ലൈക്കിനു വേണ്ടി തുണിയൂരുന്നു എന്നൊക്കെയാണ് പറച്ചിൽ; ബ്ലൗസിന്റെ പ്രത്യേകതരം കെട്ടിൽ പ്രകോപിതരായവരുണ്ട്!
സോഷ്യൽ മീഡിയയുടെ കാലമാണിത്. സ്വന്തം കഴിവുകള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനും താരമാകാനും ഇന്ന് അധികം സമയമൊന്നും വേണ്ട. ഒരൊറ്റ പോസ്റ്റോ റിലോ ഒക്കെ ധാരാളം. അത്തരത്തിൽ താരങ്ങളായി മാറിയ നിരവധിപേർ കേരളത്തിൽ തന്നെയുണ്ട്. അക്കൂട്ടത്തിലെ ഏറ്റവും പുതിയ താരമാണ് ശ്രീലക്ഷ്മി സതീഷ്. ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ്മയുടെ ഒരു പോസ്റ്റിലൂടെയാണ് ശ്രീലക്ഷ്മി താരമായത്.
റീല്‍സ് വീഡിയോ കണ്ട് ഈ പെണ്‍കുട്ടിയെ അറിയുമോ എന്ന് ചോദിച്ച് രാം ഗോപാല്‍ വര്‍മ തന്നെ ശ്രീലക്ഷ്മിയെ അന്വേഷിച്ചിറങ്ങുകയായിരുന്നു. ശ്രീലക്ഷ്മിയെ കണ്ടെത്തിയ സംവിധായകൻ നേരിൽ വിളിക്കുകയും സിനിമയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഇതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ് ശ്രീലക്ഷ്മി. നിരവധിപേരാണ് ശ്രീലക്ഷ്മിക്ക് ആശംസകളുമായി എത്തുന്നത്. അതിനു പുറമെ ഒരുപാട് വിമർശനങ്ങളും മോശം കമന്റുകളും ശ്രീലക്ഷ്മിക്ക് നേരിടേണ്ടി വരുന്നുണ്ട്.

ഇപ്പോഴിതാ അതേക്കുറിച്ച് സംസാരിക്കുകയാണ് ശ്രീലക്ഷ്മി. പോസ്റ്റിനു താഴെ വന്ന് മോശം കമന്റിട്ട് ഉപദേശിക്കുന്നവരിൽ പലരും പേഴ്സണൽ മെസേജിൽ വന്ന് പഞ്ചാരയടിച്ച്, വിഡിയോ കോൾ ചെയ്യാൻ ശ്രമിക്കുകയാണെന്ന് ശ്രീലക്ഷ്മി പറയുന്നു. രണ്ട് കയ്യും കൂട്ടിയടിക്കുമ്പോഴാണല്ലോ ശബ്ദം ഉണ്ടാകുക. അതുകൊണ്ട് തൽക്കാലം ഇതിനെയൊക്കെ അവഗണിക്കാനാണ് തീരുമാനമെന്നും ശ്രീലക്ഷ്മി പറഞ്ഞു. വനിത ഓൺലൈനോടാണ് പ്രതികരണം.
'അടുത്തത് ഇവളുടെയാണ് കാല് നക്കാൻ പോകുന്നതെന്നൊക്കെയാണ് കമന്റുകൾ. മലയാളികളുടെ ലൈംഗിക ദാരിദ്ര്യമെന്നേ പറയാനൊക്കൂ. സ്ത്രീകൾ പലരും ഉപദേശവുമായാണ് വരുന്നത്. ഇതൊന്നും ശരിയല്ലെന്നാണ് ക്ലാസ്. ഭാരതീയ സംസ്കാരം ഇതല്ല. ഈ കൂട്ടി ലൈക്കിനു വേണ്ടി തുണിയൂരുന്നു എന്നൊക്കെയാണ് പറച്ചിൽ. ഞാൻ എവിടം കൊണ്ടാണ് തുണിയുരിയതെന്ന് എനിക്കറിയില്ല. ഇതുവരെ തുണിയുരിയിട്ടില്ല', ശ്രീലക്ഷ്മി പറയുന്നു.
'വന്ന കമന്റുകളിൽ ഏറെ വേദനിപ്പിച്ചത് വെടി എന്ന വിളിയാണ്. എന്താണ് അതുകൊണ്ട് അർഥമാക്കുന്നതെന്ന് എനിക്കറിയില്ല. സ്വന്തം പോസ്റ്റിനു താഴെയുള്ള കമന്റ് സെക്ഷൻ ഓഫ് ചെയ്താലും മറ്റു പേജുകളിൽ വന്നിരിക്കുന്ന ഫോട്ടോയ്ക്ക് താഴെ വരുന്നത് വായിക്കാൻ പോലും പറ്റാത്ത കമന്റുകളാണ്. മുൻപും വിഡിയോസ് ചെയ്യുമ്പോൾ, ബന്ധുക്കളും പരിചയക്കാരുമൊക്കെ ഉപദേശളുമായി എത്തിയിട്ടുണ്ട്',
'ഒരു വിഡിയോയിൽ ബ്ലൗസിന്റെ പ്രത്യേകതരം കെട്ടിലാണ് പ്രകോപിതരായത്, 'ഇവൾ ചന്തിയും മുലയും കാണിച്ചു' എന്നായിരുന്നു ആരോപണം. അത്രയും മാനസികമായ ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. ഇപ്പോഴും ആളുകൾ ഇങ്ങനെയൊക്കെ പറയുന്നതിനാൽ, ഈ അവസരത്തിൽ വീട്ടുകാർ അത്ര കൺവിൻസിങ്ങല്ല. എങ്കിലും സന്തോഷമാണ്', ശ്രീലക്ഷ്മി പറഞ്ഞു.

ആർജെവിയുടെ കഥ കേട്ടതായും ശ്രീദേവി പറഞ്ഞു. 'എനിക്ക് യോജിക്കുന്നതാണ്. ക്ലൈമാക്സ് ഉൾപ്പടെയുള്ള ചില ഭാഗങ്ങൾ കൂടി തീരാനുണ്ട്. അതിനു ശേഷമാകും അവസാന തീരുമാനം' ശ്രീദേവി വ്യക്തമാക്കി.
അതേസമയം ആർജെവി തന്റെ ഓഫീസ് ചുവരിൽ ശ്രീലക്ഷ്മിയുടെ ചിത്രം പതിച്ചിട്ടുണ്ട്. തന്റെ സിനിമയിലെ നായികമാരുടെ ചിത്രങ്ങൾക്കൊപ്പമാണ് ശ്രീലക്ഷ്മിയുടെ ചിത്രവും രാം ഗോപാൽ വർമ ഉൾപ്പെടുത്തിയിരിക്കുന്നത്. ഹൈദരാബാദുള്ള ഡെൻ എന്ന ഓഫിസിലാണ് ശ്രീലക്ഷ്മിയുടെ ഫോട്ടോ പതിപ്പിച്ചത്. കഴിഞ്ഞ ദിവസം ഓഫീസിൽ വച്ച് സംവിധായകനുമായി കൂടിക്കാഴ്ച നടത്തിയ ശ്രീലക്ഷ്മിയുടെ ഫോട്ടോഗ്രാഫർ അഘോഷ് വൈഷ്ണവാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം പങ്കുവച്ചത്.


Click it and Unblock the Notifications











