For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നീ ഗര്‍ഭിണിയല്ലേ, ബോധമില്ലേ, പറഞ്ഞ് തരാന്‍ വീട്ടില്‍ ആരുമില്ലേ? വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി മീത്ത് മിറി

  |

  മലയാളികള്‍ക്ക് സുപരിചിതരാണ് മീത്ത് മിറി. സോഷ്യല്‍ മീഡിയയിലൂടേയും റിയാലിറ്റി ഷോയിലൂടേയും ടെലിവിഷന്‍ പരിപാടികൡലൂടേയുമാണ് ഇരുവരും പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറുന്നത്. ഇപ്പോഴിതാ തങ്ങളുടെ ജീവിത്തതിലേക്ക് പുതിയൊരാള്‍ വരുന്നതിനായി കാത്തിരിക്കുകയാണ് മീത്ത് മിറി.

  Also Read: വാപ്പച്ചിയെ കത്തി എടുത്ത് കുത്തിയാലും സ്‌നേഹിക്കും; എന്നും പിതാവുമായി താന്‍ വഴക്കായിരുന്നെന്ന് ബ്ലെസ്ലി

  ഗര്‍ഭകാലത്തെ സന്തോഷങ്ങളും ഡാന്‍സുമൊക്കെ ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. എന്നാല്‍ ഇതിന് സോഷ്യല്‍ മീഡിയയില്‍ നിന്നും വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഈ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തുകയാണ് ഇരുവരും. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു പ്രതികരണം. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

  അവള്‍ അര്‍ഹിക്കുന്ന എല്ലാ സന്തോഷവും കരുതലും നല്‍കുക. ഗര്‍ഭധാരണം ഒരു രോഗമല്ല. ഏതൊരു പെണ്‍കുട്ടിയും സ്വപ്‌നം കാണുന്ന നിമിഷമാണത്. ആ നിമിഷത്തെക്കുറിച്ച് അവരെ ഭയപ്പെടുത്തുന്നത് അവസാനിപ്പിക്കുക. എങ്ങനെ നടക്കണം, ഉറങ്ങണം, അനങ്ങണം എന്നൊക്കെ പറഞ്ഞ് അവരുടെ കുട്ടിയ്ക്ക് അപകടമുണ്ടാക്കുന്നൊരു ലോകത്തേക്ക് അവരെ തള്ളി വിടാതിരിക്കൂ. ഭയപ്പെടുത്തുന്നതിന് പകരം അവര്‍ക്ക് സന്തോഷം നല്‍കുന്നതെന്തോ അത് ചെയ്യാന്‍ അനുവദിക്കൂ.

  ഇതൊരു ചെറിയകാര്യമല്ല. മൂഡ് സ്വിങ്‌സുണ്ടാക്കുന്നത് പോലെയുള്ള ഹോര്‍മോണ്‍ ചേയ്ഞ്ചുകള്‍ ഉണ്ടാകുന്നുണ്ട് അവര്‍ക്ക്. എന്റെ ഭാര്യയുടെ എട്ട് മാസത്തെ ഗര്‍ഭകാലത്ത് അവളുടെ വേദനയും ഉറക്കമില്ലാത്ത രാത്രികളും അവളുടെ ബുദ്ധിമുട്ടുകളും ഞാന്‍ കണ്ടിട്ടുണ്ട്. അതൊന്നും വിശദീകരിക്കാനാകില്ല, ഈ പാവം പെണ്‍കുട്ടികള്‍ക്ക് മാത്രമേ അതറിയൂ. എന്റെ ഭാര്യ റിതുഷ മീത്ത് ഗര്‍ഭിണിയായപ്പോള്‍ എനിക്ക് അവളോടുള്ള ബഹുമാനവും സ്‌നേഹവും വര്‍ധിക്കുകയായിരുന്നു.

  ഭാര്യ ഗര്‍ഭിണിയാകുമ്പോള്‍ ഭര്‍ത്താവിന്റേയും കുടുംബത്തിന്റേയും ഉത്തരവാദിത്തവും കൂടുകയാണ്. എന്റെ അമ്മ അവള്‍ക്ക് ഭക്ഷണം നല്‍കുന്ന വീഡിയോ പോസ്റ്റ് ചെയ്തപ്പോള്‍ ഷോ ഓഫാണെന്ന് പറഞ്ഞു കൊണ്ട് ഒരുപാട് പേര്‍ വിമര്‍ശിച്ചു. ചുമ്മാ വീഡിയോ എടുക്കാന്‍ വേണ്ടി ചെയ്തതാണെന്നും റിയല്‍ അല്ലെന്നും പറഞ്ഞു. അമ്മയാമ്മമാര്‍ക്ക് ഇത്ര സ്‌നേഹമുണ്ടാകില്ലെന്നും അവള്‍ക്ക് ഡാന്‍സ് കളിക്കാന്‍ പറ്റുമെങ്കില്‍ പിന്നെ സ്വന്തം വാരി തിന്നാന്‍ പറ്റാത്തത് എന്താണെന്നും ചോദിച്ചു. അതുകൊണ്ട് ഒരു കാര്യം വ്യക്തമാക്കുകയാണ്, ഗര്‍ഭം എന്താണെന്ന് ആര്‍ക്കെങ്കിലും മനസിലാക്കാന്‍ പറ്റുന്നുണ്ടെങ്കില്‍ അത് ഒരു അമ്മയ്ക്ക് മാത്രമാണ്.

