എനിക്ക് ഞാൻ കഴിഞ്ഞേ മറ്റെന്തുമുള്ളൂ, നാളെയൊരു കുഞ്ഞുവന്നാലും! ഒരു ബന്ധത്തിലും ത്യാഗത്തിന്റെ ആവശ്യമില്ല: അപർണ

ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് അപര്‍ണയും ജീവയും. സോഷ്യൽ മീഡിയയിലെ താരങ്ങളാണ് ഇരുവരും. സൂര്യ മ്യൂസിക്കില്‍ അവതാരകരായി എത്തിയപ്പോഴാണ് അപര്‍ണയും ജീവയും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാവുകയായിരുന്നു ഇരുവരും. കഴിഞ്ഞ എട്ട് വർഷത്തോളമായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് ജീവയും അപർണയും. ആരാധകരെ പോലും അസൂയപ്പെടുത്തുന്നതാണ് ഇവരുടെ ദാമ്പത്യം.

അപർണയുടെ യൂട്യൂബ് ചാനലിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും ഇരുവരും തങ്ങളുടെ വിശേഷങ്ങൾ പങ്കുവച്ച് എത്താറുണ്ട്. ഇപ്പോഴിതാ ഇവരുടെ ഏറ്റവും പുതിയ വീഡിയോയും അതിൽ അപർണ പറഞ്ഞ കാര്യങ്ങളും ശ്രദ്ധനേടുകയാണ്. ഇരുപതുകളിലേക്ക് കടന്നയുടനെ വിവാഹിതരായവരാണ് അപർണയും ജീവയും. പ്രണയം വീട്ടിൽ അറിയിച്ചതിന് പിന്നാലെ വീട്ടുകാർ പിടിച്ചു കെട്ടിക്കുകയായിരുന്നു രണ്ടുപേരെയും. വിവാഹം കഴിക്കുമ്പോൾ 21 വയസ്സ് മാത്രമായിരുന്നു അപർണയുടെ പ്രായം. എന്നാൽ അതിൽ തനിക്ക് ദുഃഖം തോന്നിയിട്ടില്ലെന്ന് അപർണ പറയുന്നു.

Aparna Thomas, Aparna Thomas video, Aparna Thomas news, Aparna Thomas latest

എല്ലാ കാര്യങ്ങളും ആരെയും ഡിപെൻഡ് ചെയ്യാതെ തനിയെ ചെയ്യാൻ ആഗ്രഹിക്കുന്ന ആളാണ് താനെന്നും അപർണ പറഞ്ഞു. ഒരു കാര്യത്തിൽ നമ്മൾ ആരെയെങ്കിലും ഡിപെൻഡ് ചെയ്‌താൽ നമ്മൾ അങ്ങനെ തന്നെ ആയിപ്പോകും. അതുകൊണ്ടുതന്നെ ഈ 2023ൽ ഞാൻ പഠിച്ച ഒരു കാര്യം ആരെയും ഡിപ്പെൻഡ് ചെയ്യാൻ പാടില്ല എന്നതാണ്. എന്ത് കാര്യമാണെങ്കിലും തനിയെ ചെയ്യണം എന്നാണ് ഞാൻ പറയുന്നത്. ഇപ്പോൾ എനിക്ക് അതൊരു ശീലമായിട്ടുണ്ട്, ഞാൻ തനിയെ ആണ് ഇപ്പോൾ യൂട്യൂബ് വീഡിയോസിന്റെ കാര്യങ്ങൾ ചെയ്യുന്നത്. അപർണ ഉപദേശമായി പറഞ്ഞു.

