ചെറുപ്പം മുതൽ ഒരൊറ്റ ഫാഷൻ ഐക്കണെ എനിക്കുള്ളൂ; അക്കാര്യത്തിൽ വാപ്പിച്ചിയെ പോലെയാവാൻ അറിയില്ല: ദുൽഖർ സൽമാൻ

വാപ്പയെ പോലെ ശരീര സൗന്ദര്യം നിലനിർത്താൻ താനും ശ്രമിക്കുന്നുണ്ടെന്നും എന്നാൽ വാപ്പിച്ചിയുടെ അത്രയും നിയന്ത്രണം വയ്ക്കാൻ അറിയില്ലെന്നും പറയുകയാണ് ദുൽഖർ സൽമാൻ

മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാൽ മലയാള സിനിമയിലെ ഇക്കാലത്തെ ഏറ്റവും വലിയ ക്രൗഡ് പുള്ളർ താനാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് നടൻ ദുൽഖർ സൽമാൻ.

വളരെ വിരളമായി മാത്രം ഉദ്ഘാടനങ്ങളിൽ പങ്കെടുക്കുന്ന ദുൽഖർ കഴിഞ്ഞ ദിവസം കൊണ്ടോട്ടിയിലെ ഒരു ഉദ്ഘാടന വേദിയിൽ എത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ജനസാഗരമാണ് നടനെ കാണാൻ കൊണ്ടോട്ടിയിൽ തടിച്ചു കൂടിയത്.

തന്നെ കാണാൻ വെയിലത്ത് കാത്തു നിന്ന ജനക്കൂട്ടത്തെ ദുൽഖർ പരിഗണിച്ച രീതിയും സോഷ്യൽ മീഡിയയിൽ കയ്യടി നേടുകയാണ്. സെൽഫി എടുത്തും പാട്ട് പാടിയും നൃത്തം ചെയ്തും ആരാധകരുടെ സമ്മാനങ്ങൾ കൈപ്പറ്റിയും അവർക്കൊപ്പം ചിത്രമെടുത്തുമൊക്കെ ഏറെ നേരമാണ് നടൻ വേദിയിൽ തുടർന്നത്.

mammootty dulquer salmaan

അതിനിടെ ആരാധകരുടെ ചില ചോദ്യങ്ങൾക്കും നടൻ മറുപടി നൽകുകയുണ്ടായി. മലയാളത്തിൽ പുത്തൻ ട്രെന്റുകൾ കൊണ്ടുവരുന്ന ദുൽഖറിനോട് ആരാണ് തന്റെ ഫാഷൻ ഐക്കൺ എന്നായിരുന്നു ഒരു ചോദ്യം.

അതിന് ദുൽഖർ നൽകിയ മറുപടിയെ നിറഞ്ഞ കയ്യടികളോടെയാണ് ജനക്കൂട്ടം സ്വീകരിച്ചത്. അതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.

എനിക്ക് ചെറുപ്പം മുതലെ ഒരൊറ്റ ഫാഷൻ ഐക്കണേ ഉള്ളൂ. അത് എന്റെ വാപ്പച്ചിയാണ് എന്നായിരുന്നു ദുൽഖറിന്റെ മറുപടി.

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള എല്ലാ സ്ലാങ്ങും പിടിക്കുന്ന ആളാണ് മമ്മൂട്ടി, അതുപോലെ തന്നിൽ നിന്ന് പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിനും ദുൽഖർ മറുപടി നൽകിയിരുന്നു.

വാപ്പച്ചി എപ്പോഴും സിനിമയിൽ ഒരു സ്ലാങ് പിടിച്ചിരിക്കും. അത് ഇപ്പോൾ തിരുവനന്തപുരം ആണെങ്കിലും കണ്ണൂരാണെങ്കിലും എല്ലാം അദ്ദേഹം അനായാസം പിടിച്ചിരിക്കും, അതുപോലെ ഞാനും ഉറപ്പായിട്ടും പിടിക്കുമെന്നായിരുന്നു ദുൽഖറിന്റെ മറുപടി.

