'മോളുടെ കാര്യം മുഴുവൻ ചേട്ടനാണ് ചെയ്യുന്നതെന്ന് കാവ്യ പറയും'; രണ്ടുപേരും മനസിലാക്കുന്ന കുട്ടികളാണെന്ന് ദിലീപ്

ദിലീപിന്റെയും കുടുംബത്തിന്റെയും ചെറിയ വിശേഷങ്ങൾ പോലും സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടാറുണ്ട്. നടി മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് ദിലീപിന്റെ വ്യക്തിജീവിതം സമൂഹമാധ്യങ്ങളിലെ സ്ഥിരം ചർച്ചാവിഷയമായി മാറുന്നത്. ഗോസിപ്പ് കോളങ്ങളിലെ സ്ഥിരംപേരായി ദിലീപ് മാറി. നടി കാവ്യ മാധവനുമായി ബന്ധപ്പെടുത്തിയുള്ള വാർത്തകളായിരുന്നു അതിൽ ഏറെയും. പിന്നീട് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞുനിന്ന അഭ്യൂഹങ്ങൾ ശരിയാകുന്നത് പ്രേക്ഷകർ കണ്ടു. കാവ്യയും ദിലീപും വിവാഹിതരായി.

ഇപ്പോൾ കാവ്യക്കും മക്കൾക്കുമൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് ദിലീപ്. വിവാഹശേഷം കാവ്യ സിനിമയിൽ നിന്നൊക്കെ പൂർണമായും വിട്ടുനിൽക്കുകയാണ്. മകൾ മഹാലക്ഷ്മിയുടെ കാര്യങ്ങളിലാണ് കാവ്യയുടെ പൂർണ ശ്രദ്ധ. അഞ്ച് വയസ്സാണ് മഹാലക്ഷ്മിക്ക് പ്രായം. മകൾ സ്‌കൂളിൽ പോയി തുടങ്ങിയതായി ദിലീപ് അടുത്തിടെ പറഞ്ഞിരുന്നു.

Dileep, kavya madhavan

മുൻപ് വളരെ വിരളമായി മാത്രമാണ് മഹാലക്ഷ്മി പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. കൂടുതലും ചേച്ചി മീനാക്ഷിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് കുഞ്ഞ് മഹാലക്ഷ്മിയുടെ ചിത്രങ്ങൾ ആരാധകർ കണ്ടിരുന്നത്. ഇപ്പോൾ അച്ഛനും അമ്മയ്ക്കും ഒപ്പം മിക്ക വേദികളിലും മഹാലക്ഷ്മിയെ കാണാറുണ്ട്. മഹാലക്ഷ്മിയുടെ പഠനത്തിനായി ചെന്നൈയിലേക്ക് താമസം മാറിയിരിക്കുകയാണ് ദിലീപും കാവ്യയും. മൂത്തമകൾ മീനാക്ഷിയും ചെന്നൈയിലാണ് പഠിക്കുന്നത്.

അടുത്തിടെയായി അഭിമുഖങ്ങളിലെല്ലാം മക്കളെ കുറിച്ച് ദിലീപ് വാചാലനാകറുണ്ട്. ഇപ്പോഴിതാ മനോരമ ഓൺലൈന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ മക്കളെ കുറിച്ച് ദിലീപും, ചെന്നൈയിലേക്ക് പോയ ശേഷം ദിലീപിനുണ്ടായ മാറ്റാതെ കുറിച്ച് സംവിധായകൻ അരുൺ ഗോപിയും പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. മക്കളെ ഇന്നതായി കാണണമെന്ന് ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ദിലീപ്.

