'ആ നടിയുടെ കൂടെ അഭിനയിക്കാനാണ് ആഗ്രഹം; എല്ലാവർഷവും ടോപ് ഫൈവിൽ എന്റെയൊരു സിനിമ ഉണ്ടാവണം!': ദുൽഖർ സൽമാൻ

ഇന്ത്യൻ ചലച്ചിത്രലോകത്ത് മലയാള സിനിമയുടെ അഭിമാനമായി തിളങ്ങി നിൽക്കുന്ന നടനാണ് ദുൽഖർ സൽമാൻ. മലയാളത്തിൽ നിന്നുള്ള ഏറ്റവും വലിയ പാൻ ഇന്ത്യൻ താരമാണ് ദുൽഖർ ഇന്ന്. മമ്മൂട്ടിയുടെ മകനെന്ന ലേബലിൽ സിനിമയിലേക്ക് എത്തിയ ദുൽഖർ വളരെ പെട്ടെന്നാണ് സിനിമാലോകത്ത് തന്റേതായ ഒരിടം കണ്ടെത്തിയത്. അതിലും വേഗമായിരുന്നു പാൻ ഇന്ത്യൻ താരത്തിലേക്കുള്ള വളർച്ച. ഇന്ന് ഇന്ത്യൻ മുഴുവൻ നിരവധി ആരാധകരുണ്ട് ദുൽഖറിന്. ബോളിവുഡിൽ നിന്നടക്കം നിരവധി അവസരങ്ങളാണ് നടനെ തേടി എത്തുന്നത്.

ബോളിവുഡിലെയും തെന്നിന്ത്യൻ സിനിമയിലും മിന്നും താരങ്ങളായ പല നടിമാർക്കൊപ്പവും ദുൽഖർ ഇതിനകം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് ഒപ്പം പ്രവർത്തിക്കാൻ ഇഷ്ടമുള്ള മുതിർന്ന നായിക ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ. കാജോളിന്റെ കൂടെ സിനിമ ചെയ്യണമെന്നതാണ് തന്റെ ആഗ്രഹമെന്ന് ദുൽഖർ പറയുന്നു. കജോൾ കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്ന രീതി തനിക്ക് വളരെ ഇഷ്ടമാണെന്നും കഥാപാത്രങ്ങൾക്ക് അവർ പുതുജീവൻ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ദുൽഖർ ഇക്കാര്യം പറഞ്ഞത്.

dulquer salmaan kajol

'കാജോളിന്റെ കൂടെ അഭിനയിക്കാൻ എനിക്ക് ആഗ്രഹമുണ്ട്. കഥാപാത്രത്തെ അവർ അവതരിപ്പിക്കുന്ന രീതി വളരെ മനോഹരമാണ്. കജോളിന്റെ അഭിനയത്തിൽ കഥാപാത്രങ്ങൾക്ക് ജീവൻ വയ്ക്കുന്നത് കാണാനാകും. അവരുടെ എല്ലാ ഇമോഷൻസും നമുക്ക് ശരിക്കും മനസിലാക്കാൻ കഴിയും. പുള്ളിക്കാരി ചിരിക്കുന്നത് തന്നെ ഹൃദയത്തിൽ നിന്നാണ്. അവരുടെ കഥാപാത്രങ്ങൾ കരയുന്നത് കാണുമ്പോൾ ശരിക്കും ആ കണ്ണുനീർ ഒറിജിനൽ ആണെന്ന് നമുക്ക് തോന്നും. അഭിനയത്തിൽ അവർ അത്രമാത്രമേ ആത്മാർത്ഥത നൽകുന്നുണ്ട്', ദുൽഖർ പറഞ്ഞു.

അഭിമുഖത്തിൽ തന്റെ കരിയറിനെപ്പറ്റിയും അഭിനയ ജീവിതത്തെപ്പറ്റിയും ദുൽഖർ സംസാരിച്ചു. ഒരു വർഷം റിലീസ് ചെയ്യുന്ന ചിത്രങ്ങളിൽ ടോപ് 5ൽ തന്റെ ചിത്രവും ഉണ്ടാവണമെന്ന ആഗ്രഹവും നടൻ തുറന്നു പറഞ്ഞു. സ്റ്റാർ എന്ന് പറയുന്ന കൂട്ടത്തിൽ താൻ തന്റെ മുഖം കാണാറില്ലെന്നും ദുൽഖർ പറഞ്ഞു.

സാർ, സ്റ്റാർഡം എന്നൊക്കെ പറയുമ്പോഴും ധാരാളം നടീനടന്മാരുടെ മുഖം എന്റെ മനസിലേക്ക് ഓടിവരാവുണ്ട്. പക്ഷെ ആ കൂട്ടത്തിൽ എന്റെ മുഖം ഉണ്ടാകാറില്ല. പ്രേക്ഷകർ എനിക്ക് തരുന്ന സ്നേഹത്തിന് ഒരുപാട് നന്ദിയുണ്ട്. അവരുടെ സ്നേഹത്തിനൊപ്പമാണ് ഞാൻ വളർന്നത്. കരിയറിലെ ഉയർച്ചകൾ ഞാൻ കാരണം മാത്രം ഉണ്ടായതല്ലെന്ന് എനിക്ക് വളരെ നന്നായി അറിയാം, ദുൽഖർ പറഞ്ഞു.

dulquer salmaan

വളരെ കുറച്ച് അഭിനേതാക്കൾ മാത്രമായിരിക്കും കണ്ടന്റുകൾ നോക്കാതെ സിനിമകൾ ചെയ്യുന്നതെന്ന് എനിക്ക് തോന്നുന്നു. ഞാൻ ഓരോ വർഷവും ഏറ്റവും ബെസ്റ്റ് കണ്ടന്റുകൾ നോക്കി തന്നെ തെരഞ്ഞെടുക്കാൻ നോക്കും. എല്ലാവർഷവും ഇറങ്ങുന്ന ചിത്രങ്ങളുടെ ലിസ്റ്റിൽ ടോപ് 5ൽ എന്റെ ചിത്രങ്ങൾ ഉണ്ടാകണം എന്നൊരു ആഗ്രഹം എനിക്കുണ്ട്. അത് ഏത് ഭാഷയിൽ ആയാലും കുഴപ്പമില്ലെന്നും ദുൽഖർ പറഞ്ഞു.

അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിങ് ഓഫ് കൊത്ത, നെറ്റ്ഫ്ളിക്സ് സീരീസ് ഗൺസ് ആൻഡ് ഗുലാബ്സ് എന്നിവയാണ് ദുൽഖറിന്റെ പുതിയ പ്രോജക്ടുകൾ. സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേറെർ ഫിലിംസും ചേർന്നാണ് കിംഗ് ഒഫ് കൊത്ത നിർമിക്കുന്നത്. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം ഓണത്തിന് തിയേറ്ററുകളിൽ എത്തും.

ഷബീർ കല്ലറക്കൽ, ചെമ്പൻ വിനോദ്, പ്രസന്ന, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രൻ എന്നിങ്ങനെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

Read more about: dulquer salmaan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X