ഞാനൊരു നടൻ ആണെന്ന് പോലും മറന്നുപോയി! രണ്ടുവർഷം ഒന്നും ചെയ്തില്ല; തിരിച്ചുവന്നത് അങ്ങനെ: മനസുതുറന്ന് ദിലീപ്

ഒരിടവേളയ്ക്ക് ശേഷം ദിലീപിന്റെ ഒരു മാസ്സ് ചിത്രം തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. അരുൺ ഗോപി സംവിധാനം ചെയ്ത ബാന്ദ്രയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ രാമലീലയ്ക്ക് ശേഷം ദിലീപും അരുൺ ഗോപിയും ഒന്നിക്കുന്ന സിനിമയെന്ന നിലയിൽ പ്രഖ്യാപനം മുതൽ ആരാധകർ ആക്ഷംക്ഷയോടെ കാത്തിരുന്ന ചിത്രമാണിത്. ആ കാത്തിരിപ്പ് വെറുതെ ആയില്ലെന്നാണ് പുറത്തുവരുന്ന ആദ്യ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കേസും വിവാദങ്ങളുമായി കുറച്ചു കാലം സിനിമയിൽ നിന്നും അകന്നുനിന്ന ദിലീപിന് ബാന്ദ്രയുടെ വിജയം അനിവാര്യമാണ്. നടന്റെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്. തെന്നിന്ത്യൻ സുന്ദരി തമന്ന ഭാട്ടിയ ആണ് ചിത്രത്തിലെ നായിക. തമന്നയുടെ ആദ്യ മലയാള സിനിമ കൂടിയാണ് ബാന്ദ്ര. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബാന്ദ്രയുടെ പ്രമോഷൻ തിരക്കുകളിലാണ് ദിലീപ്. അതിനിടെ ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ കഴിഞ്ഞ വർഷങ്ങളിൽ താൻ കടന്നുപോയ പ്രതിസന്ധിയെ കുറിച്ച് മനസുതുറന്നിരിക്കുകയാണ് ദിലീപ്.

Dileep

ദിലീപേട്ടന്റെ സിനിമകൾ കാണുമ്പോൾ എനർജി ലഭിക്കുമെന്ന് പലരും പറയാറുണ്ട്, ദിലീപേട്ടൻ മൂഡ് ഓഫ് ആകുമ്പോൾ കാണുന്ന സിനിമ ഏതാണ് എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നടൻ. "എന്റെ ജീവിതത്തിൽ കഴിഞ്ഞ കുറച്ചുകാലം ഞാൻ അനുഭവിച്ച പ്രശ്നങ്ങൾ ഒക്കെ നിങ്ങൾ കണ്ടതാണ്. ആ കുറച്ചു നാൾ എനിക്ക് ഒരുപിടിയും കിട്ടാതെയാണ് പോയികൊണ്ടിരുന്നത്. എന്നും പ്രശ്നങ്ങൾ, കോർട്ട് വരാന്തകൾ, വക്കീൽ ഓഫീസുകൾ അതൊക്കെയാണ് ഞാൻ ഫേസ് ചെയ്തിരുന്നത്. നടൻ ആണെന്ന് ഞാൻ പോലും മറന്നു പോയ അവസ്ഥയായിരുന്നു അത്.

ഞാൻ ഒരു നടൻ ആണെന്നും എന്റെ ജോലി ഇതാണെന്നും എന്നെ മനസിലാക്കിക്കാൻ വേണ്ടി ഞാൻ ഇരുന്ന് സിനിമകൾ കാണുമായിരുന്നു. എല്ലാവരുടെ സിനിമകളും ആ സമയത്ത് കണ്ടിരുന്നു. എന്നിൽ അഭിനയിക്കാനുള്ള കൊതിയുണ്ടാക്കാനൊക്കെ ആയിരുന്നു അത്. എന്നെ തന്നെ പറഞ്ഞു പഠിപ്പിക്കുന്ന സമയമായിരുന്നു അത്. എനിക്കതിന് ഒരുപാട് സമയമെടുത്തു. തലക്ക് അടി കിട്ടിയിട്ട് ഒന്നും മനസ്സിലാകാതെ നമ്മൾ ഇരുന്നു പോകില്ലേ. അതായിരുന്നു അവസ്ഥ.

പിന്നീട് ഞാൻ എന്റെ സിനിമകൾ കണ്ടുതുടങ്ങി. പലതും കണ്ട് ഞാൻ ചിരിച്ചു. പിന്നെയും എനിക്ക് അഭിനയിക്കാൻ തോന്നി. രണ്ടുവർഷം ഞാൻ ഒന്നും ചെയ്തിട്ടേ ഇല്ല. അഭിനയിച്ചിട്ടേ ഇല്ല. എല്ലാം തീരട്ടെ, എന്നിട്ട് നോക്കാം എന്ന ചിന്തയിലായിരുന്നു ഞാൻ. പക്ഷെ ആർക്കും തീർക്കാൻ ഉദ്ദേശമില്ല. പ്രേക്ഷകർ എന്നോട് പറഞ്ഞിരുന്നത് സിനിമകൾ ചെയ്യാനാണ്. എനിക്ക് ദൈവം തന്ന നിധിയാണ് സിനിമ. ഞാൻ അതിനെ പൊന്നുപോലെ നോക്കികൊണ്ടു നടന്ന ആളാണ്. പെട്ടന്നാണ് അടി കിട്ടുന്നത്.

Dileep

ദൈവം സഹായിച്ച് എനിക്ക് ഇപ്പോൾ നല്ല നല്ല വ്യത്യസ്തമായ വേഷങ്ങൾ ലഭിക്കുന്നുണ്ട്. അതേ സമയം ഞാൻ ഇവിടെ ഉണ്ടാകാൻ പാടില്ല എന്ന് ചിന്തിക്കുന്നവരും, ഞാൻ ഇവിടെ വേണം എന്ന് ചിന്തിക്കുന്നവരുടെയും ഇടയിലാണ് ഞാൻ ഉണ്ടായിരുന്നത്. എന്നെ സപ്പോർട്ട് ചെയ്യുന്ന പ്രേക്ഷകർ ആണ് എന്നെ ഇത് വരെ എത്തിച്ചത്. പല സ്ഥലങ്ങളിലും ചെല്ലുമ്പോൾ എന്റെ സിനിമകളെ കുറിച്ച് പലരും പറയും. ആ കിട്ടുന്ന എനർജി ആണ് എന്നെ വീണ്ടും എത്തിച്ചത്." ദിലീപ് പറഞ്ഞു.

അതേസമയം, വമ്പൻ താരനിര അണിനിരക്കുന്ന ചിത്രമാണ് ബാന്ദ്ര. തമന്നയെ കൂടാതെ തമിഴ് നടൻ ശരത് കുമാർ, ബോളിവുഡ് നടൻ ദിനോ മോറിയ, മംമ്ത മോഹൻദാസ്, സിദ്ദിഖ്, കലാഭവൻ ഷാജോണ്‍, ഗണേഷ് കുമാർ എന്നീ താരങ്ങളും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിച്ച ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണയാണ്.

Read more about: dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X