'അങ്ങനെ ചിന്തിക്കാൻ കഴിയില്ലല്ലോ, അവർക്ക് അവരുടേതായ ആഗ്രഹങ്ങളുണ്ട്. പക്ഷെ രണ്ടു പേരും നമ്മളെ മനസിലാക്കുന്ന കുട്ടികളാണ്. ദൈവം അനുഗ്രഹിച്ച് പറഞ്ഞാൽ മനസിലാകുന്നവരാണ്. അവരെ ഒരു കാര്യത്തിലും പ്രഷർ ചെയ്യാൻ സാധിക്കില്ല. അവരുടെ ജീവിതം അവരാണ് തീരുമാനിക്കുന്നത്. നമ്മുടെ ജീവിതത്തിൽ നമ്മൾ പല തോന്നിവാസങ്ങളും കാണിച്ചു വന്നതുകൊണ്ട് അവരെ ഉപദേശിക്കാനുള്ള വോയ്‌സില്ല. അവർ എന്ത് തീരുമാനിക്കുന്നോ, അതിനൊപ്പം നമ്മളുണ്ട്', ദിലീപ് പറഞ്ഞു. തുടർന്ന് സംവിധായകൻ അരുൺ ഗോപിയാണ് സംസാരിച്ചത്.

'ദിലീപേട്ടൻ ചെന്നൈയിൽ ആയിരിക്കുന്ന സമയത്ത് ഒരിക്കൽ രാവിലെ വിളിച്ചപ്പോൾ മഹാലക്ഷ്മിയെ സ്‌കൂളിൽ കൊണ്ടുവിടാൻ പോവുകയാണെന്നാണ് പറഞ്ഞത്. പിന്നീട് വിളിച്ചപ്പോൾ ഗ്രോസറി വാങ്ങുകയാണെന്ന്. ചെന്നൈയിൽ മറ്റൊരാളായി, അച്ഛന്റെ ഉത്തരവാദിത്തങ്ങൾ എല്ലാം നിർവഹിച്ച് ജീവിക്കുകയാണ്. ഞാൻ ഫ്ലാറ്റിലേക്ക് ഒക്കെ ചെല്ലുമ്പോൾ, മഹാലക്ഷ്‍മിയുടെ കാര്യങ്ങളെല്ലാം ചേട്ടൻ തന്നെയാണ് ചെയ്യുന്നതെന്ന് കാവ്യ പറയുന്നത് കേൾക്കാം. ചെന്നൈയിൽ ദിലീപേട്ടന്റെ വേറൊരു മുഖമാണ് കണ്ടുകൊണ്ടിരിക്കുന്നത്', അരുൺ ഗോപി പറഞ്ഞു.

dileep family

അടുത്തിടെ നൽകിയ അഭിമുഖങ്ങളിൽ മഹാലക്ഷ്മിയെ കുറിച്ച് ദിലീപ് സംസാരിച്ചിരുന്നു. ഭയങ്കര കാന്താരിയാണ് മഹാലക്ഷ്മിയെന്നാണ് ദിലീപ് ഒരു അഭിമുഖത്തിൽ പറഞ്ഞത്. മഹാലക്ഷ്മി എല്ലാ സിനിമകളും കാണും. ഞങ്ങളുടെ രണ്ടുപേരുടെയും സിനിമകൾ കണ്ട് അവൾ ചിരിക്കാറുണ്ട്. എന്റെ അച്ഛനും അമ്മയും ആക്ടേഴ്സാണെന്ന് അവൾ എല്ലാവരോടും പറയാറുണ്ട്. പുറത്തൊന്നും പോയി പറഞ്ഞ് വലിയ ആളാകാൻ നോക്കേണ്ടെന്ന് തമാശയ്ക്ക് ഞങ്ങളും അവളോട് അപ്പോൾ പറയുമെന്നും ദിലീപ് പറഞ്ഞിരുന്നു.

മീനാക്ഷിയും മഹാലക്ഷ്മിയും നല്ല കമ്പനിയാണെന്നും ദിലീപ് പറയുകയുണ്ടായി. അതേസമയം നവംബർ പത്തിനാണ് ബാന്ദ്ര തിയേറ്ററുകളിൽ എത്തുക. തമന്നയാണ് ചിത്രത്തിലെ നായിക. തമന്നയെ കൂടാതെ തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും ചിത്രത്തിലുണ്ട്. ഇവരെ കൂടാതെ മംമ്ത മോഹൻദാസ്, സിദ്ദിഖ്, കലാഭവൻ ഷാജോണ്‍, ഗണേഷ് കുമാർ എന്നിവരും ബാന്ദ്രയിലുണ്ട്‌.

Read more about: dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X