"നമ്മൾ എല്ലാ കാര്യങ്ങളിലും ഇൻഡിപെൻഡന്റ് ആയിരിക്കണം. ഞാൻ അത് എല്ലാ ഇടത്തും പറയുന്ന കാര്യമാണ്. എന്റെ ജീവിതത്തിൽ എനിക്ക് തന്നെയാണ് ആദ്യ പ്രയോരിറ്റി. ഒരുപക്ഷെ ഞാൻ പറയുന്നത് വിവാദമായേക്കാം. പക്ഷേ എനിക്ക് ഞാൻ കഴിഞ്ഞേ മറ്റെന്തും ഉള്ളൂ. എനിക്ക് നാളെ ഒരു കുഞ്ഞുവന്നാലും, ജീവയും അമ്മയും അച്ഛനുമെല്ലാം എനിക്ക് ഞാൻ കഴിഞ്ഞേ ഉണ്ടാകൂ. അത് എന്റെ അഹങ്കാരം അല്ല, പക്ഷെ ഞാൻ എന്റെ ജീവിതത്തിൽ അങ്ങനെ ആയിരിക്കാനാണ് ആഗ്രഹിക്കുന്നത്," അപർണ വ്യക്തമാക്കി.

"ഞാൻ ഒറ്റ മോളാണ്. മമ്മിയൊക്കെ ചെയ്തിരുന്നത് ഞാൻ കണ്ടിട്ടുണ്ട്, എന്റെയും ഡാഡിയുടെയും കാര്യങ്ങൾ കഴിഞ്ഞിട്ടേ മമ്മിക്ക് മമ്മിയുടെ എന്തും ഉണ്ടായിരുന്നുള്ളൂ. എന്ത് കാര്യത്തിലാണെങ്കിലും അങ്ങനെയാണ്. ചില ദിവസം ഭക്ഷണത്തിന് അധികം കറിയില്ലെന്ന് കരുതൂ. മമ്മി എന്താണ് ചെയ്യുക എന്ന് വച്ചാൽ ഉള്ളത് പകുത്ത് എനിക്കും ഡാഡിക്കും തരും. മമ്മിക്ക് ചിലപ്പോ ഒന്നും ഉണ്ടാകില്ല. ഞാൻ അത് പലതവണ കണ്ടിട്ടുണ്ട്.

Aparna Thomas, Aparna Thomas video, Aparna Thomas news, Aparna Thomas latest

ഇപ്പോൾ ഞാൻ മമ്മിയോട് പറഞ്ഞു കൊടുക്കാറുണ്ട്, മമ്മി അങ്ങനെ ചെയ്താൽ മമ്മിക്കാണ് ഇല്ലാതാകുന്നതെന്ന്. എനിക്ക് വേണ്ടി കുറച്ചു തന്നാൽ മതി എന്ന്. ത്യാഗം ചെയ്യേണ്ട ആവശ്യമില്ലെന്നും പറയാറുണ്ട്. ഒരു ബന്ധത്തിലും ത്യാഗത്തിന്റെ ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. നമ്മൾ നമുക്ക് വേണ്ടി സമയം കണ്ടെത്തി കഴിഞ്ഞാൽ എല്ലാ വിഷയങ്ങളും പരിഹരിക്കപ്പെടും," അപർണ പറയുന്നു.

എന്തിനാ ഇത്ര നേരത്തെ വിവാഹം കഴിച്ചതെന്ന് ആളുകൾ ചോദിക്കാറുണ്ട്. എനിക്ക് വിവാഹം കഴിച്ചത് കൊണ്ട് നല്ലത് മാത്രമേ ഉണ്ടായിട്ടുള്ളുവെന്ന് ഞാൻ എല്ലായിടത്തും പറയാറുണ്ട്. കാരണം എനിക്ക് വിവാഹശേഷമാണ് എല്ലാം കിട്ടിയത്. ജീവിതം ആണെങ്കിലും, ജോലി ആണെങ്കിലും അങ്ങനെ എല്ലാം. ഞങ്ങൾ ഒരുമിച്ചു ഉണ്ടാക്കിയെടുത്തതാണ് ഇന്ന് ഞങ്ങൾക്ക് കാണുന്ന എല്ലാമെന്നും അപർണ വീഡിയോയിൽ പറഞ്ഞു.

More from Filmibeat

Read more about: aparna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X