For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരേദിവസം 10 പേരോട് ഇഷ്ടം പറഞ്ഞു; അർപിത എല്ലാം കയ്യോടെ പൊക്കും! കല്യാണത്തിന് അച്ഛൻ നാറ്റിച്ചെന്നും ധ്യാൻ

  |

  മലയാളത്തിലെ സൂപ്പർ താര കുടുംബങ്ങളിൽ ഒന്നാണ് ശ്രീനിവാസന്റേത്. ശ്രീനിവാസനെ പോലെ തന്നെ തിളങ്ങി നിൽക്കുകയാണ് ഇന്ന് മക്കളായ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും. അച്ഛനെ പോലെ തന്നെ മലയാള സിനിമയുടെ അഭിവാജ്യ ഘടകമായി മാറുകയാണ് ഇരുവരും.

  അച്ഛന്റെയും ചേട്ടൻ വിനീത് ശ്രീനിവാസന്റെയും പാത പിന്തുടർന്നാണ് ധ്യാൻ ശ്രീനിവാസനും സിനിമയിലേക്ക് എത്തുന്നത്. അച്ഛനേയും ചേട്ടനേയും പോലെ അഭിനയത്തിന് പുറമെ തിരക്കഥാകൃത്തായും സംവിധായകനായുമെല്ലാം തിളങ്ങി നിൽക്കുകയാണ് ധ്യാൻ ശ്രീനിവാസനും. ശ്രീനിവാസനോടും വിനീതിനോടും തോന്നാത്ത ഒരു പ്രത്യേകം ഇഷ്ടം ഇന്ന് പ്രേക്ഷകർക്ക് ധ്യാനിനോട് തോന്നിയിട്ടുണ്ട്.

  Also Read: ഭാര്യയെ കാണാന്‍ ചെന്നപ്പോള്‍ ഗെറ്റ് ഔട്ട് അടിച്ചു! കുടുംബം നഷ്ടപ്പെടുത്തിയതില്‍ കുറ്റബോധം: ടിപി മാധവന്‍

  അച്ഛൻ ശ്രീനിവാസനെ പോലെ തന്നെ അഭിമുഖങ്ങളിലും പൊതുവേദികളിലും ഒക്കെ ജഗജില്ലിയാണ് ധ്യാൻ ശ്രീനിവാസനും. യുവാക്കൾക്കിടയിലിലെല്ലാം നിരവധി ആരാധകരുണ്ട് നടന്. എല്ലാം പച്ചയ്ക്ക് പറയുന്ന സ്വഭാവമാണ് ധ്യാനിന്റെതും. ധ്യാനിന്റെ അഭിമുഖങ്ങൾ വലിയ രീതിയിൽ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ, ധ്യാനിന്റെ സ്റ്റാർ മാജിക് ഷോയിൽ നിന്നുള്ള വീഡിയോ വൈറലാവുകയാണ്.

  തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെ കുറിച്ചുമുള്ള രസകരമായ സംഭവങ്ങളാണ് ധ്യാൻ ഷോയിൽ പങ്കുവച്ചത്. പുതിയ ചിത്രമായ വീകത്തിന്റെ പ്രമോഷന്റെ ഭാഗമായി ക്രിസ്തുമസ് സ്പെഷ്യൽ എപ്പിസോഡിൽ അതിഥി ആയി എത്തിയതായിരുന്നു ധ്യാൻ. ചേട്ടൻ വിനീതിനെ കുറിച്ചും അച്ഛനെ കുറിച്ചുമെല്ലാം ധ്യാൻ സംസാരിക്കുന്നുണ്ട്.

  എന്റെ ചേട്ടനാണെന്ന് പറയേണ്ടി വരുന്നതാണ് ചേട്ടന്റെ ഏറ്റവും വലിയ ഗതികേട് എന്നായിരുന്നു വിനീതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ധ്യാന്‍ പറഞ്ഞത്. സിനിമയിൽ എത്തണമെന്ന് ആഗ്രഹമുണ്ടായില്ല. പക്ഷെ എന്നും സുഖിച്ച് ജീവിക്കണമെന്നാഗ്രഹിച്ചിരുന്നു എന്നാണ് ധ്യാൻ പറയുന്നത്.

  അഭിമുഖങ്ങളിൽ വീട്ടുകാരെക്കുറിച്ച് ഞാന്‍ പറയുന്നതെല്ലാം അവര്‍ കാണാറുണ്ട്. അച്ഛനെ കാണാൻ നിന്ന് കൊടുക്കാറില്ല. വീട്ടിന്റെ മുന്നിലൂടെ മാത്രമല്ല പുറകിലൂടെയും വഴിയുണ്ട്. ഞാന്‍ അതുവഴി കയറാറുണ്ട്. ഞങ്ങളെല്ലാം പൊതുവെ കാണുന്നത് വളരെ കുറവാണ്. അച്ഛന് ലോംഗ് സൈറ്റിന്റെ പ്രശ്‌നമുണ്ട്. ഞാനാണ് വരുന്നതെന്ന് അറിയുന്നതിന് മുന്‍പ് തന്നെ മുങ്ങിക്കളയും.

