു പൂട്ടി കഴിയുന്നു; നടിയുടെ അമ്മയെ കണ്ടപ്പോൾ'; നടൻ

  അങ്കമാലി ഡയറീസിന് ശേഷം പെപ്പെയും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിച്ച ചിത്രമായിരുന്നു ജെല്ലിക്കെട്ട്. നിരവധി പുരസ്‌കാരങ്ങൾ ഉൾപ്പെടെ വാങ്ങി കൂട്ടിയ സിനിമയുടെ ലൊക്കേഷനിൽ നിന്ന് ഒളിച്ചോടിപ്പോരാൻ തനിക്ക് തോന്നിയിട്ടുണ്ടെന്ന് പറയുകയാണ് പെപ്പെ ഇപ്പോൾ. പുതിയ സിനിമയായ പൂവന്റെ വിശേഷങ്ങൾ പങ്കുവച്ച് പോപ്പർ സ്റ്റോപ്പ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.

  'ആ സമയത്തെ കഷ്ടപ്പാട് കാരണം ചില സിനിമകൾ പോലത്തെ സിനിമകൾ ഇനി ചെയ്യേണ്ടന്ന് തോന്നിയിട്ടുണ്ട്. ജെല്ലിക്കെട്ടിന്റെ സമയത്ത് സെറ്റിൽ നിന്ന് ഒളിച്ചോടിപ്പോയാലോ എന്ന് ആലോചിച്ചിട്ടുണ്ട്. രണ്ടു തോളും ചതഞ്ഞ് ഇരിക്കുകയാണ്. ഒന്നും പറയണ്ട! അജഗജാന്തരത്തിന്റെ സമയത്ത് ഓരോ സീൻ തുടങ്ങുന്നതിനും മുൻപ് കംപ്രസ്സർ വെച്ച് പൊടി പറത്തും. സീൻ കഴിയുമ്പോൾ ചെവിയിൽ നിന്നും മൂക്കിൽ നിന്നൊക്കെ അത് എടുത്ത് കളയേണ്ട അവസ്ഥ ആയിരുന്നു,'

  'ജെല്ലിക്കെട്ട് അതിനേക്കാൾ മോശം അവസ്ഥ ആയിരുന്നു. കട്ടപ്പനയിൽ ഡാമിന്റെ റിസർവോയറിൽ ആയിരുന്നു സിനിമയുടെ ഷൂട്ട്. അവിടെ തണുപ്പെന്ന് പറഞ്ഞാൽ ഭയങ്കരമാണ്. ഡിസംബറിലാണ് ഷൂട്ട്. ആ സമയത്ത് എക്സ്ട്രാ തണുപ്പാണ്. വൈകുന്നേരം ആറ് മണിക്ക് ഞങ്ങളെ അവിടെ കൊണ്ടുപോയി നിർത്തും എന്നിട്ട് ആദ്യം തന്നെ തലയിലൂടെ വെള്ളം ഒഴിക്കും. അതിന് ശേഷം ചെളിയിൽ അങ്ങ് മുക്കും,'

  'ഇതിന് ശേഷം വെളുപ്പിന് ആറ് മണി വരെ ഇങ്ങനെ നിക്കണം. അതിനിടെ രാത്രി ഒമ്പതര ഒക്കെ ആകുമ്പോൾ ഭക്ഷണം കഴിക്കാനായി ഞങ്ങൾ വന്ന് കുളിക്കും. അങ്ങനെ കുളിക്കാനായി കാത്തിരിക്കുകയാവും ഞങ്ങൾ. അങ്ങനെ ഒരു അരമണിക്കൂർ സമയം കിട്ടും. അതിന് ശേഷം വീണ്ടും ചെളിയിൽ,'

  'അങ്ങനെ അഞ്ച് ദിവസം പോയി നിന്നാൽ ഉള്ള അവസ്ഥ ഒന്ന് ആലോചിച്ച് നോക്കിയേ. ക്‌ളൈമാക്‌സ് സീനിൽ ഞാനും മെറിൻ എന്ന ഒരു കൂട്ടുക്കാരനും ചെളിയിൽ താഴ്ന്ന് പോയി. എന്നിട്ട് അവനെയും കൊണ്ട് ആശുപത്രിയിൽ പോയി. അവന്റെ മൂക്കിലും ചെവിയിലും എല്ലാം ചെളി കേറി ബുദ്ധിമുട്ടായി. ഷൂട്ടിനിടെയുണ്ടായ അപകടത്തിൽ എന്റെ ചുണ്ട് മുറിഞ്ഞ് തൂങ്ങി പോയി. അത് സഹിക്കാം, പക്ഷെ മറ്റേത് സഹിക്കാൻ കഴിയാത്തത് ആണ്,'

  'ജെല്ലിക്കെട്ടിന്റെ ആ ഷൂട്ടിങ്ങിലൂടെ ഞാൻ ജീവിതത്തിൽ ചെയ്ത പാപങ്ങളും ചെയ്യാൻ പോകുന്ന പാപങ്ങളും ക്ഷമിച്ചെന്ന് തോന്നുന്നു. ഇനി എനിക്ക് ധൈര്യമായി പാപം ചെയ്യാം. അതുപോലെ കഷ്ടപ്പെട്ടിട്ടുണ്ട്. ശരിക്കും ഞാൻ ഓടി പോയാലോ എന്ന് ആ സമയത്ത് ആലോചിച്ചിട്ടുണ്ട്,' ആന്റണി വർഗീസ് പെപ്പെ പറഞ്ഞു.

  Also Read: ഭാര്യ എന്നോട് മിണ്ടിയിട്ട് മൂന്ന് ദിവസം ആയി; അവരെ ഞാൻ വെറുതെ വിടില്ല; ബാല പറയുന്നു

  അജഗജാന്തരം സിനിമയിലെ ഫൈറ്റ് രംഗങ്ങൾ ചെയ്യാൻ അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ചും ആന്റണി സംസാരിച്ചിരുന്നു. സ്പോട്ട് കോറിയോഗ്രഫിയായിരുന്നു ഫൈറ്റ് സീനുകൾക്ക് ഉണ്ടായതെന്നും അത് ചെയ്യാൻ ഭയങ്കരമായി ബുദ്ധിമുട്ടിയെന്നും നടൻ പറഞ്ഞു. സിനിമയുടെ ഷൂട്ടിങ്ങിന് ആദ്യം കൊണ്ടുവന്ന ആനക്ക് മദപ്പാട് ഉണ്ടായിരുന്നുവെന്നും പിന്നീട് കൊണ്ടുവന്ന ആന ഈ അടുത്ത് മരിച്ച് പോയെന്നും ആന്റണി അഭിമുഖത്തിൽ പറഞ്ഞു.

  Read more about: antony varghese
  English summary
  Viral: Antony Varghese Peppe Opens Up He Felt Running Away From Jelikkettu Movie Set
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X