അങ്ങനെയാണെങ്കിൽ വീട്ടിലേക്ക് വരേണ്ടന്ന് വാപ്പിച്ചി പറഞ്ഞിട്ടുണ്ട്; അമാൽ എന്നെയൊരു താരമായി അംഗീകരിച്ചിട്ടില്ല!

മലയാളത്തില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെല്ലാം ദുൽഖർ തിളങ്ങി നിൽക്കുകയാണ്. ഇന്ത്യയൊട്ടാകെ വലിയൊരു ആരാധകവൃന്ദം ഇപ്പോൾ ദുൽഖറിനുണ്ട്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ സിനിമയിലെത്തിയ ദുൽഖർ വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് തന്റേതായ ഇടം കണ്ടെത്തിയത്. ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായകന്മാരിൽ ഒരാളാണ് ദുൽഖർ സൽമാൻ.

ദുൽഖർ സൽമാന്റേതായി സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കിം​ഗ് ഓഫ് കൊത്ത. ചിത്രത്തിന്റെ ട്രെയിലറും ഫസ്റ്റ് ലുക്ക് പോസ്റ്ററുമെല്ലാം ആരാധകരുടെ പ്രതീക്ഷകൾ ഉയർത്തിയിട്ടുണ്ട്. സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രവുമായി ബന്ധപ്പെട്ട പുതിയ അപ്‌ഡേറ്റുകൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. അതിനിടെ ദുൽഖറിന്റെ പുതിയൊരു അഭിമുഖവും ആരാധകരുടെ ശ്രദ്ധനേടുകയാണ്.

dulquer mammootty

ഇ ടൈംസിന് നൽകിയ പുതിയ അഭിമുഖത്തിൽ തന്റെ വ്യക്തിപരമായ ചില കാര്യങ്ങൾ പങ്കുവച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ. തന്‍റെ താരപദവി ഭാര്യ അമാൽ വലിയ കാര്യമായി കാണുന്നില്ലെന്ന് ദുല്‍ഖര്‍ പറയുന്നു. സ്ത്രീ ആരാധകരുടെയും മറ്റും സാമീപ്യം എങ്ങനെ ഭാര്യ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന ചോദ്യത്തിനായിരുന്നു ദുൽഖറിന്റെ മറുപടി.

താൻ ഒരു അഭിനേതാവോ താരമോ ആണെന്ന് ഭാര്യ പൂർണ്ണമായി അംഗീകരിച്ചതായി താൻ കരുതുന്നില്ല. ഒരു ജോലിക്ക് പോകുന്നു തിരിച്ചു വരുന്നു എന്ന് മാത്രമേ അവര്‍ വിചാരിക്കുന്നുള്ളൂ. ഒരാൾ തന്നോടൊപ്പമുള്ള ഒരു ഫോട്ടോ പോസ് ചെയ്യാന്‍ വന്നപ്പോള്‍ ഭാര്യ വളരെ ആശ്ചര്യപ്പെട്ടുവെന്നും ദുൽഖർ പറയുന്നു. 'നിങ്ങൾ വീട്ടിൽ എന്താണെന്ന് എനിക്കറിയാം. നിങ്ങളെ നടനായി സ്ക്രീനില്‍ മാത്രമേ പ്രേക്ഷകര്‍ കാണുന്നുള്ളൂ. യഥാർത്ഥ ദുല്‍ഖറിനൊപ്പം ജീവിക്കുന്നയാളാണ് ഞാൻ എന്ന് ഭാര്യ പറയും,' ദുല്‍ഖര്‍ പറഞ്ഞു.

സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ പിതാവ് മമ്മൂട്ടിയുടെ സ്വാധീനമുണ്ടോ എന്ന ചോദ്യത്തിന് കൂടുതൽ സിനിമകൾ ചെയ്യാൻ മമ്മൂട്ടി പലപ്പോഴും തന്നോട് നിര്‍ദേശിക്കാറുണ്ടെന്നാണ് ദുൽഖർ പറഞ്ഞത്. 'കഥ കേട്ട് ഒരുപാടുസമയമെടുത്താണ് ഞാൻ സിനിമ ചെയ്യുന്നത്. കൂടുതൽ സിനിമ ചെയ്യാൻ വാപ്പച്ചി പറയാറുണ്ട്. കൂടാതെ സിനിമകൾ വൈകുന്നതിനെ കുറിച്ചും ചോദിക്കാറുണ്ട്',

dulquer mammootty

'അദ്ദേഹം വർഷത്തിൽ നാലഞ്ച് സിനിമകൾ ചെയ്യാറുണ്ട്. എനിക്ക് തുടർച്ചയായി ജോലി ചെയ്യാൻ സാധിക്കില്ല. അത് അദ്ദേഹത്തിന് പറഞ്ഞാൽ മനസിലാവില്ല. വർഷത്തിൽ ഒരു സിനിമ ചെയ്യാനാണെങ്കിൽ എന്റെ വീട്ടിൽ വരരുതെന്ന് അദ്ദേഹം പറയാറുണ്ട്' ചിരിച്ചുകൊണ്ട് ദുല്‍ഖര്‍ പറഞ്ഞു. അടുത്തിടെ മറ്റൊരു അഭിമുഖത്തിൽ വാപ്പിച്ചിയെ പേടിയാണെന്നും ഇപ്പോഴും വൈകിയെത്തിയാൽ വഴക്ക് പറയാറുണ്ടെന്നും ദുൽഖർ പറഞ്ഞിരുന്നു. അതേസമയം എല്ലാ കാര്യങ്ങളെയും വളരെ കൂളായി എടുക്കുന്ന ആളാണെന്നും ദുൽഖർ പറയുകയുണ്ടായി.

സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫേറെർ ഫിലിംസും ചേർന്നാണ് കിംഗ് ഓഫ് കൊത്ത നിർമ്മിക്കുന്നത്. ഷബീർ കല്ലറക്കൽ, പ്രസന്ന, ഐശ്വര്യാ ലക്ഷ്മി, നൈലാ ഉഷ, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ,വാടാ ചെന്നൈ ശരൺ, അനിഖ സുരേന്ദ്രൻ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഓണത്തിന് തിയേറ്ററിൽ എത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Read more about: dulquer salmaan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X