'മമ്മൂട്ടിയും ദുൽഖറും ഒന്നിക്കുന്ന സിനിമ! രണ്ടുപേരോടും സംസാരിച്ചു; ഹിറ്റാകുമെന്ന് അറിയാം, പക്ഷേ...!': ജയരാജ്

മലയാളത്തിലെ ശ്രദ്ധേയ സംവിധായകരിൽ ഒരാളാണ് ജയരാജ്. കൊമേർഷ്യൽ സിനിമകളും ഒപ്പം തന്നെ ഓഫ്‌ബീറ്റ് ചിത്രങ്ങളും ചെയ്ത് വിജയിപ്പിച്ചിട്ടുള്ള സംവിധായകനാണ് അദ്ദേഹം. ഹൈവേ, ദേശാടനം, കളിയാട്ടം, ജോണി വാക്കർ, 4 ദി പീപ്പിൾ തുടങ്ങിയ സിനിമകളൊക്കെ ജയരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഹിറ്റുകളാണ്. എന്നാല്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടായി ​ഗൗരവമുള്ള പ്രമേയങ്ങള്‍ സംസാരിക്കുന്ന ചിത്രങ്ങള്‍ മാത്രമാണ് അദ്ദേഹം സംവിധാനം ചെയ്യുന്നത്.

പല സമയത്തായി തന്‍റെ ഹിറ്റ് ചിത്രങ്ങളായ ഹൈവേയുടെയും ജോണി വാക്കറിന്‍റെയും രണ്ടാം ഭാ​ഗം ചെയ്യാനുള്ള സാധ്യതകളെക്കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നു. ഇടക്കാലത്ത് ഹൈവേ 2 എന്ന പേരിൽ രണ്ടാം ഭാഗം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് അതിനെ കുറിച്ച് പുതിയ അപ്‌ഡേറ്റുകൾ ഒന്നും ഇല്ലാതായി.

Jayaraj, Mammootty-Dulquer Salmaan

ഇപ്പോഴിതാ ആ രണ്ടു സിനിമകളും സംഭവിക്കാത്തതിന്റെ കാരണം പറയുകയാണ് ജയരാജ്. സില്ലി മോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റൈലിഷ് ചിത്രങ്ങള്‍ ഇനിയും പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിനാണ് ജയരാജിന്റെ മറുപടി.

"ഞാനും അത് ആലോചിക്കുന്നുണ്ട്. റിയലിസ്റ്റിക്ക് സിനിമകൾ ചെയ്ത് എനിക്ക് ബോറടിച്ചു. ഇനിയങ്ങോട്ട് സ്റ്റൈലിഷ് സിനിമകൾ ചെയ്യാൻ ശ്രമിക്കണം. ഹൈവേ 2 ചെയ്യാന്‍വേണ്ടി എല്ലാം ഒരുക്കി വന്നിരുന്നു. അതിന് വേണ്ടി കാസ്റ്റിം​ഗ് കോള്‍ പോലും ചെയ്തു. പക്ഷേ ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ട് മാറ്റിവച്ചു.

ജോണി വാക്കര്‍ 2 ചെയ്യാന്‍വേണ്ടി മമ്മൂക്കയോടും പറഞ്ഞു, ദുല്‍ഖറിനോടും പറഞ്ഞു. അതിന്‍റെ കഥയൊക്കെ റെഡിയാണ്, സെറ്റ് ആണ്. അത് വന്നാൽ ഉറപ്പായിട്ടും ഹിറ്റ് ആകുമെന്നും നമുക്ക് അറിയാം. കാരണം ആ തരത്തിലാണ് അതിനെ പ്ലേസ് ചെയ്തിരിക്കുന്നത്. പക്ഷേ അവര്‍ക്ക് രണ്ടാള്‍ക്കും അത്ര താല്‍പര്യമില്ല. അതുകൊണ്ട് തല്‍ക്കാലം മാറ്റിവച്ചിരിക്കുകയാണ്. ഉപേക്ഷിച്ചിട്ടില്ല", ജയരാജ് വ്യക്തമാക്കി.

