For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുരേഷ് ഗോപി ഡാൻസിൽ സ്വന്തം സ്റ്റൈൽ മാത്രമേ എടുക്കൂ; മറ്റു ഡാൻസേഴ്‌സിന് തെറ്റിയാൽ കഥ കഴിഞ്ഞു!: മനോജ് ഫിഡാക്

  |

  മലയാള സിനിമയിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ് സുരേഷ് ​ഗോപി. മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാൽ മലയാളികൾ സൂപ്പർ താരമായി കാണുന്ന നടനാണ് അദ്ദേഹം. മലയാളത്തിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ടിട്ടുള്ള നടന്മാരിൽ ഒരാൾ കൂടിയാണ് താരം.

  കൂടുതലും മാസ്, ആക്ഷൻ, സിനിമകളിലാണ് തിളങ്ങിയിട്ടുള്ളതെങ്കിലും കോമഡിയും ക്യാരക്ടർ റോളുകളുമെല്ലാം തനിക്ക് വഴങ്ങുമെന്ന് നടൻ തെളിയിച്ചിട്ടുണ്ട്. പ്രണയനായകനായും സുരേഷ് ഗോപി തിളങ്ങിയിട്ടുണ്ട്. എന്നാൽ എപ്പോഴും പ്രേക്ഷകരെ പിടിച്ചിരുത്തിയിട്ടുള്ളത് നടന്റെ പോലീസ് വേഷങ്ങളാണ്.

  Also Read: ഒടുവിൽ മീനാക്ഷിക്കൊപ്പമുണ്ടായിരുന്ന കണ്ണാടിക്കാരനെ സോഷ്യൽമീഡിയ കണ്ടെത്തി, ചെറുപ്പക്കാരൻ നിർ‌മാതാവിന്റെ മകൻ?

  ഏറെക്കാലം സിനിമയിൽ നിന്ന് വിട്ട് നിന്ന സുരേഷ് ​ഗോപി ഇപ്പോൾ വീണ്ടും സിനിമകളിൽ സജീവമായിയിരിക്കുകയാണ്. ഇതിനിടെ നടൻ രാഷ്ട്രീയത്തിലും ഇറങ്ങിയിരുന്നു. പല രാഷ്ട്രീയ വിവാദങ്ങളിൽ പെട്ടപ്പോഴും നടൻ എന്നാ നിലയിൽ സുരേഷ് ഗോപി മലയാളികളുടെ മനസ്സിൽ ഉണ്ടാക്കിയെടുത്ത ഇമേജിന് മാറ്റമൊന്നും വന്നിട്ടില്ല.

  പ്രണയനായകനായി തിളങ്ങുമ്പോൾ മനോഹരമായ ഗാനരംഗങ്ങളിൽ പലതിലും സുരേഷ് ഗോപി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പലതിലും ഡാൻസ് രംഗങ്ങളും നടൻ ചെയ്തിട്ടുണ്ട്. സുരേഷ് ഗോപിയെന്ന് പറയുമ്പോൾ ആളുകളുടെ മനസ്സിൽ തെളിഞ്ഞു വരുൺ ചിത്രങ്ങളിൽ അദ്ദേഹത്തിന്റെ ഐകോണിക് ഡാൻസ് സ്റ്റെപ്പും ഉണ്ടാകുമെന്ന് തീർച്ചയാണ്.

  ഇപ്പോഴിതാ, ഡാൻസിലേക്ക് വരുമ്പോൾ സുരേഷ് ഗോപിക്ക് സ്വന്തം സ്റ്റൈൽ വിട്ടൊരു കളിയില്ലെന്ന് പറയുകയാണ് കൊറിയോഗ്രാഫറും ഫെഫ്ക ഡാൻസേർസ് യൂണിയൻ ജനറൽ സെക്രട്ടറിയുമായ മനോജ് ഫിഡാക്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

