പത്തുവർഷമായി ഞാൻ ആ വേദന അനുഭവിക്കുന്നു; ഞങ്ങളുടെ സ്നേഹം മറ്റാരോടും തെളിയിക്കേണ്ട ആവശ്യമില്ല: ആശിഷ് വിദ്യാർത്ഥി

മലയാളികളുടെ ഇഷ്ട വില്ലനാണ് നടൻ ആശിഷ് വിദ്യാർത്ഥി. സി.ഐ.ഡി മൂസ, ചെസ്സ്, ബാച്ചിലർ പാർട്ടി തുടങ്ങിയ സിനിമകളിലൂടെയാണ് ആശിഷ് സുപരിചിതനാകുന്നത്. ഈയ്യടുത്തായിരുന്നു നടന്റെ രണ്ടാം വിവാഹം. രൂപാലി ബറുവയെയാണ് ആശിഷ് വിവാഹം ചെയ്തത്. പ്രണയിക്കാനും വിവാഹം കഴിക്കാനും പ്രായമൊരു തടസമല്ലെന്ന് കാണിച്ച് തരികയായിരുന്നു ആശിഷും രൂപാലിയും. കൊൽക്കത്തയിൽ വളരെ സ്വകാര്യമായി നടന്ന ചടങ്ങിലായിരുന്നു ഇവരുടെ വിവാഹം.

നേരത്തെ നടി രജോഷിയെ ആശിഷ് വിവാഹം കഴിച്ചിരുന്നു. പീലുവെന്നാണ് രജോഷി അറിയപ്പെടുന്നത്. ഇരുവര്‍ക്കും ഒരു മകനുമുണ്ട്. മകന്റെ കാര്യങ്ങൾ ഇരുവരും ചേർന്നാണ് നോക്കുന്നത്. വിവാഹശേഷം വലിയ വിമർശനമാണ് ആശിഷിന് നേരിടേണ്ടി വന്നത്. ഭാര്യയും മകനും ഉണ്ടായിരിക്കെ ഈ പ്രായത്തിൽ വീണ്ടും വിവാഹം ചെയ്തത് എന്തിനാണ് എന്നായിരുന്നു ചിലരുടെ ചോദ്യം. രൂപാലിക്കും വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു.

Ashish Vidyarthi

ഇപ്പോഴിതാ അതിനോട് പ്രതികരിച്ചിരിക്കുകയാണ് ആശിഷും രൂപാലിയും. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തങ്ങളുടെ പുതിയ ജീവിതത്തെ കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് വിമർശനങ്ങളിലും ഇരുവരും പ്രതികരിച്ചത്. ഞങ്ങളുടെ ഈ വിവാഹത്തെ പലരും വിമർശിക്കുന്നുണ്ട്. നമുക്കിടയിൽ സ്നേഹവും അടുപ്പവുമുണ്ടെങ്കിൽ അത് മറ്റാരോടും തെളിയിക്കേണ്ടതില്ലെന്ന് ആശിഷ് വിദ്യാർത്ഥി പറയുന്നു.

'ആദ്യഭാര്യയുള്ളപ്പോൾ ഈ പ്രായത്തിൽ എന്തിനാണ് വീണ്ടും വിവാഹം കഴിച്ചതെന്ന് പലരും ചോദിക്കാറുണ്ട്. ഓരോരുത്തരും അവരവരുടെ വിധി നമ്മുടെ മേൽ അടിച്ചേൽപ്പിക്കാൻ ആഗ്രഹിക്കുന്നു. ഒരു ബന്ധത്തിൽ നിന്ന് പുറത്തുകടക്കുന്നത് വളരെ വേദനാജനകമാണ്. 10 വർഷമായി ഞാൻ ആ വേദന അനുഭവിക്കുന്നു. 22 വർഷം ഞാൻ എന്റെ ആദ്യ ഭാര്യയ്‌ക്കൊപ്പം ജീവിച്ചു. ഞങ്ങൾ രണ്ടുപേരും സംസാരിച്ചു പിരിഞ്ഞു',