ജോണി വാക്കറിന്‍റെ തുടര്‍ച്ചയെക്കുറിച്ച് തനിക്കുള്ള ആലോചനയെക്കുറിച്ച് മുൻപൊരിക്കൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന് നൽകിയ അഭിമുഖത്തിൽ ജയരാജ് സംസാരിച്ചിരുന്നു. ഇന്നും പലയിടങ്ങളിൽ പോകുമ്പോഴും സിനിമയെ കുറിച്ച് പലരും ചോദിക്കാറുണ്ടെന്നും. പുതിയ തലമുറയും പഴയ തലമുറയും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു സ്റ്റൈൽ അതിനുണ്ട്. അതുകൊണ്ട് സിനിമയുടെ രണ്ടാം ഭാഗത്തിന് സാധ്യത ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

"പല സ്ഥലത്ത് പോകുമ്പോഴും, പലരും അവരുടെ ഫേവറിറ്റ് സിനിമകളില്‍ ഒന്നായി ജോണി വാക്കറിന്റെ കാര്യം പറയാറുണ്ട്. അതിലെ പാട്ടുകളും ഫാഷനും മൊത്തം പാറ്റേണുമൊക്കെ ആളുകള്‍ക്ക് വലിയ ഇഷ്ടമാണ്. തൊണ്ണൂറുകളില്‍ ഇറങ്ങിയ സിനിമയ്ക്ക് ആ അര്‍ഥത്തില്‍ ഇപ്പോഴും ഒരു പുതുമയുണ്ട്. പുതിയ തലമുറയും പഴയ തലമുറയും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു സ്റ്റൈല്‍ അതിനുണ്ട്. അതുകൊണ്ടാണ് അതിന്റെ തുടര്‍ച്ചയ്ക്ക് ഒരു പോസിബിലിറ്റി ഉണ്ടെന്ന് മനസിലാക്കിയത്."

Jayaraj, Mammootty-Dulquer Salmaan

"പിന്നെ എനിക്ക് ഈ സിനിമയോടുള്ള വ്യക്തിപരമായ ഒരിഷ്ടക്കൂടുതല്‍ ഉണ്ട്. എന്റെ കഥയില്‍ ജോണി വാക്കര്‍ എന്ന ആ കഥാപാത്രം മരിക്കുന്നില്ലായിരുന്നു. മമ്മൂക്കയോട് പറയുന്ന സമയത്തും കഥ അങ്ങനെ ആയിരുന്നില്ല, ജോണി വാക്കര്‍ മരിക്കുന്നില്ലായിരുന്നു. പിന്നെ, ചില പ്രത്യേക സാഹചര്യങ്ങളാല്‍ കഥാപാത്രത്തെ ജസ്റ്റിഫൈ ചെയ്യാന്‍ അങ്ങനെ ആക്കിയതാണ്. അത് എന്റെ മനസ്സില്‍ ഒരു കുറ്റബോധമായി അവശേഷിക്കുന്നുണ്ടായിരുന്നു. ആ തെറ്റ് തിരുത്തണമെന്ന ചിന്ത എപ്പോഴും മനസില്‍ ഉണ്ടായിരുന്നു", എന്നാണ് ജയരാജ് പറഞ്ഞത്.

1992ലാണ് ജോണി വാക്കർ റിലീസ് ചെയ്തത്. രഞ്ജിത്തിന്റേതായിരുന്നു തിരക്കഥ. ചിത്രത്തിലെ ഗാനങ്ങളൊക്കെ വലിയ ഹിറ്റായി മാറിയിരുന്നു. സുരേഷ് ഗോപി, ഭാനുപ്രിയ, വിജയരാഘവൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 1995ലാണ് ഹൈവേ പുറത്തിറങ്ങിയത്. കേരളത്തിന് പുറമെ ആന്ധ്രായിലും ചിത്രം ഗംഭീര ഹിറ്റായി മാറിയിരുന്നു.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X