സിനിമയുടെ ഏറ്റവും വലിയ ഭാഗം! ബിന്ദു പണിക്കാരെ കുറിച്ച് വാചാലനായി മമ്മൂട്ടി; സന്തോഷം പങ്കുവച്ച് കല്യാണി

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ബിന്ദു പണിക്കർ. ഹാസ്യ വേഷങ്ങളിലും അഭിനയ പ്രാധാന്യമുള്ള ക്യാരക്ടർ റോളുകളിലുമെല്ലാം ഒരുപോലെ തിളങ്ങിയിട്ടുള്ള മലയാളത്തിലെ ചുരുക്കം ചില നടിമാരിൽ ഒരാളാണ് ബിന്ദു പണിക്കർ. 1992 ൽ സിബി മലയിൽ സംവിധാനം ചെയ്ത കമലദളം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ബിന്ദു പണിക്കർ മുപ്പത് വർഷമായി മലയാള സിനിമയിൽ സജീവമാണ്.

ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെയാണ് ബിന്ദു പണിക്കർ വെള്ളിത്തിരിയിൽ അവതരിപ്പിച്ചിട്ടുള്ളത്. വിസ്മയിപ്പിക്കുന്ന പല പ്രകടനങ്ങളും നടിയിൽ നിന്ന് പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. അതിലൊന്നാണ് അവസാനം പുറത്തിറങ്ങിയ റോഷാക്കിലെ സീത. ബിന്ദു പണിക്കരുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമാണ് റോഷാക്കിലേത്.

ഏറ്റവും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചതും ബിന്ദു പണിക്കരായിരുന്നു

കഴിഞ്ഞ രണ്ടു വർഷക്കാലം സിനിമകളിൽ അത്ര സജീവമല്ലാതിരുന്ന ബിന്ദു പണിക്കരുടെ ശക്തമായ തിരിച്ചുവരവായിരുന്നു ചിത്രം. പ്രേക്ഷകരും സിനിമാ നിരൂപകരും ഒരുപോലെ കയ്യടിച്ച പ്രകടനമായിരുന്നു ബിന്ദു പണിക്കാരുടേത്. നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രത്തിൽ നായകൻ മമ്മൂട്ടിയെ കഴിഞ്ഞ് ഏറ്റവും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചതും ബിന്ദു പണിക്കരായിരുന്നു.

കഴിഞ്ഞ ദിവസം നടന്ന റോഷക്കിന്റെ വിജയാഘോഷത്തിൽ തിളങ്ങിയതും ബിന്ദു പണിക്കർ ആയിരുന്നു. ബിന്ദു പണിക്കാരെ കുറിച്ച് വേദിയിൽ മമ്മൂട്ടി സംസാരിച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ, ഒരു അമ്മയ്ക്ക് ലഭിക്കുന്ന സ്നേഹത്തിലും പ്രശംസയിലും അഭിനമാനമുണ്ടെന്ന് പങ്കുവച്ച് എത്തിയിരിക്കുകയാണ് മകള്‍ കല്യാണി ബി നായര്‍.

പുരസ്‌കാരം സ്വീകരിച്ച ശേഷം ബിന്ദു പണിക്കരും മമ്മൂട്ടിയും സംസാരിക്കുന്ന വീഡിയോ

സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിലും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് കല്യാണി. ബിന്ദു പണിക്കരുടെ ആദ്യ ഭർത്താവിലുള്ള മകളാണ് കല്യാണി. അദ്ദേഹത്തിന്റെ മരണ ശേഷം 2009 ലാണ് ബിന്ദു പണിക്കർ സായികുമാറിനെ വിവാഹം കഴിച്ചത്. സോഷ്യൽ മീഡിയയിലൂടെയാണ്‌ മകൾ കല്യാണി ശ്രദ്ധനേടിയത്. നല്ല നർത്തകി കൂടിയായ കല്യാണിയുടെ റീലുകളും ഇപ്പോൾ ഏറെ ശ്രദ്ധനേടാറുണ്ട്.

റോഷാക്കിന്റെ വിജയാഘോഷത്തിൽ ദുല്‍ഖര്‍ സല്‍മാനില്‍ നിന്ന് പുരസ്‌കാരം സ്വീകരിച്ച ശേഷം ബിന്ദു പണിക്കരും മമ്മൂട്ടിയും സംസാരിക്കുന്ന വീഡിയോ പങ്കുവച്ചു കൊണ്ട് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് കല്യാണി സന്തോഷം പങ്കുവച്ചിരിക്കുന്നത്.

