'എന്റെ സ്ഥാനം നഷ്ടമാകുമോ, ആ സ്നേഹം ഇല്ലാതാകുമോ എന്നൊക്കെയുള്ള ഭയമുണ്ട്'; മനസുതുറന്ന് ദുൽഖർ സൽമാൻ

മലയാള സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടന്മാരിൽ ഒരാളാണ് ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ മകനെന്ന ലേബലിന് അപ്പുറത്തേക്ക് വളരെ ചുരുങ്ങിയ കാലം കൊണ്ട് വളർന്ന ദുൽഖറിന് ഇന്ന് ഇന്ത്യയൊട്ടാകെ ആരാധകരുണ്ട്. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം മിന്നും വിജയങ്ങൾ സ്വന്തമാക്കി പാൻ ഇന്ത്യൻ താരമായി തിളങ്ങി നിൽക്കുകയാണ് നടൻ. അഭിനേതാവ് എന്നതിന് പുറമെ നിർമാതാവായും ഗായകനായും വിതരണക്കാരനായുമെല്ലാം ദുൽഖർ കയ്യടി നേടി കഴിഞ്ഞു.

ദുല്‍ഖറിന്റെ പുതിയ സിനിമയായ കിങ് ഓഫ് കൊത്തയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍ ഇപ്പോൾ. ബിഗ് ബജറ്റില്‍ ഒരുക്കിയിരിക്കുന്ന കിങ് ഓഫ് കൊത്തയില്‍ വലിയൊരു താരനിര തന്നെയാണ് അണിനിരക്കുന്നത്. ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ് നടനിപ്പോൾ. അതിനിടെ തന്റെ കരിയർ സംബന്ധിച്ച് തനിക്കുള്ള ആശങ്കകൾ പങ്കുവച്ചിരിക്കുകയാണ് ദുൽഖർ.

dulquer salman

നല്ല കഥാപാത്രങ്ങൾ തനിക്ക് നഷ്ടമാകുമോയെന്ന ഭയം ഇപ്പോഴും ഉണ്ടെന്നും മികച്ച ഒരു കഥാപാത്രവും നഷ്ടമാകരുതെന്ന ആഗ്രഹം തനിക്കുണ്ടെന്നും ദുൽഖർ പറയുന്നു. ഈ ഇൻഡസ്ട്രിയിൽ തനിക്കുള്ള സ്ഥാനം നഷ്ടമാകുമോ എന്ന ഭയവും പ്രേക്ഷകരിൽ നിന്നു കിട്ടുന്ന സ്നേഹം നഷ്ടമാകുമോ എന്ന പേടിയുമൊക്കെ ഇപ്പോഴും തനിക്കുണ്ടെന്ന് ദുൽഖർ പറയുന്നു. ടി.വി 9 എന്ന തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.

'എല്ലാം ഒരു അനുഗ്രഹമാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഞാൻ ചെയ്യുന്ന കഥാപാത്രങ്ങൾ ആളുകൾക്ക് കണക്ടാവുന്നു. അത്തരം കഥാപാത്രങ്ങളും സിനിമകളും കിട്ടുന്നത് എന്റെ ഭാഗ്യമാണ്. തുടക്കക്കാരൻ എന്ന നിലയിൽ മറ്റ് ഭാഷകളിൽ എന്നെ വെച്ച് സിനിമ ചെയ്യുക എന്നത് വലിയ റിസ്കാണ്. തെലുങ്കിലൊന്നും എനിക്ക് മാർക്കറ്റ് ഇല്ലാതിരുന്ന സമയത്താണ് അവർ എന്നെ വിളിക്കുന്നത്. പിന്നെ ഒരു അവസരം കിട്ടുകയാണെങ്കിൽ നമ്മൾ അതിൽ 100 ശതമാനം കൊടുക്കാൻ ശ്രമിക്കുക എന്നതാണ്',

