ഞാൻ മറയ്‌ക്കേണ്ടതൊക്കെ മറക്കുന്നില്ലേ, പിന്നെന്താണ്! എന്താണ് ഈ നല്ല വസ്ത്രം?, കമന്റുകൾക്ക് നയനയുടെ മറുപടി!

വളരെ കുറച്ചു സിനിമകളിലെ അഭിനയിച്ചിട്ടുള്ളെങ്കിലും പ്രേക്ഷകർക്ക് സുപരിചിതയാണ് നടി നയന എൽസ. ജൂൺ, മണിയറയിലെ അശോകൻ, ഉല്ലാസം, കുറുപ്പ് തുടങ്ങിയ സിനിമകളിലൂടെയാണ് നയന ശ്രദ്ധനേടിയത്. ജൂണ്‍ സിനിമയിലെ കുഞ്ഞി എന്ന കഥാപാത്രമായെത്തിയ നയനയെ പ്രേക്ഷകർ അത്ര വേഗം മറക്കാനിടയില്ല.

മലയാളത്തിന് പുറമെ തമിഴിലും അഭിനയിച്ചിട്ടുണ്ട് നയന. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെ ഏറെ ശ്രദ്ധനേടിയിരുന്നു. ബോൾഡ് ലുക്കിൽ ഉള്ള നയനയുടെ ചില ചിത്രങ്ങൾക്ക് എതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും ഉണ്ടായിരുന്നു.

'ഋ' എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പോപ്പർ സ്റ്റോപ്പ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു

ഇപ്പോഴിതാ, തന്റെ ചിത്രങ്ങൾക്ക് വന്ന ചില കമന്റുകളോട് പ്രതികരിക്കുകയാണ് താരം. നയന നായികയായി എത്തുന്ന 'ഋ' എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പോപ്പർ സ്റ്റോപ്പ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. കമന്റുകൾ അവതാരകൻ വായിക്കുമ്പോൾ നയന അതിനോട് പ്രതികരിക്കുകയായിരുന്നു.

ഫേസ്ബുക്കിൽ നിന്നാകും ഏറ്റവും കൂടുതൽ മോശം കമന്റുകൾ ലഭിക്കുക എന്നാണ് താൻ കരുതിയത്. എന്നാൽ തനിക്ക് ഏറ്റവും കൂടുതൽ മോശം കമന്റുജൽ ലഭിക്കുന്നത് ഇൻസ്റ്റാഗ്രാമിൽ നിന്നാണെന്ന് നയന പറയുന്നുണ്ട്. 'കമന്റുകൾ എങ്ങനെയാവണം എന്ന് ആഗ്രഹിക്കുന്നോ അതുപോലെ നല്ല വസ്ത്രം ധരിക്കൂ'. എന്ന ഒരാളുടെ കമന്റിന് 'എന്താണ് നല്ല വസ്ത്രം' എന്നാണ് നയന ചോദിച്ചത്.

നിങ്ങൾക്കും ഒരു മകളും ഭാര്യയും സഹോദരിയും ഒക്കെ ഉണ്ടെന്ന് വിചാരിക്കുന്നു

'എന്റെ പൊന്ന് ചേട്ടാ, നിങ്ങൾ ആരാണെന്ന് എനിക്ക് അറിയില്ല പക്ഷെ നിങ്ങൾക്കും ഒരു മകളും ഭാര്യയും സഹോദരിയും ഒക്കെ ഉണ്ടെന്ന് വിചാരിക്കുന്നു. ഇന്ന് നമ്മൾ ഒരു കടയിൽ പോയി ഡ്രെസ് എടുക്കാൻ നിന്നാൽ പോലും ജീൻസും ടീ ഷർട്ടുമൊക്കെയാണ് കൂടുതൽ കിട്ടുന്നത്,'