വളരെ അഭിമാനവും നന്ദിയും തോന്നുന്നു

'റോഷാക്ക് എന്ന സിനിമ ഇറങ്ങിയത് മുതല്‍, അമ്മയെ ബന്ധപ്പെടാനും ഒരുപാട് നാളുകള്‍ക്ക് ശേഷം അമ്മ ചെയ്ത കഥാപാത്രത്തിനെ കുറിച്ച് പറയാനും പ്രശംസിക്കാനും ഒരുപാട് പേര്‍ എന്നെ ബന്ധപ്പെട്ടിരുന്നു. അതുകൊണ്ടാണ് ഈ വീഡിയോ ഞാന്‍ ഇവിടെ പങ്കുവയ്ക്കുന്നത്. അമ്മയ്ക്ക് നല്‍കിയ എല്ലാ സ്‌നേഹത്തിനും അഭിനന്ദനത്തിനും എല്ലാവര്‍ക്കും നന്ദി. വളരെ അഭിമാനവും നന്ദിയും തോന്നുന്നു' എന്നാണ് കല്യാണി കുറിച്ചത്.

താന്‍ ആണ് ബിന്ദു പണിക്കറിനെ സിനിമയിലേക്ക് നിർദേശിച്ചതെന്ന് മമ്മൂട്ടി പറഞ്ഞു

ദുല്‍ഖര്‍ സല്‍മാൻ ബിന്ദു പണിക്കര്‍ക്ക് പുരസ്‌കാരം നൽകിയ ശേഷം മൈക്കുമായി മമ്മൂട്ടിയും വേദിയിലേക്ക് കടന്ന് വരികയായിരുന്നു. ചിത്രത്തിലെ ബിന്ദു പണിക്കറുടെ പ്രകടനത്തെ കുറിച്ച് മമ്മൂട്ടി വാചലനായി. താന്‍ ആണ് ബിന്ദു പണിക്കറിനെ സിനിമയിലേക്ക് നിർദേശിച്ചതെന്ന് മമ്മൂട്ടി വേദിയിൽ പറഞ്ഞു.

വാച്ചൊന്നമില്ല പ്രശ്‌നമുണ്ടോ എന്ന് ചോദിച്ചാണ് മമ്മൂട്ടി കടന്നു വന്നത്. ബിന്ദു എന്നോട് റോളെക്‌സ്‌ ഒന്നും ചോദിച്ചില്ല. അതുകൊണ്ടാണ് റോൾ നൽകിയതെന്നും മമ്മൂട്ടി വേദിയെ പൊട്ടിരിച്ചിരിപ്പിച്ചു കൊണ്ട് പറയുന്നുണ്ട്.

എനിക്ക് ഇനി സിനിമകള്‍ ചെയ്തില്ലെങ്കിലും കുഴപ്പമില്ല

തന്നെ ഈ കഥാപാത്രത്തിന് വേണ്ടി വിളിച്ച മമ്മൂക്കയ്ക്കും കുടുംബത്തിനും നന്ദി പറഞ്ഞു കൊണ്ടാണ് ബിന്ദു പണിക്കര്‍ പ്രസംഗം ആരംഭിക്കുന്നത്. ഒരു നടി എന്ന നിലയില്‍ എനിക്ക് ഇനി സിനിമകള്‍ ചെയ്തില്ലെങ്കിലും കുഴപ്പമില്ല എന്ന് ബിന്ദു പണിക്കർ പറഞ്ഞു. എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല എന്ന് ബിന്ദു പണിക്കർ പറഞ്ഞതിന് പിന്നാലെ, മറ്റ് പലരെയും വിളിച്ചിട്ട് ചെയ്ത് തന്നില്ല, ഒടുവിൽ ഒന്ന് ചെയ്ത് തരുമോയെന്ന് ചോദിച്ച് ബിന്ദുവിനെ സമീപിക്കുകയായിരുന്നു എന്ന് മമ്മൂട്ടി പറഞ്ഞു. ബിന്ദു പണിക്കരാണ് സിനിമയുടെ ഏറ്റവും വലിയ ഭാഗമെന്നും ബിന്ദുവിന്റെ ധൈര്യമാണ് ഈ സിനിമയുടെ വിജയമെന്നും നടൻ പറയുന്നുണ്ട്.

അതേസമയം, കല്യാണിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ അഭിനന്ദനങ്ങളുമായി നിരവധിപേർ എത്തുന്നുണ്ട്. അടിപൊളി വേഷമായിരുന്നു. ബിന്ദു ചേച്ചി പൊളിയല്ലേ, എന്നിങ്ങനെ പോകുന്നു കമന്റുകൾ. അമ്മയ്ക്ക് ലഭിക്കുന്ന പ്രശംസയിൽ ആരാധകരോട് കല്യാണി നേരത്തെയും നന്ദി പറഞ്ഞിരുന്നു. ലണ്ടനിൽ പഠിക്കുകയാണ് കല്യാണി ഇപ്പോൾ.

More from Filmibeat

Read more about: bindu panicker
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X