For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗോഡ്‌ഫാദറിൽ നിന്ന് സൂപ്പർതാരം പിന്മാറിയപ്പോൾ വന്നതാണ് കനക; ആളെ കണ്ടപ്പോൾ ടെൻഷനായി, കാരണം!: സിദ്ദിഖ് പറയുന്നു

  |

  മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ഗോഡ്‌ഫാദർ. സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം 1991 നവംബർ 15 ന് തിയേറ്ററുകളിൽ എത്തുന്നത്. മലയാളത്തിൽ അതുവരെയുണ്ടായിരുന്ന ബോക്‌സ്ഓഫീസ് റെക്കോർഡുകളൊക്കെ ചിത്രം തിരുത്തി കുറിച്ചു. മലയാളത്തിൽ ഏറ്റവുമധികം ദിവസം ഓടിയ സിനിമ എന്ന റെക്കോർഡ് ഇന്നും ഗോഡ് ഫാദർ സിനിമയുടെ പേരിലാണ്.

  സിനിമ പുറത്തിറങ്ങിയിട്ട് 30 വർഷങ്ങൾ പിന്നിട്ടെങ്കിലും ഇന്നും ഏറെ ചർച്ച ചെയ്യപ്പെടുന്ന ചിത്രങ്ങളിൽ ഒന്നാണിത്. കനക, സിദ്ദിഖ്, മുകേഷ്, ജഗദീഷ്, ഇന്നസെന്റ്, എൻ. എൻ. പിള്ള, തിലകൻ എന്നിങ്ങനെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. ചിത്രത്തിലെ ഓരോ കഥാപത്രങ്ങളും, പ്രത്യേകിച്ച് ആനപ്പാറ അച്ചാമ്മയും അഞ്ഞൂറാനും ഒക്കെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രണങ്ങളായി ഇന്നും പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.

  Also Read: 'അനുവാദം ചോദിക്കാതെ എന്നെ കെട്ടിപിടിച്ച് ഉമ്മവെച്ച ഒരാളാണ് ശ്രീനിവാസൻ, ഭാ​ഗ്യം ചെയ്ത അച്ഛൻ'; ബാലചന്ദ്ര മേനോൻ

  ഇപ്പോഴിതാ, ചിത്രത്തിന്റെ ചില ഷൂട്ടിംഗ് വിശേഷങ്ങളും ഓർമകളും ഒക്കെ പങ്കുവയ്ക്കുകയാണ് സംവിധായകൻ സിദ്ദിഖ്. ഗോഡ്‌ഫാദറിൽ ആദ്യം നായികയായി തീരുമാനിച്ചിരുന്നത് ഉർവ്വശിയെ ആയിരുന്നുവെന്നും പിന്നീട് ചില പ്രശ്നങ്ങൾ കാരണം കനക ചെയ്യുകയായിരുന്നുവെന്നും മുകേഷിന്റെ മുൻഭാര്യ സരിത വഴിയാണ് കനക വരുന്നതെന്നും അദ്ദേഹം പറഞ്ഞു. കനകയെ ആദ്യമായി കണ്ടതിനെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് സിദ്ദിഖ് ഇക്കാര്യങ്ങൾ പറഞ്ഞത്. സിദ്ദിഖിന്റെ വാക്കുകളിലേക്ക്.

  'ആദ്യം ഉർവ്വശി ആയിരുന്നു നായിക. പിന്നീട് ചില പ്രശ്നങ്ങൾ കാരണം ഉർവ്വശി മാറിയിട്ടാണ് കനക വരുന്നത്. കനകയെ കൊണ്ടുവന്നത് സരിതയാണ്. കരകാട്ടക്കാരൻ എന്ന തമിഴ് സിനിമയിൽ അഭിനയിച്ച് അത് ഹിറ്റായി കഴിഞ്ഞാണ് വരുന്നത്. ഷൂട്ടിങ് തുടങ്ങുന്ന ദിവസം തന്നെ കനക വരുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു.

