For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എത്ര പേരാണ് ആരതിയെ കുറിച്ച് സംസാരിച്ചത്; നിനക്കെന്ത് കിട്ടി! ആ റേഞ്ച് എത്താൻ നീ പാടുപെടും റിയാസേ': റോബിൻ

  |

  ബിഗ് ബോസ് മലയാളത്തിന്റെ പുതിയ സീസൺ അവസാനിക്കാൻ ഇനി മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. എന്നിരുന്നാലും നാലാം സീസണിലെ മത്സരാർത്ഥികൾ ഇപ്പോഴും ലൈം ലൈറ്റിൽ തന്നെയാണ്. അതിലെ പ്രധാനി റോബിൻ രാധാകൃഷ്‌ണനാണ്.

  ബിഗ് ബോസ് ചരിത്രത്തിൽ തന്നെ റോബിൻ പോലെ ഓളമുണ്ടാക്കിയ മറ്റൊരു മത്സരാർത്ഥി ഉണ്ടായിട്ടില്ലെന്നാണ് ആരാധകർ അഭിപ്രായ പെടുന്നത്. ബിഗ് ബോസ് വീടിന് അകത്തും പുറത്തും വിവാദ നായകനായറോബിന് അത്രമാത്രം ആരാധകരെയാണ് ഷോയിലൂടെ ലഭിച്ചത്. മാസങ്ങൾക്കിപ്പുറവും റോബിൻ പങ്കെടുക്കുന്ന പൊതുപരിപാടികളിലേക്ക് ഒക്കെ നിരവധി പേരാണ് ഒഴുകിയെത്തുന്നത്.

  Also Read: 'ഞാൻ കൊട്ടാരത്തിലെ തമ്പുരാട്ടി കുട്ടിയൊന്നുമല്ല, മീഡിയയാണ് അത് പറഞ്ഞ് പരത്തിയത്, അച്ഛന് വിഷമമായി'; നിരഞ്ജന

  അതുപോലെ തന്നെ വിവാദങ്ങളും കുറയുന്നില്ല. അടുത്തിടെ ബിഗ് ബോസിലെ റോബിന്റെ സഹമത്സരാർഥിയായ റിയാസ് സലിം റോബിന്റെ പ്രണയിനി ആരതി പൊടിയെ കുറിച്ച് നടത്തിയ പരാമർശം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.

  റിയാസ് ആരാധകർക്കായി സംഘടിപ്പിച്ച ക്യൂ ആൻഡ് എ സെഷനിൽ ആരതിയെ കുറിച്ച് വന്ന ചോദ്യത്തിന് റിയാസ് നൽകിയ മറുപടിയാണ് വൈറലായത്. ആരതി പൊടിയെ പരിഹസിച്ചുകൊണ്ടാണ് റിയാസ് സംസാരിച്ചത്. ഹു ദ ഹെൽ ഈസ് ആരതി പൊടി? എന്നാണ് റിയാസ് ഒരു പ്രേക്ഷകന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്.

  സ്വന്തം കഴിവുകൊണ്ട് വളർന്ന ആരെങ്കിലുമാണെങ്കിൽ എനിക്ക് അറിയാൻ ചാൻസുണ്ട് എന്നാണ് റിയാസ് പറഞ്ഞത്. റോബിന്റെ നിഴലിൽ പ്രശസ്‌ത ആയ വ്യക്തി എന്നുള്ള നിലക്കായിരുന്നു റിയാസിന്റെ പരാമർശം ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നതോടെ റിയാസ് തന്റെ വാക്കുകൾ പിൻവലിക്കുകയും അത് പറയാൻ പാടില്ലായിരുന്നു എന്ന് പറയുകയും ചെയ്തിരുന്നു.

  നിരവധി പേരാണ് ആരതിക്ക് സപ്പോർട്ടുമായി രംഗത്തെത്തിയത്. റോബിൻറെയും ആരതിയുടെയും അടുത്ത സുഹൃത്തുക്കൾ പോലും ആരതിയെ കുറിച്ച് വാചാലരായി സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. എന്നാൽ റോബിനോ ആരതിയോ വിഷയത്തിൽ പ്രതികരിച്ചിരുന്നില്ല.

