For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കഥ എന്റേത്, സംവിധാനം, നിർമ്മാണം, നായകൻ എല്ലാം ഞാൻ തന്നെ! നായിക എന്റാളും'; 800 കി.മി ഓടി സിനിമയെടുക്കാൻ റോബിൻ

  |

  ബിഗ് ബോസ് മലയാളം സീസൺ 4 ലൂടെ ജനശ്രദ്ധ നേടി താരമാണ് ഡോ റോബിൻ രാധാകൃഷ്‌ണൻ. റോബിൻ മച്ചാൻ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന റോബിൻ ബിഗ് ബോസ് സീസൺ 4 ൽ മത്സരാർത്ഥിയായി എത്തിയതോടെ കേരളത്തിൽ തരംഗമായി മാറുകയായിരുന്നു. ബിഗ് ബോസ് ഷോയിൽ നിന്ന് ഇത്രയധികം ജനപിന്തുണ ലഭിച്ച മറ്റൊരു മത്സരാർത്ഥിയുമില്ല എന്നതാണ് സത്യം.

  ബിഗ് ബോസ് സീസൺ നാലിന് തിരശീല വീണിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും സോഷ്യൽ മീഡിയയിലും പൊതുവേദികളിലുമെല്ലാം റോബിൻ ഇന്നും നിറഞ്ഞു നിൽക്കുകയാണ്. എഴുപത് ദിവസം മാത്രമാണ് റോബിൻ ബി​ഗ് ബോസ് വീട്ടിൽ ഉണ്ടായിരുന്നത്. എന്നാൽ ഈ എഴുപത് ദിവസം കൊണ്ടു തന്നെ ബിഗ് ബോസ് വിജയിയുടേതായി പ്രശസ്‌തി താരം നേടിയെടുത്തു.

  Also Read: ആ പെൺകുട്ടിയുടെ ജീവിതവും...; ആദ്യ വിവാഹത്തിൽ സംഭവിച്ചതിൽ ഖേദമുണ്ടെന്ന് സിദ്ധാർത്ഥ് ഭരതൻ

  ബിഗ് ബോസിൽ നിന്ന് പുറത്തായി നാട്ടിൽ തിരിച്ചെത്തിയ റോബിനെ സ്വീകരിക്കാൻ വലിയ ജനക്കൂട്ടമാണ് വിമാനത്താവളത്തിൽ തടിച്ചു കൂടിയത്. അവിടെ നിന്നിങ്ങോട്ട് റോബിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മലയാളത്തിലെ പ്രമുഖ നിർമാതാക്കളുടെ അടക്കം സിനിമകളിൽ നിന്ന് അവസരങ്ങൾ താരത്തെ തേടിയെത്തി.

  എന്നാൽ ഇപ്പോഴിതാ, മറ്റൊരു വലിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് റോബിൻ. താൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുകയാണ് റോബിൻ. മികച്ച റിയാലിറ്റി ഷോ എന്റര്ടെയ്നർക്കുള്ള രാജ നാരായൺ ജി പുരസ്‌കാരം ഏറ്റവാങ്ങിയ ശേഷം പുരസ്‌കാര വേദിയിൽ വെച്ചായിരുന്നു റോബിന്റെ പ്രഖ്യാപനം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ.

  'കുട്ടിക്കാലം മുതലുള്ള എന്റെ ആഗ്രഹമായിരുന്നു സിനിമയിൽ അഭിനയിക്കണം ബിഗ് സ്‌ക്രീനിൽ വരണം എന്നൊക്കെയുള്ളത്. അതിന് വേണ്ടി കുറെ ഹാർഡ് വർക്ക് ചെയ്തിരുന്നു. എന്നാൽ ചില കാരണങ്ങൾ കൊണ്ട് എനിക്ക് സിനിമയിൽ എത്താൻ പറ്റാതെയിരിക്കാം അറിയില്ല. ഒരുപാട് പേർ അതിനു എതിരെ നിൽക്കുന്നുണ്ട്. ഒരുപാട് പേർ പിന്തുണയ്‌ക്കുന്നുണ്ട്‌,'

  Also Read: 'എനിക്ക് നല്ല ഓപ്പണിങ് തരണമെന്ന് ഒമർ ലുലു കരുതി, ഇല്ലാത്ത കാരണങ്ങള്‍ പറഞ്ഞ് വരുമാനം മുടക്കരുത്'; ഷക്കീല

  'ഇവിടെ ഈ വേദിയിൽ ചെറിയ ഒരു പ്രഖ്യാപനം കൂടി നടത്താമെന്ന് വിചാരിക്കുന്നു. ഒരു രണ്ടു വർഷം കഴിഞ്ഞ് ഒരു സിനിമ പ്രൊഡക്ഷൻ കമ്പനി തുടങ്ങി സിനിമ ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. പക്ഷെ ഞാൻ ഇപ്പോൾ ഡി ആർ ആർ ഫിൽമി പ്രൊഡക്ഷൻസ് എന്നൊരു പ്രൊഡക്ഷൻ കമ്പനി തുടങ്ങി. ഞാൻ എന്റെ സിനിമ രജിസ്റ്റർ ചെയ്തു. ഞാൻ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്ത് നിർമ്മിക്കുന്ന ചിത്രമാണ്. അതിലെ പ്രധാന കഥാപാത്രം ഞാൻ തന്നെ അവതരിപ്പിക്കാമെന്ന് കരുതിയാണ്. അതിനുള്ള തയ്യാറെടുപ്പിലാണ്,'

  'ഈ സിനിമയ്ക്ക് ഉള്ളിലും പുറത്തും ഒരുപാട് ചലഞ്ചസ് ഉണ്ട്. ഈ സിനിമയ്ക്ക് വേണ്ടി ഞാൻ തിരുവനന്തപുരം മുതൽ ചെന്നൈ വരെ ഓടുന്നുണ്ട്. ഏകദേശം 800 കിലോമീറ്റർ. ഏകദേശം നാൽപത് ദിവസം കൊണ്ട് 800 മീറ്റർ ഈ സിനിമയ്ക്ക് വേണ്ടി ഓടാമെന്ന് വിചാരിക്കുന്നുണ്ട്. അതിനായി വെയ്റ്റ് കൂട്ടികൊണ്ട് ഇരിക്കുകയാണ്. എന്റെ ആഗ്രഹമാണ് സിനിമ. എന്നെ സ്നേഹിക്കുന്ന സപ്പോർട്ട് ചെയ്യുന്ന എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും ഉണ്ടാവണം,' റോബിൻ വേദിയിൽ പറഞ്ഞു.

  പ്രഖ്യാപനത്തിന് ശേഷം വേദിക്ക് പുറത്ത് യൂട്യൂബ് മാധ്യമങ്ങളെ കണ്ട റോബിൻ ചിത്രത്തിൽ ആരതി പൊടിയാണ് നായികയാവുക എന്നും 'എന്റെ വീഴ്ചകൾ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നതെന്നും വെളിപ്പെടുത്തി. വളരെ സിംപിൾ ആയ സിനിമയാണ്. എല്ലാവർക്കും ഇഷ്ടപ്പെടും എന്നാണ് കരുതുന്നതെന്നും റോബിൻ പറഞ്ഞു.

  Read more about: bigg boss malayalam
  English summary
  Viral: Dr. Robin Radhakrishnan Announces His First Film As Director And Producer, Arati Podi Heroine - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X