For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശരിക്കും വെള്ളം പോലെയാണ് മമ്മൂക്ക; സെറ്റിൽ ചിരിപ്പിച്ചും സന്തോഷിപ്പിച്ചും നിർത്തും; അനുഭവം പങ്കുവച്ച് ഗ്രേസ്

  |

  മലയാളത്തിലെ യുവാനായികമാരിൽ ശ്രദ്ധേയയാണ് ഗ്രേസ് ആന്റണി. ഒന്നിനൊന്ന് വ്യത്യസ്‌ത കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് ഗ്രേസ് ആന്റണി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. വളരെ കുറച്ച് സിനിമകളിലെ ഇതുവരെ അഭിനയിച്ചിട്ടുള്ളെങ്കിലും ഒരേ സിനിമകളിലും മികച്ച പ്രകടനമാണ് താരം ഇതുവരെ കാഴ്ച വെച്ചിട്ടുള്ളത്. സീരിയസ് വേഷങ്ങളും ഹാസ്യ വേഷങ്ങളുമെല്ലാം തനിക്ക് ഒരുപോലെ വഴങ്ങുമെന്ന് നടി തെളിയിച്ചു കഴിഞ്ഞു.

  2016 ൽ പുറത്ത് ഇറങ്ങിയ ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ ആയിരുന്നു ഗ്രേസ് ആന്റണിയുടെ സിനിമ അരങ്ങേറ്റം. ചിത്രത്തിൽ ചെറിയ വേഷത്തിലാണ് എത്തിയതെങ്കിലും ശ്രദ്ധനേടാൻ ഗ്രേസിന് കഴിഞ്ഞിരുന്നു. എന്നാൽ 2019 ൽ പുറത്ത് ഇറങ്ങിയ കുമ്പളങ്ങി നൈറ്റ്സിലൂടെയാണ് താരം പ്രേക്ഷകർക്ക് ഇടയിൽ കൂടുതൽ ശ്രദ്ധ നേടുന്നത്.

  Also Read: കോക്കനട്ട് അല്ലച്ഛാ കൗക്കനട്ട്, മലയാളികളുടെ ഉച്ചാരണം മോശമാണ്; വിനീതിന്റെ പരാതി!, ശ്രീനിവാസൻ പറഞ്ഞത്

  മമ്മൂട്ടി നായകനായ റോഷാക്ക് ആണ് ഗ്രേസ് ആന്റണിയുടെ ഏറ്റവും പുതിയ ചിത്രം. ഇന്ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. മമ്മൂട്ടിയുടെ നായക കഥാപാത്രത്തിന് ഓപ്പോസിറ്റ് വരുന്ന നായികാ കഥാപാത്രമാണ് ഗ്രേസ് ആന്റണിയുടേത്. ഇപ്പോഴിതാ, മമ്മൂട്ടിയോടൊപ്പം സിനിമയിൽ അഭിനയിച്ചതിന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ഗ്രേസ്.

  വെള്ളം പോലെ നമ്മുടെ പ്രായത്തിലേക്ക് ഒഴുകി വരുന്ന വ്യക്തിയാണ് മമ്മൂട്ടി എന്നാണ് ഗ്രേസ് പറയുന്നത്. അദ്ദേഹം ആരുടെ ഒപ്പം നിൽക്കുന്നുവോ അയാളുടെ പ്രായത്തിലേക്ക് ഒഴുകും. സെറ്റിൽ തനിക്ക് പൂർണ പിന്തുണ തന്ന് ഒപ്പം ഉണ്ടായിരുന്നു മമ്മൂട്ടിയെന്നും ഗ്രേസ് പറയുന്നു. മനോരമ ഒൺലൈന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. ഗ്രേസ് ആന്റണിയുടെ വാക്കുകൾ ഇങ്ങനെ.

  Also Read: ഡാൻസ് കഴിഞ്ഞിട്ടും മുകേഷ് കെട്ടിപ്പിടുത്തം വിട്ടില്ല;ന​ഗ്മ മൈക്കെടുത്ത് നടന്ന കാര്യം പറഞ്ഞു; വിദേശ ഷോയിലെ തമാശ

  'ഞാൻ ആദ്യമായാണ് മമ്മൂക്കയോടൊപ്പം അഭിനയിക്കുന്നത്. കൂടുതൽ സിനിമകൾ ചെയ്യാനും സിനിമയെക്കുറിച്ച് പഠിക്കാനും പ്രചോദനം തരുന്ന വ്യക്തിയാണ് മമ്മൂക്ക. മമ്മൂക്കയാണ് എന്നെ ഈ കഥാപാത്രത്തിലേക്ക് നിർദ്ദേശിച്ചത്, അതറിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി. സിനിമാമേഖലയിൽ താരതമ്യേന പുതുമുഖമായ എന്നെ മമ്മൂക്ക നിർദേശിച്ചു എന്നത് വലിയൊരു അംഗീകാരമായിരുന്നു,'

  'ലൊക്കേഷനിൽ ആയാലും ഒരു പുതിയ ആളെന്ന നിലയിൽ എന്നെ മാറ്റി നിർത്തിയിട്ടില്ല. ഏത് പ്രായക്കാരുടെ കൂടെയാണ് സംസാരിക്കുന്നത് അഭിനയിക്കുന്നത് എങ്കിലും മമ്മൂക്ക ആ പ്രായക്കാരനായി മാറും. ശരിക്കും വെള്ളം പോലെയാണ് മമ്മൂക്ക. എന്റെ അടുത്ത് നിൽക്കുമ്പോൾ വെള്ളം പോലെ എന്റെ പ്രായത്തിലേക്ക് ഒഴുകും, എന്നെ ചിരിപ്പിച്ച്, തമാശ പറഞ്ഞു സന്തോഷിപ്പിച്ച് നിൽക്കും. എല്ലാവർക്കും മമ്മൂക്കയുടെ അടുത്ത് നിൽക്കുമ്പോൾ ബഹുമാനത്തിൽ നിന്ന് വരുന്ന ഒരു ഭയമുണ്ടല്ലോ അത് കാണുമ്പൊൾ മമ്മൂക്ക ചോദിക്കും 'ഞാൻ എന്താ നിങ്ങളെ പിടിച്ചു തിന്നുമോ' എന്ന്.'

