For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജീവിതം വെറും ഷോ ആക്കരുത്! മക്കളെ ഓര്‍ക്കണമായിരുന്നു; അമൃതയ്ക്കും ഗോപിയ്ക്കുമെതിരെ സോഷ്യല്‍ മീഡിയ

  |

  മലയാളികള്‍ക്ക് സുപരിചിതരാണ് അമൃത സുരേഷും ഗോപി സുന്ദറും. റിയാലിറ്റി ഷോയിലൂടെ കടന്നുവന്ന് ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട പിന്നണി ഗായികയായി മാറിയിരിക്കുകയാണ് അമൃത. ഗോപി സുന്ദര്‍ ആകട്ടെ നിരവധി ഹിറ്റ് ഗാനങ്ങളൊരുക്കിയ സംഗീത സംവിധായകനും. തങ്ങളുടെ ജീവിതത്തില്‍ പുതിയൊരു പാതയിലേക്ക് കടന്നിരിക്കുകയാണ് ഗോപിയും അമൃതയും.

  Also Read: റോബിന്‍ എന്നോട് പറഞ്ഞ കാര്യം! റോബിനും ദില്‍ഷയും പ്രണയമോ ഗെയിമോ? ധന്യ പറയുന്നു

  ഈയ്യടുത്താണ് തങ്ങള്‍ ഒരുമിച്ച വിവരം ഗോപിയും അമൃതയും ആരാധകരെ അറിയിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഇരുവരും ഈ വാര്‍ത്ത പങ്കുവച്ചത്. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ചില സദാചാരവാദികള്‍ക്ക് ഈ ബന്ധം തീരെ പിടിച്ച മട്ടില്ല. രണ്ടു പേരും വിവാഹ മോചിതരാണെന്നതാണ് സോഷ്യല്‍ മീഡിയയുടെ പ്രശ്‌നം.

  ഇരുവര്‍ക്കുമെതിരെ നിരന്തരം സൈബര്‍ ആക്രമണമുണ്ടായിരുന്നു. എന്നാല്‍ അതിലൊന്നും തളരാതെ മുന്നോട്ട് പോവുകയാണ് അമൃതയും ഗോപി സുന്ദറും.

  ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുക മാത്രമല്ല സ്റ്റേജ് പരിപാടികളിലും ഒരുമിച്ചെത്തിയിരുന്നു. ഇപ്പോഴിതാ അമൃതയ്ക്കൊപ്പം പുതിയ ഫോട്ടോ പങ്കിട്ടെത്തിയപ്പോഴും വിമര്‍ശനങ്ങളാണ് താരങ്ങളെ തേടിയെത്തുന്നത്.

  കഴുത്തില്‍ ചെണ്ടയുമായി അമൃതയ്ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയായിരുന്നു ഗോപി സുന്ദര്‍ പോസ്റ്റ് ചെയ്തത്. ഷോയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് തങ്ങള്‍ എന്ന ക്യാപ്ഷനോടെയായി അമൃതയെ ടാഗ് ചെയ്തായിരുന്നു ഗോപി സുന്ദര്‍ ചിത്രം പങ്കിട്ടത്. ഇനി കൂടുതല്‍ സ്റ്റേജ് പരിപാടികളുമായി ഞങ്ങളെത്തുമെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. പിന്നാലെ സോഷ്യല്‍ മീഡിയ താരങ്ങള്‍ക്കെതിരെ രംഗത്തെത്തുകയായിരുന്നു.

  ജീവിതം ഒരു ഷോ ആക്കരുത് നിങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ ഇങ്ങനെ പരസ്യമാക്കേണ്ട കാര്യമുണ്ടോ, നീയൊക്കെ ചെണ്ട കൊട്ടിക്കോ.... ആ കൊച്ചിനെ അങ്ങ് ആ പാവം ബാലക്ക് കൊടുക്കണേ. കഷ്ടം, അച്ഛനും മോളും പോലെ ഉണ്ട്, ഈ ചെണ്ട എത്ര കാലം കൂടെ കാണും കണ്ടറിയണം കോശി, താജ് മഹല്‍ ന്റെ മുന്‍പില്‍ ഉള്ള ഫോട്ടോ പ്രതീക്ഷിക്കുന്നു. മുന്‍പേ ഉള്ള രണ്ടു പേരുടെയും കൂടെ ഉള്ള ഫോട്ടോ കയ്യില്‍ ഉണ്ട്, ഇതൊക്കെ വെറും ഷോ ആണെന്ന് അറിയാം... അത് ഇങ്ങനെ വിളിച്ചു പറയണ്ട ആവിശ്യം ഇല്ല, എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങള്‍.

