എന്റർടെയ്ൻമെന്റിന് വേണ്ടി ഞങ്ങൾ കമന്റുകൾ വായിക്കും; അമൃതയ്ക്ക് ആദ്യം ഇറിറ്റേഷൻ ആയിരുന്നു: ഗോപി സുന്ദർ
നിരന്തരം വരുന്ന നെഗറ്റീവ് കമന്റുകളെ കൈകാര്യം ചെയ്യുന്നതിനെ കുറിച്ചും കമന്റിലൂടെ നടത്തുന്ന പ്രതികരണത്തെ കുറിച്ചും മനസ്സു തുറക്കുകയാണ് ഗോപി സുന്ദർ
മലയാളികൾക്കെല്ലാം ഏറെ സുപരിചിതനാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദർ. കഴിഞ്ഞ പത്ത് വർഷത്തിനിടെ നിരവധി ഹിറ്റ് ഗാനങ്ങളാണ് അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചിരിക്കുന്നത്. മലയാളത്തിലെ ഇക്കാലത്തെ മുൻനിര സംഗീത സംവിധായകരിൽ ഒരാളാണ് ഗോപി സുന്ദർ.
അടുത്തിടെ സംഗീത റിയാലിറ്റി ഷോയിലെ ജഡ്ജായി എത്തിയൊക്കെ ഗോപി സുന്ദർ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിരുന്നു. സോഷ്യൽ മീഡിയയിലൊക്കെ സജീവമായ അദ്ദേത്തിന്റെ വിശേഷങ്ങളെല്ലാം വൈറലായി മാറാറുണ്ട്.

അടുത്തിടെയാണ് ഗോപി സുന്ദർ, ഗായികയും മുന്‍ ബിഗ് ബോസ് താരവുമായ അമൃത സുരേഷുമായി പ്രണയത്തിലാണെന്ന് ആരാധകരെ അറിയിച്ചത്. സംഗീത റിയാലിറ്റി ഷോയിലൂടെ എത്തി താരമായി മാറിയ അമൃത സുരേഷ് പ്രേക്ഷകർക്ക് മുൻപ് തന്നെ ഏറെ പരിചിതയാണ്. നടൻ ബാലയുമായുള്ള വിവാഹമോചനത്തിന് ശേഷം സിംഗിൾ മദറായി കഴിയുകായായിരുന്ന അമൃത ഗോപിയുമായി പ്രണയത്തിലായത് സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു.
ഗായിക അഭയ ഹിരൺമയിയുമായുണ്ടായിരുന്ന ബന്ധം അവസാനിപ്പിച്ച ശേഷം ആയിരുന്നു ഗോപി സുന്ദർ ഇക്കാര്യം പങ്കുവച്ചത്. പ്രണയത്തെ കുറിച്ച് ഇരുവരും തുറന്ന് പറഞ്ഞതിന് പിന്നാലെ വലിയ രീതിയിലുള്ള വിമർശനങ്ങളും സൈബർ ആക്രമങ്ങളും ഇരുവർക്കും നേരിടേണ്ടി വന്നിരുന്നു. പലപ്പോഴും സൈബർ ആക്രമങ്ങൾ വർദ്ധിച്ചപ്പോൾ ഗോപി സുന്ദർ തന്നെ പല കമന്റുകൾക്കും തക്ക മറുപടി നൽകിയിരുന്നു.
ഇപ്പോഴിതാ, മോശം കമന്റുകളെ നേരിടുന്നതിനെ കുറിച്ച് പറയുകയാണ് ഗോപി സുന്ദർ. യുബിഎൽ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു തരാം. അമൃതയും അഭിമുഖത്തിൽ ഉണ്ടായിരുന്നു.
'കമന്റ്സുകൾ എല്ലാമൊന്നും ഞാൻ വായിക്കാറില്ല. ചിലതൊക്കെ കാണാറുണ്ട്. എല്ലാം വായിക്കാൻ പോയാൽ നമുക്ക് നമ്മുടെ പണി ചെയ്യാൻ പറ്റില്ല. എനിക്ക് വളരെ കുറച്ച് സുഹൃത്തുക്കളെ ഉള്ളു. അവരൊക്കെ എന്തെങ്കിലും കമന്റ് കണ്ടാൽ അവിടെ പ്രതികരിച്ചോളും. ഞങ്ങൾ ഫ്രീ ആയിരിക്കുമ്പോൾ എന്റർടൈൻമെന്റിന് വേണ്ടി വെറുതെ നോക്കാറുണ്ട്. എനിക്ക് കമന്റ് കണ്ട ഇറിറ്റേഷൻ ഒന്നും തോന്നാറില്ല,'
'പക്ഷെ അമൃതയ്ക്ക് തോന്നാറുണ്ട്, ആദ്യമൊക്കെ ഭയങ്കരമായിരുന്നു. ഇപ്പോൾ ശീലമായി മാറി. ചില കമന്റുകളൊക്കെ തമാശയ്ക്ക് ഇടുന്നതാണ്. ഒരാൾ അവരുടെ വികാരം പ്രകടിപ്പിക്കുന്നു. ചിലപ്പോൾ നമ്മുക്കും അങ്ങോട്ട് പ്രകടിപ്പിക്കാൻ തോന്നുമ്പോൾ നമ്മളും നമ്മുടെ കാര്യങ്ങൾ അങ്ങോട്ട് പറയും. അത് ആരെയും വേദനിപ്പിക്കാനല്ല. അവർ പറയുന്ന അതേ ലാഘവത്തോടെ പറയുന്നു എന്ന് മാത്രം,'
'നമ്മൾ ഒന്നും ഉള്ളിലേക്ക് എടുക്കാറില്ല. ചിലരോട് വെറുതെ പറഞ്ഞതാണ്. സീരിയസ് ആയി എടുക്കണ്ടെന്നും കമന്റിന് ശേഷം പറയാറുണ്ട്. അവർ എന്താണെന്ന് വെച്ചാൽ ചെയ്തതോടെ. പക്ഷെ ചിലപ്പോൾ എനിക്ക് ഫീൽ ചെയ്യും,' ഗോപി സുന്ദർ പറഞ്ഞു.
'ഞാൻ ഒന്നും മനസിലേക്ക് എടുക്കാറില്ല. കൂടി വന്നാൽ ഒരു 15 സെക്കൻഡ്. അപ്പോഴേക്കും ഞാൻ മൈൻഡ് മാറ്റും. എന്റെ സ്വഭാവമേ അങ്ങനെയാണ്. എന്റെ ഉള്ളിൽ എന്തെങ്കിലും കിടന്നാൽ അത് പ്രശ്‌നമാണ്. അതുകൊണ്ട് ഒന്നും മനസിലേക്ക് എടുക്കില്ല. എടുത്താൽ സീരിയസാകും,' ഗോപി സുന്ദർ കൂട്ടിച്ചേർത്തു.