'അപ്പോൾ ചേട്ടൻ നല്ല ഡ്രസ് ഇടുക എന്ന് പറഞ്ഞത് കൊണ്ട് ഉദ്ദേശിച്ചത് എന്താണ്. കൈ മുഴുവൻ കവർ ചെയ്യുന്ന തരത്തിലുള്ള ചുരിദാറോ പർദ്ദയോ വല്ലതും ആണോ? ചുരിദാർ ആണെങ്കിൽ തന്നെ അത് എങ്ങനെയൊക്കെ ഇടാൻ പറ്റും. ഇതൊന്നും ഡ്രസിന്റെ പ്രശ്‌നമല്ല. ഇതൊക്കെ ഒരുരുത്തരുടെ മെന്റാലിറ്റി ആണ്. ഇപ്പോൾ ഞാൻ കയ്യിലാത്ത വസ്ത്രമിട്ടിട്ടുണ്ട്. ഇതിൽ ഞാൻ കംഫർട്ടബിൾ ആണ്. നിങ്ങളുടെ മനോഭാവം മാറ്റണം,' നയന പറഞ്ഞു.

തുണിയുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്. ഇല്ലേയെന്ന് ചോദിച്ചാൽ ഇല്ല

'തുണിയില്ലാതെ നടന്നാലും ആർക്കും കുഴപ്പമില്ല, പശുവിന്റെ കടിയും തീരും കാക്കയുടെ വിശപ്പും മാറും', ;തുണിയുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്. ഇല്ലേയെന്ന് ചോദിച്ചാൽ ഇല്ല. ഇതാണ് ഇപ്പോൾ ഇവളുടെ അവസ്ഥ' എന്നായിരുന്നു മറ്റു രണ്ടു പേരുടെ കമന്റുകൾ. കഷ്ടം എന്നായിരുന്നു ഇതിന് നയനയുടെ മറുപടി. 'ഞാൻ മറയ്‌ക്കേണ്ടതെല്ലാം മരിക്കുന്നുണ്ടല്ലോ. പിന്നെന്താണ് പ്രശ്‌നമെന്നും' നയന ചോദിക്കുന്നു.

ഫോട്ടോഷൂട്ട് കണ്ടിട്ട് സിനിമ കണ്ടിട്ട് വിളിക്കാത്തവർ വരെ വിളിച്ചു

'ഞാൻ ഇടുന്ന വസ്ത്രം മോശമാണെങ്കിൽ നിങ്ങൾക്ക് പറയാം. പക്ഷെ അതിൽ മോശമായി ഒന്നുമില്ല. എന്റെ ഫോട്ടോഷൂട്ട് കണ്ടിട്ട് സിനിമ കണ്ടിട്ട് വിളിക്കാത്തവർ വരെ വിളിച്ച് നന്നായിട്ടുണ്ട് എന്ന് പറഞ്ഞതാണ്,' നയന പറഞ്ഞു.

അവർ ഇങ്ങനെയാണ് എന്ന ചിന്തയാണ് ചിലർക്ക്

'ഫോട്ടോ ഇട്ടത് നിങ്ങൾക്ക് ഇഷ്ടമായില്ലെങ്കിൽ അൺഫോളോ ചെയ്ത് പൊക്കൊളു. ചില കമന്റുകൾ ഒക്കെ നല്ല ഹാപ്പി മൂഡിൽ ആണെങ്കിൽ പോട്ടെ എന്ന് പറഞ്ഞ് വിടും. ചില സമയത്ത് അതിനെ മാനേജ് ചെയ്യുക ഒട്ടും എളുപ്പമല്ല. സിനിമ നടിയാണോ. അവർ ഇങ്ങനെയാണ് എന്ന ചിന്തയാണ് ചിലർക്ക്. ഇന്ന് സാധാരണ ആളുകൾ പോലും നോർമലായ ചിത്രങ്ങൾ എടുത്ത് പോസ്റ്റ് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. അങ്ങനെ കാലം മാറിയിട്ടും എന്തിനാണ് ഇങ്ങനെ ജഡ്‌ജ്‌ ചെയ്യുന്നത്,' നയന ചോദിക്കുന്നു.

More from Filmibeat

Read more about: nayana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X