  Also Read: എനിക്ക് എത്ര ശ്രമിച്ചിട്ടും മമ്മൂക്കയെ തല്ലാൻ പറ്റുന്നില്ലായിരുന്നു, പിന്നെ സംഭവിച്ചത്!; ഷറഫുദ്ദീൻ പറയുന്നു

  'മമ്മൂക്കയോടൊപ്പം അഭിനയിക്കുമ്പോൾ എക്സൈറ്റ്മെന്റ് ആയിരുന്നു. നമ്മൾ ചെയ്യുന്നത് ഇക്ക നോക്കി നിൽക്കും അപ്പോൾ നമുക്ക് ഒരു ചമ്മൽ ഉണ്ടാകുമല്ലോ. പക്ഷേ അത് ആദ്യത്തെ ദിവസം മാത്രമേ ഉള്ളൂ. നോക്കി നിന്നിട്ടു വന്നു പറയും ''ആ ഷോട്ട് നന്നായിരുന്നു കേട്ടോ'. അത് കേൾക്കുമ്പോൾ വലിയൊരു പ്രചോദനമാണ്,' ഗ്രേസ് പറഞ്ഞു.

  ആക്ഷൻ രംഗങ്ങളിൽ ഒന്ന് മമ്മൂട്ടിയോടൊപ്പം ചെയ്ത അനുഭവവും ഗ്രേസ് പറയുന്നുണ്ട്. 'ഞാൻ ഇക്കയുടെ കൈ പിടിച്ചു വലിക്കുന്ന ഒരു ഷോട്ട് ഉണ്ട് ഞാൻ പതിയെ അദ്ദേഹത്തിന്റെ കൈ പിടിച്ചു വലിച്ചു അപ്പോൾ അദ്ദേഹം പറഞ്ഞു 'എന്റെ കൊച്ചെ നീ മുറുക്കെ പിടിച്ചു വലിച്ചോ, ഞാൻ പറഞ്ഞു ഇക്കായ്ക്ക് വേദനിച്ചാലോ. അദ്ദേഹത്തെ സംബന്ധിച്ച് അടി കൊടുത്തും കൊണ്ടും പിടിച്ചുവലിച്ചും ഒക്കെ നല്ല പരിചയമുണ്ടല്ലോ. എന്നോട് പറഞ്ഞു 'പിടിക്കുന്നെങ്കിൽ മര്യാദക്ക് പിടിച്ചോ കേട്ടോ' എന്ന് കാരണം ആ ഷോട്ടിന് അങ്ങനെ ചെയ്താലേ ശരിയാകൂ എന്ന് അദ്ദേഹത്തിന് അറിയാം. സിനിമയുടെ പൂർണതയ്ക്ക് വേണ്ടി എന്ത് ചെയ്യാനും മടിയില്ലാത്ത സൂപ്പർ താരമാണ് മമ്മൂക്ക,' ഗ്രേസ് പറഞ്ഞു.

  Also Read: കല്യാണിക്കൊപ്പമുള്ള സിനിമ?; മകളുടെ സിനിമാ പ്രവേശത്തിനെ കുറിച്ച് ബിന്ദു പണിക്കർ പറഞ്ഞത്!

  റോഷാക്കിൽ ബിന്ദു പണിക്കരുടെ തിരിച്ചുവരവ് ആയിരിക്കുമെന്നും ഗ്രേസ് ആന്റണി പറഞ്ഞു. 'റോഷാക്കിൽ ബിന്ദു ചേച്ചിയും ഞാനും ആണ് പ്രധാന സ്ത്രീ കഥാപാത്രങ്ങൾ ആയിട്ടുള്ളത്. ബിന്ദു ചേച്ചിയുടെ ശക്തമായ തിരിച്ചുവരവ് ആയിരിക്കും ഇത്. ബിന്ദു ചേച്ചി കലക്കി തിമിർത്തിട്ടുണ്ട്. ചേച്ചിയുടെ അഭിനയം കണ്ടു ഞാൻ അതിശയിച്ചു പോയിട്ടുണ്ട്. ബിന്ദു ചേച്ചി കുറെ നാളുകൾക്ക് ശേഷമാണ് ഇത്രയും ശക്തമായ ഒരു കഥാപാത്രവുമായി വരുന്നത്. ചിത്രത്തിലെ ഒട്ടുമിക്ക താരങ്ങളെയും മമ്മൂക്ക തന്നെ തിരഞ്ഞെടുത്തതാണ് എന്നാണ് അറിഞ്ഞത്,' ഗ്രേസ് കൂട്ടിച്ചേർത്തു.

  Read more about: grace antony
  English summary
  Viral: Grace Antony Opens Up About Her Experience Working With Mammootty In Rorschach Movie - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X