  ഞാനും ലാലുവും വേണുവും ലിഫ്റ്റിൽ നിന്ന് ഇറങ്ങി വരുമ്പോൾ. ആ സമയത്ത് തന്നെ റിസപ്ഷനിൽ ഈ കുട്ടി നിൽക്കുന്നുണ്ട്. ഒരു സോഡകുപ്പി കണ്ണടയോക്കെ വെച്ചിട്ട് കാണുമ്പോൾ ഒരിക്കലും ഒരു നായിക ആണെന്ന് നമ്മൾ വിചാരിച്ചിരുന്നില്ല. അമ്മയും ഒപ്പമുണ്ട്,'

  'ആദ്യം നമസ്കാരം പറഞ്ഞപ്പോൾ വേറെ ഏതോ കുട്ടിയാണെന്ന് കരുതി ഞങ്ങളും നമസ്കാരം പറഞ്ഞു. മുടി എല്ലാം ഉയർത്തി കെട്ടി കണ്ണടയൊക്കെ വെച്ച് ഒരു ഫ്രോക്കൊക്കെ ധരിച്ചായിരുന്നു നിന്നിരുന്നത്. കാണാൻ കൊച്ചു കുട്ടിയേ പോലെ. ഞങ്ങൾ തിരിച്ച് വണ്ടിയിൽ കയറിയപ്പോൾ വേണു ചോദിച്ചു ആ കുട്ടിയേ മനസിലായോന്ന്. അതാണ് നായിക എന്ന് പറഞ്ഞപ്പോൾ ഞാൻ ഞെട്ടി. ഞങ്ങൾക്കാകെ ടെൻഷനായി. ഈ കുട്ടിയേ വെച്ച് സിനിമയിൽ എടുക്കുമെന്ന് ചോദിച്ചു,'

  'അപ്പോഴാണ് മുകേഷ് വരുന്നത്. അദ്ദേഹത്തോട് കാര്യം പറഞ്ഞു. ചെറിയ കുട്ടിയാണെന്നും അതിന്റെ കൂടെ സോഡക്കുപ്പി കണ്ണടയൊക്കെയായി മുടിയൊക്കെ പൊക്കി കെട്ടിയാണുള്ളതെന്നും പറഞ്ഞു. നിങ്ങളൊന്ന് അഭിനയിപ്പിച്ച് നോക്ക് ആ കാര്യത്തിൽ ഗ്യാരണ്ടിയുണ്ടെന്നും ഗംഭീര നടിയാണെന്നും മുകേഷ് പറഞ്ഞു,'

  'മേക്കപ്പ് ഒക്കെ ഇട്ട് മുടിയെല്ലാം അഴിച്ചിട്ട് വന്നപ്പോൾ ആൾ കൊള്ളാമായിരുന്നു. ഫസ്റ്റ് ഷോട്ട് എടുത്തപ്പോൾ തന്നെ കുട്ടിയുടെ ടാലന്റ് ഞങ്ങൾക്ക് മനസിലായി. ആൾ ശരിയായില്ലെങ്കിൽ വേറെ ആളെ നോക്കാമെന്നായിരുന്നു ഞങ്ങൾ വിചാരിച്ചിരുന്നത്. എന്നാൽ ആദ്യത്തെ ഷോട്ടിൽ തന്നെ വളരെ മനോഹരമായി കനക അഭിനയിച്ചു,'

  Also Read: ആ വാർത്ത കണ്ടതും എന്റെ കയ്യിൽ നിന്ന് ഫോൺ താഴെപ്പോയി, ഒരു അലർച്ച ആയിരുന്നു; സ്വാസിക പറയുന്നു

  'ഈ കുട്ടി ശരിയാവില്ലെന്നായിരുന്നു ലാലും വേണുവും എല്ലാം പറഞ്ഞത്. ഫസ്റ്റ് ഷോട്ട് എടുത്തപ്പോൾ വേണു അടുത്ത് വന്നു. കുട്ടി ഡബിൾ ഓക്കെയാണ് നല്ല അഭിനയമാണെന്ന് പറഞ്ഞു. കൃത്യം റിയാക്ഷനും നല്ല ടൈമിങ്ങുമായിരുന്നു കനകയ്ക്ക്. മുകേഷ് വല്ലാതെ പേടിച്ചിരുന്നു. കാരണം ഈ കുട്ടി പറ്റില്ലെങ്കിൽ വേറെ കുട്ടിയെ നോക്കി കണ്ടു പിടിക്കേണ്ടി വരുമായിരുന്നു,' സിദ്ദിഖ് പറഞ്ഞു.

  Read more about: siddique
  English summary
  Viral: Director Siddique Recalls About Casting Actress Kanaka In Godfather Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X