  അച്ഛന്‍ എല്ലാം അറിയാറുണ്ട്. പുള്ളി നേരത്തെ അങ്ങനെയായിരുന്നു. കുറച്ച് വര്‍ഷം മുന്‍പ് അച്ഛന്‍ എല്ലാവരേയും വെട്ടിക്കൊല്ലല്ലായിരുന്നല്ലോ, വെട്ടിത്തുറന്ന് പറയുന്നത് മാത്രമല്ല. തിരിച്ച് ആരെങ്കിലും പറയണ്ടേ എന്നായിരുന്നു തന്നെ തുറന്നു പറച്ചിൽ കണ്ടിട്ട് അച്ഛൻ എന്താണ് പറയാറുള്ളത് എന്ന് ചോദിച്ചപ്പോൾ ധ്യാൻ പറഞ്ഞത്.

  വലിയൊരു എപ്പിസോഡിനുള്ള കഥയുണ്ടെന്നായിരുന്നു തന്റെ പ്രണയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ധ്യാന്‍ പറഞ്ഞത്. പൊതുവെ പെണ്‍കുട്ടികള്‍ക്ക് ഇങ്ങോട്ടായിരുന്നു ഇഷ്ടം. ഞാന്‍ ഇഷ്ടം പറഞ്ഞവര്‍ കുറവാണ്. പത്താം ക്ലാസിലെ ഫെയര്‍വെല്‍ സമയത്താണ് ഞാന്‍ അങ്ങോട്ട് ഇഷ്ടം പറഞ്ഞത്.

  പത്തോളം പെണ്‍കുട്ടികളോട് ഒരേ ദിവസം ഞാന്‍ ഇഷ്ടം പറഞ്ഞിരുന്നു. പിന്നെ കാണാന്‍ അവസരമില്ലല്ലോ. അതിലൊരു അഞ്ചെണ്ണം ഓക്കെയായിരുന്നു. എനിക്കങ്ങനെ സ്ഥിരമായി ഒരു പ്രണയവും ഉണ്ടായിരുന്നില്ല. അതേ സ്‌കൂളില്‍ എന്നെ പ്ലസ് വണ്ണിന് പഠിപ്പിക്കുന്നില്ലെന്ന് അച്ഛന്‍ തീരുമാനിച്ചിരുന്നു.

  Also Read: ഇനി മകൾക്കായി, വിഷമങ്ങൾ മാറ്റി വെച്ച് മീന; വീണ്ടും ‌അഭിനയത്തിലേക്ക്; ആശംസകളുമായി ആരാധകർ

  ഭാര്യ അർപിതയുമായി 15 വര്‍ഷത്തെ റിലേഷന്‍ഷിപ്പായിരുന്നു. കോളേജിലെത്തിയ സമയത്താണ് അര്‍പിതയെ പരിചയപ്പെട്ടത്. ആ സമയത്ത് വേറെ ചിലതൊക്കെയുണ്ടായിരുന്നു. അതൊക്കെ പുള്ളിക്കാരി കൈയ്യോടെ പൊക്കും. കല്യാണം നേരത്തെയായി പോയി എന്ന തോന്നലൊന്നുമില്ല.

  ഞാന്‍ കല്യാണം കഴിച്ചതല്ല എന്നെ കഴിപ്പിച്ച് വിട്ടതാണ്. അച്ഛനൊക്കെ ചേര്‍ന്നാണ് കല്യാണം നടത്തിയത്. വളരെ ലളിതമായ ചടങ്ങായിരുന്നു. ഞാന്‍ മകനാണെന്ന് വിശ്വസിക്കുന്ന ധ്യാന്‍ ശ്രീനിവാസന്‍ സ്റ്റേജിലേക്ക് വരണമെന്ന് പറഞ്ഞായിരുന്നു കല്യാണത്തിന് അച്ഛന്‍ എന്നെ ക്ഷണിച്ചത്. അങ്ങനെ നാറ്റിച്ചുകൊണ്ടാണ് സ്റ്റേജിലേക്ക് കയറ്റിയത്,' ധ്യാൻ പറഞ്ഞു.

  Read more about: dhyan sreenivasan
  English summary
  Viral: Dhyan Sreenivasan Opens Up About His Love Life And Funny Incident From Marriage In Star Magic
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X