തന്റെ പാട്ടുകൾക്ക് നേരെയുണ്ടാകുന്ന വിമർശനങ്ങളെ കുറിച്ചും ഗോപി സുന്ദർ പറഞ്ഞു. 'നമ്മൾ ക്രിയേറ്റിവായി ഒരു കാര്യം ചെയ്യുമ്പോൾ അതിൽ അഭിപ്രായം പറയാനും വിമര്ശിക്കാനുമൊക്കെ എല്ലാവര്ക്കും അധികാരമുണ്ട്. അതിനെ ഞാൻ ബഹുമാനിക്കുന്നു. അതിനെ ഉൾകൊള്ളുന്നുമുണ്ട്. പക്ഷെ അതിന് ഒരു രീതിയുണ്ട്. നല്ല രീതിയിൽ പറയാം,'
'അല്ലാതെ വീട്ടുകാരെയും ഒക്കെ പറഞ്ഞ് ഒരു പേഴ്‌സണൽ അറ്റാക്കിന്റെ ലെവലിലേക്ക് എത്തുമ്പോഴാണ് അങ്ങനെയുള്ള പ്രതികരണങ്ങൾ ഉണ്ടാവുന്നത്. നമ്മൾ എടുക്കുന്നത് അനുസരിച്ചാണ് അതിന്റെ നെഗറ്റിവിറ്റി ഒക്കെ ഉണ്ടാവുന്നത്. എടുക്കാതിരുന്നാൽ പോസിറ്റീവായി പോകാൻ പറ്റും. അത്രയേയുള്ളൂ,'
'തെരുവിൽ ഒട്ടിച്ച ഒരു പോസ്റ്റർ പോലെയാണ് നമ്മുടെ ഓരോ കമന്റും. അതിൽ പശുവിനോ പട്ടിക്കോ ഒക്കെ വന്ന് മൂത്രമൊഴിച്ചിട്ടോ നക്കിയിട്ടോ ഒക്കെ പോവാം. വീട്ടിൽ കേറരുത്. അത് ശരിയല്ല,' ഗോപി സുന്ദർ പറഞ്ഞു.


Click it and Unblock the Notifications