ഉസ്താദ് ഹോട്ടൽ മുതൽ അങ്ങനെ ഒരു ചാൻസ് കിട്ടിയിട്ടുണ്ട്. ഇനിയും അതുപോലുള്ള അവസരങ്ങൾ വന്നാൽ തീർച്ചയായും ഞാൻ പിടിച്ചിരിക്കുമെന്നും നടൻ പറഞ്ഞു.

തന്റെ കരിയറിന്റെ തുടക്കം കോഴിക്കോടും പരിസരപ്രദേശങ്ങളിൽ നിന്നുമാണെന്നും അതുകൊണ്ട് എനിക്ക് ഇവിടം പ്രിയപ്പെട്ടതാണെന്നും ദുൽഖർ വേദിയിൽ പറഞ്ഞിരുന്നു. ഏറെനാൾക്ക് ശേഷം കൊണ്ടോട്ടിയിൽ എത്താനായതിന്റെ സന്തോഷവും ദുൽഖർ പങ്കുവച്ചു.

അതേസമയം, ഉദ്ഘാടനത്തിന് ശേഷം നടത്തിയ ഒരു പ്രത്യേക ഇന്ററാക്ഷൻ സെഷനിൽ മമ്മൂട്ടിയുടെ ആരോഗ്യ സംരക്ഷണത്തെ കുറിച്ചും ദുൽഖർ സംസാരിച്ചിരുന്നു.

മമ്മൂട്ടിയെ പോലെ ശരീര സംരക്ഷണത്തിന് ദുൽഖറും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം.

'ഉറപ്പായിട്ടും ഞാൻ ചെയ്യുന്നുണ്ട്. പക്ഷെ വാപ്പിച്ചിയുടെ അത്രയും അച്ചടക്കം എനിക്ക് ആ കാര്യത്തിൽ ഉണ്ടോയെന്ന് അറിയില്ല, കാരണം വാപ്പിച്ചി ഒരു തീരുമാനം എടുത്താൽ അതിൽ നിന്ന് മാറില്ല,'

'ഡയറ്റിന്റെ കാര്യത്തിൽ ഒക്കെ അങ്ങനെയാണ്. എന്റെ ഉമ്മയുടെ വിശ്വാസം, ഉമ്മയുണ്ടാക്കുന്ന ഭക്ഷണം ഞാൻ കഴിച്ചാൽ അത് എന്റെ ആരോഗ്യത്തെ ഒന്നും ബാധിക്കില്ലെന്നാണ്,'

'ഞാൻ എപ്പോൾ വീട്ടിലേക്ക് വന്നാലും ഉമ്മ അതിനുമാത്രം ഭക്ഷണം ഉണ്ടാക്കി വെച്ചിട്ടുണ്ടാകും. ഞാൻ അത് കഴിച്ച് പോവുകയും ചെയ്യും,'

'പക്ഷെ അതൊക്കെ കണ്ടാലും വാപ്പിച്ചി അതൊന്നും തൊടാതെ ഡയറ്റ് ഫുഡും കഴിച്ച് അവിടെ ഇരിക്കും. എനിക്ക് അത്രയും നിയന്ത്രണം വയ്ക്കാൻ അറിയില്ല,'

mammootty dulquer

'ചിലപ്പോൾ കുറച്ചുകൂടെ കഴിയുമ്പോൾ ഞാൻ ആ കൺട്രോൾ വെക്കുമായിരിക്കും. പക്ഷെ ഇതുവരെ കുഴപ്പമൊന്നുമില്ല,' എന്നായിരുന്നു ദുൽഖറിന്റെ വാക്കുകൾ.

അതേസമയം, കിംഗ് ഓഫ് കൊത്തയാണ് ദുൽഖറിന്റെ റിലീസിന് ഒരുങ്ങുന്ന ചിത്രം. സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖറിന് പുറമെ ഗോകുൽ സുരേഷും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ദുൽഖറിന്റെ വെയ്‌ഫെറർ ഫിലൻസും സീ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഓണം റിലീസ് ആയിട്ടാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.

Read more about: dulquer salmaan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X