'ഞാൻ സത്യസന്ധനായി പ്രവർത്തിക്കാൻ ശ്രമിക്കുന്ന ആളാണ്. ഫേക്ക് ആവാൻ കഴിയില്ല. ഇതാണ് ഞാൻ. അത് എന്റെ സുഹൃത്തുക്കൾക്കും കുടുംബത്തിനുമറിയാം. സിനിമയിൽ എത്തുന്നതിന് മുൻപേ ഞാൻ ഇങ്ങനെ തന്നെയാണ്. അത് എന്റെ പ്രേക്ഷകർക്കും അറിയാമെന്നാണ് ഞാൻ കരുതുന്നത്. അവർക്ക് എന്നെ അറിയുമെന്നതായിരിക്കാം എന്റെ പല കഥാപാത്രങ്ങളും അവർക്ക് കണക്ടാവുന്നത്. അവർ എന്നെ സ്ക്രീനിൽ കാണുമ്പോൾ അവർക്ക് എന്നെ തൊടാൻ കഴിയുമെന്ന ഒരു തോന്നലാണ്. അതൊരു ജനുവിനായ കണക്ഷനാണ്. എല്ലാ ഭാഷയിലും അങ്ങനെയാണ്', ദുൽഖർ പറയുന്നു.

'പ്രേക്ഷകരോട് സത്യസന്ധരാവാൻ ശ്രമിക്കുകയാണ് വേണ്ടത്. എന്റെ ജോലിയിലും പ്രവൃത്തികളിലും ഓരോ ദിവസവും ഞാൻ സന്തോഷവാനാണ്. ഒരു നടനാകുമെന്ന് ഒരിക്കലും കരുതിയ ഒരു വ്യക്തിയല്ല. ഇങ്ങനെയൊരു കരിയർ എനിക്കുണ്ടാകുമെന്ന് കരുതിയതല്ല. ഇത്രയും ഭാഷകളിൽ പ്രവർത്തിക്കാൻ കഴിയുമെന്നും കരുതിയിട്ടില്ല. ഇപ്പോഴും ഓരോ അവസരങ്ങൾ വരുമ്പോൾ എനിക്ക് സന്തോഷവും അതിശയവുമാണ്. ഞാൻ ഭയങ്കര ഭാഗ്യവാനാണെന്ന് എനിക്ക് തോന്നും. എനിക്ക് അവസരങ്ങൾ തരുന്ന എല്ലാവരോടുമുള്ള നന്ദിയും സ്നേഹവും ഞാൻ പ്രകടിപ്പിക്കാറുണ്ട്',

dulquer salman

'നമ്മൾ എല്ലാത്തിലും അത്തരത്തിൽ വിലകൽപ്പിക്കേണ്ടതുണ്ട്. കാരണം ഇതൊക്കെ നഷ്ടമാകുമോ എന്ന ഭയം എനിക്കുണ്ട്. മികച്ച ഒരു കഥാപാത്രവും എനിക്ക് നഷ്ടമാകരുതെന്ന് ആഗ്രഹമുണ്ട്. ഈ ഇൻഡസ്ട്രിയിൽ എനിക്കുള്ള സ്ഥാനം നഷ്ടമാകുമോ എന്ന ഭയം എനിക്കുണ്ട്. പ്രേക്ഷകരിൽ നിന്നും എനിക്ക് കിട്ടുന്ന സ്നേഹം നഷ്ടമാകുമോ എന്ന ഭയമുണ്ട്. അതുകൊണ്ട് തന്നെ ആരെയും ബഹുമാനിക്കാതെയും ആരുടേയും മുന്നോട്ടു വഴിയിൽ പ്രശ്നമുണ്ടാക്കാതെയും മുന്നോട്ടുപോകണമെന്നുണ്ട്', ദുൽഖർ പറഞ്ഞു.

ആഗസ്റ്റ് 24നാണ് കിംഗ് ഓഫ് കൊത്ത തിയേറ്ററുകളിൽ എത്തുക. അഭിലാഷ് ജോഷിയാണ് കിംഗ് ഓഫ് കൊത്തയുടെ സംവിധാനം. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. ഗോകുല്‍ സുരേഷ്, ഷബീര്‍ കല്ലറയ്ക്കല്‍, പ്രസന്ന, നൈല ഉഷ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. പാന്‍ ഇന്ത്യന്‍ റിലീസായാണ് കിങ് ഓഫ് കൊത്ത എത്തുന്നത്.

Read more about: dulquer salmaan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X