'ജീവയ്ക്ക് നട്ടെല്ലില്ല, ഭാര്യയെ പേടിയാണ്, അവൾ ഓരോ തോന്നിവാസങ്ങൾ കാട്ടുന്നു!', വരുന്ന കമന്റുകളെ പറ്റി അപർണ

മലയാളികൾക്ക് ഏറെ സുപരിചിതരായ താരദമ്പതികളാണ് അപർണ തോമസും ജീവയും. ടെലിവിഷൻ അവതാരകരായ അപർണയ്ക്കും ജീവയ്ക്കും ആരാധകർ ഏറെയാണ്. ഇന്നത്തെ യുവതലമുറയുടെ മാതൃക ദമ്പതികളാണ് ഇരുവരും. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് രണ്ടുപേരും. ഇവരുടെ വിശേഷങ്ങളൊക്കെ വൈറലായി മാറാറുണ്ട്.

സൂര്യ മ്യൂസിക്കിലൂടെയാണ് ജീവ അവതരണ രംഗത്ത് തുടക്കം കുറിച്ചത്. അപർണയും ഇതേ ചാനലിൽ അവതാരകയായിരുന്നു അവിടെ തുടങ്ങിയ സൗഹൃദം പ്രണയമായി മാറുകയും തുടർന്ന് ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയുമായിരുന്നു. ഇവരുടെ സ്നേഹത്തിന്റെ ആഴം പലപ്പോഴും ചർച്ച ആകാറുണ്ട്.

ഇവരുടെ യാത്ര ചിത്രങ്ങളൊക്കെ വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്

വളരെ ചെറുപ്രായത്തിൽ വിവാഹിതരായവരാണ് ഇരുവരും. ഏഴ് വർഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. പല കാരണങ്ങൾ കൊണ്ടും പുതിയ തലമുറക്ക് മാതൃകയാക്കാവുന്നതാണ് ഇവരുടെ ജീവിതം. ഇരുവർക്കും ഒരു യുട്യൂബ് ചാനലും ഉണ്ട്. തങ്ങളുടെ യാത്ര വിശേഷങ്ങളും മറ്റുമാണ് ഇരുവരും പങ്കുവയ്ക്കാറുള്ളത്.

ചാനലിൽ പങ്കുവെക്കുന്ന ദമ്പതികളുടെ ഓരോ വീഡിയോയും വൈറലാകാറുണ്ട്. ഇവരുടെ യാത്ര ചിത്രങ്ങളൊക്കെ വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അതേസമയം, പലവിധത്തിലുള്ള വിമർശനങ്ങളും ഇവരുടെ ചിത്രങ്ങൾക്ക് എതിരെ വന്നിരുന്നു. അപർണയുടെ ഡ്രസിങ് സ്റ്റൈലാണ് പലരെയും ചൊടിപ്പിച്ചത്.

മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കാനാണ് ആളുകൾക്ക് താൽപര്യം

അതിന് എതിരെ വന്ന വിമർശനങ്ങളിൽ ഏറെയും ജീവയ്ക്ക് നേരെ ആയിരുന്നു. ഇപ്പോഴിതാ, തനിക്ക് മോശമായി തോന്നിയത് ജീവയ്ക്ക് നേരെയുണ്ടായ അത്തരം കമന്റുകളാണെന്ന് പറയുകയാണ് അപർണ. ജിഞ്ചർ മീഡിയക്ക് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് അപർണ ഇക്കാര്യം പറഞ്ഞത്. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കാനാണ് ആളുകൾക്ക് താൽപര്യമെന്ന് ജീവയും പറയുന്നുണ്ട്.