'കഴിഞ്ഞ 22 വർഷവും ഞങ്ങളുടെ ജീവിതത്തിൽ ഒരു പ്രശ്നവും ഇല്ലായിരുന്നു. സമീപകാലത്തെ ചില കയ്പേറിയ സംഭവങ്ങൾ കാരണം ഞങ്ങൾ പിരിഞ്ഞു. ഞങ്ങൾ പിരിഞ്ഞത് വഴക്കിട്ടല്ല, പരസ്പരം നല്ല രീതിയിൽ സംസാരിച്ചാണ് പിരിഞ്ഞത്. അന്ന് ഞങ്ങളത് പരസ്യമാക്കിയില്ല. ഞങ്ങളുടെ വേർപിരിയൽ ഔപചാരികമായി മകനെ അറിയിച്ച ശേഷമാണ് ഞങ്ങൾ ഈ തീരുമാനത്തിലെത്തിയത്. ഞങ്ങളുടെ വേർപിരിയൽ മനസ്സിലാക്കാനുള്ള പ്രായം മകനുണ്ട്',

'ഞങ്ങളുടെ ഈ വിവാഹത്തെ പലരും വിമർശിക്കുന്നുണ്ട്. നമുക്കിടയിൽ സ്നേഹവും അടുപ്പവും ഉണ്ടായാൽ മതി, ഇത് മറ്റാരോടും തെളിയിക്കേണ്ട ആവശ്യമില്ല. ഞങ്ങളുടെ വിവാഹത്തിന് എന്റെ സർക്കിളിൽ നിന്ന് ആരെയും ഞാൻ ക്ഷണിച്ചിട്ടില്ല. ഓരോരുത്തരോട് പറയുമ്പോഴും മനസ്സ് വേദനിക്കും എന്നതിനാൽ ഞാൻ ആരെയും ക്ഷണിച്ചില്ല. പക്ഷേ, ഞാൻ എല്ലാവരോടും വിവരം പങ്കുവെച്ചു. വിവാഹത്തിന് ശേഷം ഞങ്ങൾ ഇന്ത്യയിലുടനീളം സഞ്ചരിക്കുകയും സുഹൃത്തുക്കളെ കാണുകയും ചെയ്യുന്നുണ്ട്,' ആശിഷ് വിദ്യാർത്ഥി പറഞ്ഞു.

ഇപ്പോൾ വിവാഹം കഴിച്ചത് എന്തിനാണെന്ന് തന്നോടും പലരും ചോദിക്കാറുണ്ടെന്ന് രൂപാലിയും പറഞ്ഞു. 'നീയെന്താ ഈ പ്രായത്തിൽ വിവാഹം ചെയ്തത് എന്ന് ചോദിച്ച് ഒരുപാട് നെഗറ്റീവ് കമന്റുകൾ വരുന്നുണ്ട്. ഞങ്ങൾ അതൊന്നും കാര്യമാക്കുന്നില്ല. ഞാൻ ആശിഷിനെ കല്യാണം കഴിച്ചു. എന്റെ വീട്ടുകാർ എന്നെ സപ്പോർട്ട് ചെയ്തു. അത് മതി, മറ്റുള്ളവരെ ഞാൻ കാര്യമാക്കുന്നില്ല', രൂപാലി പറയുന്നു.

Ashish Vidyarthi

'ദൈവം നമുക്ക് ഈ കാലഘട്ടത്തിൽ ഒരു ജീവിതപങ്കാളിയെ തന്നത് അവന്റെ കൃപയാണ്. തനിച്ചാകുന്നത് എത്ര ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം, ഈ ജീവിതം ഈ യുഗത്തിൽ ദൈവം തന്ന അനുഗ്രഹമാണ്. അദ്ദേഹം എനിക്ക് വേണ്ടിയുള്ളത് ആണെന്ന് ഞാൻ തീരുമാനിച്ചു, അതൊരു ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നു',

'ബ്ലോഗിൽ നിന്നാണ് ഞങ്ങളുടെ സൗഹൃദം തുടങ്ങുന്നത്. അവിടെ അദ്ദേഹം എല്ലാവരോടും ഒരുപോലെ പെരുമാറി. ഡ്രൈവറെ പോലും സുഹൃത്ത് എന്ന് പറഞ്ഞാണ് പരിചയപ്പെടുത്തിയത്. അദ്ദേഹം ആളുകളെ സ്നേഹിക്കുന്നത് ഞാൻ കണ്ടു. അതുകൊണ്ടാണ് എനിക്ക് അദ്ദേഹത്തെ ഇഷ്ടമായത്,' രൂപാലി പറഞ്ഞു. കഴിഞ്ഞ മെയ് 25ന് ആയിരുന്നു ഇവരുടെ വിവാഹം. അതേസമയം വിവാഹമോചനം ഒരുമിച്ചെടുത്ത തീരുമാനമാണെന്ന് പീലുവും പറഞ്ഞിരുന്നു.

More from Filmibeat

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X