  ഒരുമിച്ചുള്ള ചിത്രം പുറത്ത് വിട്ടാണ് അമൃതയും ഗോപി സുന്ദറും തങ്ങള്‍ ഒരുമിച്ച് ജീവിതം ആരംഭിച്ചുവെന്ന് ലോകത്തെ അറിയിക്കുന്നത്. നേരത്തെ നടന്‍ ബാലയെയായിരുന്നു അമൃത വിവാഹം കഴിച്ചിരുന്നത്. ഈ വിവാഹ ബന്ധം പിന്നീട് അവസാനിപ്പിക്കുകയായിരുന്നു. അതേസമയം വിവാഹ ബന്ധം പിരിഞ്ഞ ഗോപി സുന്ദര്‍ പിന്നീട് ഗായിക അഭയ ഹിരണ്‍മയിയുമായി പ്രണയത്തിലായിരുന്നു. ഈ ബന്ധങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് സോഷ്യല്‍ മീഡിയയുടെ സാദാചാര ആക്രമണം.

  നേരത്തെ സോഷ്യല്‍ മീഡിയയുടെ സൈബര്‍ ആക്രമണത്തിനെതിരെ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ആക്ഷേപഹാസ്യത്തിലൂടെയായിരുന്നു അമൃതയും ഗോപിയും പ്രതികരിച്ചത്. ഒരു പണിയുമില്ലാതെ തങ്ങളുടെ ജീവിതത്തെക്കുറിച്ച് പറഞ്ഞ് വിമര്‍ശനങ്ങള്‍ നടത്തുന്നവര്‍ക്ക് പുട്ടും മുട്ടക്കറിയും സമര്‍പ്പിക്കുന്നു എന്നായിരുന്നു ഗോപി സുന്ദര്‍ വിമര്‍ശകരോട് പറഞ്ഞത്. തന്റെ വീടിന്റെ ഗേറ്റിന് വെളിയില്‍ നടക്കുന്ന കാര്യങ്ങളൊന്നും തന്നെ ബാധിക്കില്ലെന്നും നേരില്‍ പറയുന്നവര്‍ക്ക് താന്‍ കൃത്യമായ മറുപടി നല്‍കുമെന്നും, ശരിക്കും പ്രതികരിക്കുമെന്നും മുന്‍പൊരിക്കല്‍ ഗോപി സുന്ദര്‍ പറഞ്ഞിരുന്നു.

  Recommended Video

  Gopi Sundar & Amrutha Suresh, ബാലയുടെ പ്രതികരണം കണ്ടോ, ഇതെന്റെ വൈഫാണ് | #Entertainment | FilmiBeat

  അതേസമയം ഇരുവര്‍ക്കും പിന്തുണുമായും നിരവധി പേര്‍ എത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയുടെ സദാചാര ആക്രമണത്തിനെതിരെ നിരവധിപേര്‍ രംഗത്തെത്തുന്നുണ്ട്. ഗോപി സുന്ദറിന്റേയും അമൃത സുരേഷിന്റേയും ജീവിതത്തില്‍ തീരുമാനമെടുക്കാനോ അതിനെ വിധിക്കാനോ സോഷ്യല്‍ മീഡിയയ്ക്ക് യാതൊരു അവകാശവുമില്ലെന്ന് താരങ്ങളെ പിന്തുണച്ചെത്തുന്നവര്‍ പറയുന്നുണ്ട്. വിമര്‍ശനങ്ങളെ ഗൗനിക്കാതെ മുന്നോട്ട് പോവുകയാണ് ഗോപിയും അമൃതയും.

  English summary
  Viral: Gopi Sundar And Amritha Suresh Facing Social Media Criticism For Their New Photo
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X