  ഒരു അമ്മയ്ക്ക് തന്റെ കുട്ടിയ്ക്ക് ചോറ് വാരികൊടുക്കാന്‍ തോന്നുകയാണെങ്കില്‍, അതേത് പ്രായത്തിലാണെങ്കിലും കൊടുക്കാം. അമ്മയ്ക്ക് കുട്ടികള്‍ എന്നും കുട്ടികളാണ്. അമ്മ ചോറി വാരി തരണമെങ്കില്‍ കുട്ടിയ്ക്ക് അസുഖമുണ്ടാകണമെന്നില്ല. ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് പ്രധാനമായും വേണ്ടത് മാനസികാരോഗ്യവും പിന്നെ ശാരീരകാരോഗ്യവുമാണ്. എന്നാല്‍ തെറ്റായ കീഴ് വഴക്കങ്ങളും മോശം കമന്റുകളും നല്‍കി സമൂഹം അവരുടെ മാനസികാരോഗ്യം തകര്‍ക്കുകയാണ്. അതോടെ പെണ്‍കുട്ടിയ്ക്ക് മാനസിക സമ്മര്‍ദ്ദവും വിഷാദവുമാകുന്നു. അവള്‍ കടന്നു പോകുന്ന അവസ്ഥ എന്താണെന്ന് ആരും മനസിലാക്കുന്നില്ല.

  Recommended Video

  പഠിച്ച കാര്യങ്ങളെല്ലാം ബിഗ് ബോസിൽ ഉപയോഗിക്കാൻ പറ്റി, അപർണ മൾബറി പറയുന്നു #Aparnamulberry

  എല്ലാ ഭര്‍ത്താക്കന്മാരോടും കുടുംബത്തോടും പറയാനുള്ളത്, നിങ്ങളുടെ മകളേയും ഭാര്യേയും കേള്‍ക്കുക എന്നതാണ്. അവര്‍ക്ക് വേണ്ടത് നിങ്ങളുടെ പിന്തുണയും കരുതലുമാണ്. മൂന്നാമതൊരാളുടെ അഭിപ്രായം കേള്‍ക്കേണ്ടതില്ല. നിങ്ങളുടെ നല്ല നിമിഷങ്ങളെ അവര്‍ നശിപ്പിക്കുക മാത്രമാണ് ചെയ്യുക. അവളുടെ ഹൃദയവും സന്തോഷവും പിന്തുടരുക. സാങ്കേതിക വിദ്യ വളര്‍ന്നിട്ടുണ്ട്. ബുദ്ധിമുട്ടുള്ള സമയങ്ങളില്‍ ഡോക്ടര്‍മാരെയാണ് സമീപിക്കേണ്ടത്, അയല്‍വാസികളെ അല്ല. അവള്‍ എല്ലാ സ്‌നേഹവും അര്‍ഹിക്കുന്നുണ്ടെന്നുമായിരുന്നു കുറിപ്പില്‍ പറഞ്ഞിരുന്നു.

  കുറിപ്പിനൊപ്പമുള്ള വീഡിയോയിലും വിമര്‍ശനങ്ങളെക്കുറിച്ച് അവര്‍ സംസാരിക്കുന്നുണ്ട്. ഗര്‍ഭിണിയായതിന് ശേഷം തിരിഞ്ഞു കിടക്കുമ്പോള്‍ സൂക്ഷിക്കണമെന്നും ഡാന്‍സ് കളിക്കുന്നതിനെ വിമര്‍ശിച്ചും ചിലര്‍ രംഗത്തെത്തിയിരുന്നു. പൊക്കിള്‍കൊടി കുട്ടിയെ ചുറ്റുമെന്നായിരുന്നു അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ കുട്ടിയുടെ മൂവ്‌മെന്റ് അനുസരിച്ചായിരിക്കും പൊക്കിള്‍കൊടി ചുറ്റുന്നതെന്നും അമ്മയുടെ മൂവ്‌മെന്റ് അതിനെ ബാധിക്കുന്നില്ലെന്നും താരങ്ങള്‍ പറയുന്നു. ഇത് വെറും മിത്താണെന്നും താരങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

  Read more about: social media
  English summary
  Viral Couple Meeth Miri Talks About The Comments And Myths About Pregnancy They Are Hearing
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X