For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മറിയം എന്റെ സിനിമകളെ കുറിച്ച് സംശയങ്ങൾ ചോദിച്ചു തുടങ്ങി, ഗൂഗിൾ നോക്കിയാണ് പലതും പറഞ്ഞു കൊടുക്കുക: ദുൽഖർ

  |

  മലയാളത്തിന്റെ അഭിമാന താരമാണ് ഇന്ന് ദുൽഖർ സൽമാൻ. തമിഴും തെലുങ്കും കടന്ന് ബോളിവുഡിൽ വരെ ഹിറ്റുകൾ സ്വന്തമാക്കിയിരിക്കുകയാണ് നടൻ. മലയാളത്തിൽ നിന്നുള്ള ഏറ്റവും വലിയ പാൻ ഇന്ത്യൻ താരമാണ് ദുൽഖർ ഇന്ന്. ഇന്ത്യയൊട്ടാകെ വലിയൊരു ആരാധക വൃന്ദത്തെ സ്വന്തമാക്കാനും ദുൽഖറിന് കഴിഞ്ഞിട്ടുണ്ട്.

  മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ സിനിമയിലെത്തിയ ദുൽഖർ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ദുൽഖറിന്റെ തെലുങ്ക് ചിത്രം സീതാ രാമം ഗംഭീര വിജയമായിരുന്നു. അതിന് പിന്നാലെ പുറത്തിറങ്ങിയ ഹിന്ദി ചിത്രം ഛുപ്പും മികച്ച അഭിപ്രായങ്ങൾ നേടി പ്രദർശനം തുടരുകയാണ്. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും ഗംഭീര പ്രകടനം എന്നാണ് സിനിമ കണ്ടവർ അഭിപ്രായപ്പെടുന്നത്.

  Also Read: 'സലിം കുമാറിന് ദേശീയ അവാർഡ് ലഭിച്ചപ്പോൾ ആ നടൻ പ്രകോപിതനായി'; മോശമായി സംസാരിച്ചു; ഇന്നസെന്റ്

  ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ദേശീയ മാധ്യമങ്ങൾക്ക് ഉൾപ്പെടെ ദുൽഖർ അഭിമുഖങ്ങൾ നൽകിയിരുന്നു. സിനിമാ വിശേഷങ്ങൾക്ക് ഒപ്പം കുടുംബവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ദുൽഖറിനോട് ചോദിക്കുകയുണ്ടായി. മമ്മൂട്ടിയെ കുറിച്ചും മകൾ മറിയത്തെ കുറിച്ചുമുള്ള ചോദ്യങ്ങളാണ് കൂടുതലും. ഗുഡ് ടൈംസ് എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലും ദുൽഖറിനോട് മറിയത്തെക്കുറിച്ചുള്ള ചോദ്യങ്ങളുണ്ടായിരുന്നു. അതിന് ദുൽഖർ നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

  ഭാര്യ അമാലിനെയും മകൾ മറിയത്തെയും കുറിച്ചുള്ള ചോദ്യത്തിനോടായിരുന്നു ദുൽഖറിന്റെ പ്രതികരണം. തന്റെ സിനിമകളെക്കുറിച്ചും പാട്ടുകളെക്കുറിച്ചുമൊക്കെ മറിയം ഇപ്പോൾ സംശയം ചോദിക്കാറുണ്ടെന്നും അതിന് ഉത്തരം കൊടുക്കാൻ താൻ തന്റെ ഫില്‍മോഗ്രഫി ഗൂഗിള്‍ ചെയ്യാറുണ്ടെന്നുമാണ് ദുൽഖർ പറയുന്നത്. ദുൽഖറിന്റെ വാക്കുകൾ ഇങ്ങനെ.

  Also Read: നസീർ സാറിന്റെ ശബ്ദത്തിൽ മകനോട് സംസാരിച്ചു, ജീവിതത്തിൽ ഏറെ സന്തോഷം തോന്നിയ നിമിഷം!; ജയറാം പറയുന്നു

  'മകളോടൊപ്പം കുറച്ച് സമയം മാത്രമാണ് ചെലവഴിക്കാൻ പറ്റുന്നത്. അമാലാണ് അവളുടെ കാര്യങ്ങളെല്ലാം നോക്കുന്നത്. അവൾ വളരെ സ്ട്രിക്ടാണ്. മകളെ അച്ചടക്കം ഒക്കെ പഠിപ്പിച്ചു വച്ചിട്ടുണ്ട്. എന്നാൽ ഞാന്‍ തിരിച്ചുവന്നാല്‍ അതെല്ലാം കളയാറുണ്ട്. മറിയത്തിനൊപ്പം ചേച്ചിയുടെ മക്കളുമുണ്ട്. അവരെല്ലാം ഒന്നിച്ച് കളിക്കുന്നത് കണ്ടിരിക്കാൻ നല്ല രസമാണ്,'

  'വളരെ ആകർഷകമായ വ്യക്തിത്വമാണ് മാറിയത്തിന്റേത്. രണ്ടാമത്തെ സിനിമ ഏതാണ്, ആ പാട്ട് ഏത് ചിത്രത്തിലേതാണ് എന്നൊക്കെ മറിയം ഇടയ്ക്ക് സംശയങ്ങൾ ചോദിക്കും. ഇതൊന്നും ഞാനോര്‍ത്തിരിക്കുന്ന കാര്യങ്ങളല്ല. അതുകൊണ്ട് ഞാന്‍ എന്റെ സിനിമകളിലെ കാര്യങ്ങൾ വരെ ഗൂഗിളില്‍ നോക്കിയാണ് പറഞ്ഞു കൊടുക്കുന്നത്. എന്റെ സിനിമകളിലെ പാട്ടുകളെല്ലാം അവള്‍ കേള്‍ക്കാറുണ്ട്. ഇപ്പോള്‍ സീതാരാമത്തിലെ പാട്ടാണ് ഏറ്റവും ഇഷ്ടം,' ദുൽഖർ പറഞ്ഞു.

  Also Read: ആരും കാണാന്‍ വന്നില്ല, ഭാര്യയെ ഓര്‍ത്ത് കരയുമായിരുന്നു; മക്കള്‍ക്ക് വേണ്ടി ഇനിയൊന്നും ചെയ്യില്ല!

  വീട്ടിൽ തന്നെ വലിയൊരു ഫാൻ ഗേളായി മകൾ ഉണ്ടല്ലേയെന്ന് അവതാരക ചോദിക്കുമ്പോൾ അതെയെന്ന് പറഞ്ഞ് ദുൽഖർ അത് ശരിവെയ്ക്കുന്നുണ്ട്. നേരത്തെ മകള്‍ ജനിച്ചതോടെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിരുന്നുവെന്ന് ദുല്‍ഖര്‍ പറഞ്ഞിരുന്നു. എവിടെപ്പോയാലും വീട്ടിലേക്ക് തന്നെ തിരിച്ചെത്താനായി ആഗ്രഹിക്കാറുണ്ടെന്നും വൈകുന്നേരങ്ങൾ അവളുടെ ഒപ്പം ചെലവഴിക്കാനായാണ് രാവിലെ ജിമ്മിൽ പോകുന്നതെന്നൊക്കെ ദുൽഖർ പറഞ്ഞിട്ടുണ്ട്.

  Read more about: dulquer salmaan
  English summary
  Viral: Dulquer Salmaan Opens Up About Daughter Maryam, Says She Ask Lot Of Question Nowadays - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X