  'സുരേഷ് ഗോപി നായകനായ മേഘസന്ദേശത്തിൽ ഡാൻസറായി ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. കോളേജിൽ ഞങ്ങൾക്ക് ഒരു ഡാൻസ് ഗ്രൂപ്പ് ഉണ്ടായിരുന്നു ആ ഗ്രൂപ്പായിട്ട് ആണ് പോയി ചെയ്തത്. ആ പാട്ട് ശ്രദ്ധിക്കപ്പെട്ടത് ഭാഗ്യമായി.മധുമാസം വിരിയണ് വിരിയണ് എന്നാ പാട്ടായിരുന്നു. സുരേഷ് ഗോപി ലീഡ് ചെയ്യുന്നത്. ശാന്തി മാസ്റ്റർ ആയിരുന്നു കൊറിയോഗ്രാഫി,'

  'അദ്ദേഹത്തോടൊപ്പം ഡാന്സറായി വർക്ക് ചെയ്തത് അല്ലാതെ കൊറിയോഗ്രാഫർ ആയിട്ടും ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. എല്ലാവർക്കും അറിയുന്നത് പോലെ വളരെ കൂളായിട്ടുള്ള സ്റ്റെപ്പുകളാണ് പുള്ളിയുടേത്. എല്ലാവര്ക്കും പറയാതെ തന്നെ അറിയാവുന്നതാണ്. പുള്ളിയുടെ ഒരു സ്റ്റൈലും ടൈമിങ്ങും ഒക്കെയുണ്ട്. പുള്ളി അതിൽ കംഫർട്ടബിൾ ആയി ചെയ്തോളും,'

  'ഏത് ആർട്ടിസ്റ്റ് ആയാലും അവരുടെ ശൈലിയിലൂടെ നമ്മൾ പോകുന്നത് ആവും നല്ലത്. ഓരോ ആളുകളുടെ ബോഡി ലാംഗ്വേജും സ്റ്റൈലും ഡിഫ്രന്റ് ആയിരിക്കും. പ്രഭുദേവയുടെ സ്റ്റൈൽ നമ്മുക്ക് വേറൊരു ആർട്ടിസ്റ്റിനെ കൊണ്ട് ചെയ്യിക്കാൻ സാധിക്കില്ല. പുള്ളി പുള്ളിയുടെ സ്റ്റൈലിൽ ആവും ചെയ്യുന്നത്. നമ്മളായിട്ട് ഒരു മൂവേമെന്റ് ഇട്ടാലും അവരുടെ സ്റ്റൈലിൽ മാറ്റിയാണ് ചെയ്യുക,' മനോജ് പറഞ്ഞു.

  Also Read: മോഹന്‍ലാലിന്റെ പരാജയത്തിന് കാരണമിതാണ്; മമ്മൂട്ടിയ്ക്ക് പള്‍സ് മനസിലായെന്ന് സന്തോഷ് വര്‍ക്കി

  സിനിമയിൽ സാധാരണ ഡാൻസർമാർക്ക് ഉണ്ടാവുന്ന പ്രശ്നത്തെ കുറിച്ചും അദ്ദേഹം പറഞ്ഞു. ആകെ ഒരു തവണ കണ്ട ശേഷമാകും ഡാൻസ് ചെയ്യുക. കൂടുതൽ നേരം പ്രാക്ടീസ് ഒന്നുമുണ്ടാവില്ല. ആർട്ടിസ്റ്റ് പഠിച്ചെടുക്കുന്ന സമയത്ത് പഠിക്കാം. ഡാൻസ് ചെയ്യുന്ന സമയത്ത് തെറ്റിയാൽ ആ ഡാൻസറുടെ കഥ കഴിഞ്ഞു. പണ്ട് ഫിലിം ക്യാമറ ആയിരുന്നു. അതുകൊണ്ട് അങ്ങനെയാണ്. ഫിലിം ഉൾപ്പെടെ നഷ്ടമാണ്. ഇപ്പോൾ ഡിജിറ്റൽ ക്യാമറ ആയപ്പോൾ അൽപം മാറ്റമുണ്ടെന്നും മനോജ് പറഞ്ഞു.

  Read more about: suresh gopi
  English summary
  Viral: Choreographer Manoj Fidac Shares His Experience Working With Suresh Gopi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X