ജീവ അപർണയെ പേടിച്ച് ജീവിക്കുന്നു

'എനിക്ക് ഭയങ്കര മോശമായി തോന്നിയ ഒരു കമന്റ് ഉണ്ട്. ഞാൻ ജീവയുടെ ഭാര്യയാണ്. ഞാൻ എന്റേതായ ജോലി ചെയ്ത് ജീവിക്കുന്ന വ്യക്തിയാണ്. പക്ഷെ പറഞ്ഞു വരുമ്പോൾ പറയും ജീവയ്ക്ക് എന്നെ പേടിയാണെന്ന്. ജീവ അപർണയെ പേടിച്ച് ജീവിക്കുന്നു. ഇനി എന്റെ വസ്ത്രധാരണം കണ്ടിട്ടാണെങ്കിൽ, ജീവയ്ക്ക് നട്ടെല്ലില്ല. ജീവയ്ക്ക് ഭാര്യയെ പേടി ആയത് കൊണ്ട് ഓരോ തോന്നിവാസങ്ങൾ കാട്ടി കൂട്ടുകയാണ്. അവൾ ആ വസ്ത്രം ധരിക്കുന്നു. ഈ വസ്ത്രം ധരിക്കുന്നു. ബിക്കിനി ഇടുന്നു.

ജീവയ്ക്ക് താത്പര്യമില്ലാഞ്ഞിട്ട് ഞാൻ

ജീവ ഒരു ആണല്ലേ. ജീവയ്ക്ക് ഭാര്യയെ കൺട്രോൾ ചെയ്ത് നിർത്തിക്കൂടെ. ഇങ്ങനെ ഉള്ള ചോദ്യങ്ങളാണ്. ഇതെല്ലാം അനാവശ്യമായ ചോദ്യങ്ങളായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ജീവയ്ക്ക് താത്പര്യമില്ലാഞ്ഞിട്ട് ഞാൻ ചെയ്യുന്ന പോലെയും ഞാൻ ജീവയെ കൺട്രോൾ ചെയ്യുന്നത് കൊണ്ടാണ് ജീവ അതിനോട് ഒന്നും നോ പറയാത്തത് ഒക്കെയാണെന്നാണ് ചിലരുടെ വിചാരം.

ജീവയ്ക്ക് എന്നെ പേടി ആയതു കൊണ്ട് ഞാൻ എന്റെ തോന്നിവാസത്തിന് നടക്കുകയാണ് എന്ന രീതിയിലാണ്. കുറെ അത്തരം കമന്റുകൾ കണ്ടിട്ടുണ്ട്,' അപർണ പറഞ്ഞു.

ആളുകൾ കമന്റ് ചെയ്യുന്നത്

'അവരവർ കടന്നു പോകുന്ന സാഹചര്യങ്ങൾ വെച്ചിട്ടാണ് ആളുകൾ കമന്റ് ചെയ്യുന്നത്. ജീവിതത്തിൽ എന്തെങ്കിലും കാര്യം അവർ നേരിടുന്നുണ്ടെങ്കിൽ അവർ വിചാരിക്കുന്നത് എല്ലാം അങ്ങനെയാണെന്നാണ്. ഒരു നല്ലത് കണ്ടു കഴിഞ്ഞാൽ പലർക്കും അത് അംഗീകരിക്കാനും അക്സപ്റ്റ് ചെയ്യാനും ബുദ്ധിമുട്ട് ഉണ്ട്. ഒരു തെറ്റ് കണ്ടുപിടിക്കാനാണ് എല്ലാവര്ക്കും താൽപര്യം.

മറ്റുള്ളവരുടെ ജീവിതത്തിൽ എന്ത് നടന്നു. എന്ത് കൊനിഷ്ട് സംഭവിച്ചു, അവൾ എന്തിനാണ് അവളെ അടിച്ചത്. അതൊക്കെയാണ് ആളുകൾക്ക് താൽപര്യം. അവർ സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്നു. അവർ പുതിയ വണ്ടിയെടുത്തു. വീട് വെച്ചു. ആ സന്തോഷങ്ങൾ അംഗീകരിക്കാനോ. ആ സന്തോഷത്തിന്റെ ഭാഗമാകാനോ അതിൽ നിന്ന് ഇൻസ്പയറായി സ്വന്തം ജീവിതത്തിൽ എന്തെങ്കിലും ചെയ്യാനോ ആരുമില്ല,' ജീവ പറഞ്ഞു.

Read more about: jeeva
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X