  എന്നാൽ കഴിഞ്ഞ ദിവസം കൗമുദി മൂവീസിന് നൽകിയ ഒരു അഭിമുഖത്തിൽ റോബിൻ വിഷയത്തിൽ പ്രതികരിക്കുകയുണ്ടായി. റിയാസ് സലീമിനെക്കാൾ ഉയരത്തിൽ തന്നെയാണ് ആരതി പൊടിയെന്നും മനസ് കൊണ്ട് ഉയരത്തിലാണെന്നും റോബിൻ പറഞ്ഞിരുന്നു. റിയാസ് മനഃപൂർവം നടത്തിയ ഒരു പരാമർശമാണെന്നും തനിക്ക് ദേഷ്യമുണ്ടെന്നുമെല്ലാം റോബിൻ പറഞ്ഞിരുന്നു.

  ഇപ്പോഴിതാ, ഇതേ അഭിമുഖത്തിൽ തന്നെ വീണ്ടും റിയാസിനോടുള്ള അമർഷം പ്രകടിപ്പിച്ചിരിക്കുകയാണ് റോബിൻ. ആരതിയെ കുറിച്ച് അങ്ങനെയൊരു പരാമർശം നടത്തിയെട്ട് നിനക്കെന്ത് കിട്ടിയെന്നാണ് റോബിന്റെ ചോദ്യം. റോബിന്റെ വാക്കുകൾ വിശദമായി വായിക്കാം.

  'റിയാസ് തന്നെ എനിക്ക് വന്നിട്ട് അനാവശ്യമായ ബൂസ്റ്റ് തരികയല്ലേ ചെയ്തത്. എനിക്ക് റീച് കൂട്ടി തരുകയല്ലേ. ആരതി പൊടിയെ അറിയാവുന്നവരുടെ എണ്ണം ഇരട്ടിയാക്കി തന്നു. ആരതി പൊടിയെ പലർക്കും അറിയാമായിരുന്നു. പക്ഷെ ആരതി പൊടി ആരാണെന്ന് മനസിലാക്കി കൊടുത്തത് നീയാണ്. എത്ര വീഡിയോസാണ് വന്നത്. എത്രപേരാണ് സംസാരിച്ചത്.

  Also Read: അതിന് മുമ്പ് ആരും എന്നെ അങ്ങനെ കണ്ടിരുന്നില്ല, ‌അവരൊന്നും എന്നെ വിശ്വസിച്ചില്ല; ​ഗ്ലാമറസ് ആയതെങ്ങനെയെന്ന് നയൻ

  എന്നിട്ട് നിനക്കെന്താണ് സംഭവിച്ചത്. നിന്നെ ഒരുപാട് പേർ വിമർശിച്ചു. ഒരുപാട് പേർ തെറി വിളിച്ചു. നിനക്ക് എന്ത് ഗുണമുണ്ടായി? ഞാൻ ചോദിക്കുകയാണ്. അതാണ് ഞാൻ പറഞ്ഞത്. റിയാസ് സലിം നീ എല്ലാ കാര്യത്തിലും ഭയങ്കര സംഭവമായിരിക്കും. പക്ഷെ ഒരാളുടെ മനസ്. മനസിന്റെ കാര്യത്തിൽ നീ എപ്പോഴും താഴെ ആയിരിക്കും. നീ ആ റേഞ്ച് എത്താൻ പാടുപെടും.

  ടാലന്റിന്റെ കാര്യത്തിൽ രണ്ടുപേരെയും താരതമ്യം ചെയ്യാൻ പറ്റില്ല. രണ്ടുപേരും രണ്ടുരീതിയിൽ ടാലന്റഡ് ആണ്. പക്ഷെ മനുഷ്യൻ എന്ന രീതിയിൽ, മനുഷ്യത്വത്തിന്റെ കാര്യത്തിൽ നീ എപ്പോഴും താഴെ ആയിരിക്കും. മനസ്സിലായോ. പുള്ളിക്കാരി എപ്പോഴും മുകളിൽ ആയിരിക്കും. അല്ലെങ്കിൽ നീ നിന്റെ ലൈഫ് കൊണ്ട് പ്രൂവ് ചെയ്ത് കാണിക്ക്,' റോബിൻ പറഞ്ഞു.

  Read more about: robin radhakrishnan
  English summary
  Viral: Bigg Boss Fame Robin Radhakrishnan Criticise Riyas Salim For His Viral Video About Arati Podi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X