വാപ്പാക്ക് അറ്റാക്ക് വന്ന് പകച്ചുനിന്ന സമയത്തെടുത്ത തീരുമാനം! ആ വിശ്വാസമാണ് എന്നെ നയിച്ചത്; ജാസ്മിൻ പറയുന്നു
സോഷ്യല്‍ മീഡിയയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ജാസ്മിന്‍ ജാഫര്‍. യൂട്യൂബ്, ഇൻസ്റ്റാഗ്രാം വീഡിയോകളിലൂടെ ശ്രദ്ധനേടിയ ജാസ്മിൻ പിന്നീട് ടെലിവിഷനിലുമെത്തി. ബ്യൂട്ടി ടിപ്‌സും റീൽ വീഡിയോകളിലൂടെയുമൊക്കെയാണ് ജാസ്മിൻ ആരാധകരെ സ്വന്തമാക്കിയത്. ഇപ്പോഴിതാ 250 ദിവസം കൊണ്ട് തന്റെ യൂട്യൂബ് ചാനലിൽ ഒരു മില്യണ്‍ സബ്‌സ്‌ക്രബേഴ്‌സ് ആയതിന്റെ സന്തോഷം പങ്കുവച്ചെത്തിയിരിക്കുകയാണ് ജാസ്മിന്‍ ജാഫര്‍.
യൂട്യൂബ് ചാനലുമായി താൻ വരാനുണ്ടായ കാരണവും തന്റെ ഈ യാത്രയെ കുറിച്ചും പറഞ്ഞുകൊണ്ടാണ് ജാസ്മിന്റെ വീഡിയോ. തന്നെ പിന്തുണച്ചവർക്കും വിമർശിച്ചവർക്കും നന്ദി പറഞ്ഞുകൊണ്ടാണ് ജാസ്മിൻ സംസാരിച്ചു തുടങ്ങിയത്. 'ഒരുപാട് സന്തോഷവും നന്ദിയുണ്ട്. സ്‌നേഹിച്ചവരോട് മാത്രമല്ല വിമര്‍ശിക്കുകയും നെഗറ്റീവ് പറയുകയും ചെയ്തവരോടും നന്ദിയുണ്ട്. കട്ടയ്ക്ക് കൂടെ നിന്നവരെക്കുറിച്ച് പിന്നെ പറയേണ്ടതില്ലല്ലോ. എന്റെ യൂട്യൂബ് യാത്രയെക്കുറിച്ച് പറയാനാണ് ഈ വീഡിയോ',

'ഞാന്‍ പാഷന്റെ ഭാഗമായി ടിക് ടോക്കും റീല്‍സുമൊക്കെ ചെയ്തിരുന്നു. പക്ഷേ, യൂട്യൂബ് ചാനല്‍ തുടങ്ങാന്‍ കാരണം അതായിരുന്നില്ല. എന്റെ വാപ്പയ്ക്ക് അറ്റാക്ക് വന്ന്, യാതൊരു വരുമാനമാര്‍ഗവുമില്ലാതെ പകച്ചുനിന്ന സമയത്താണ് ഞാന്‍ ചാനല്‍ തുടങ്ങിയത്. 9ാം ക്ലാസുകാരനാണ് അനിയന്‍. അവനെ ജോലിക്ക് വിടാനാവില്ലല്ലോ. ഉപ്പയ്ക്ക് മേജര്‍ അറ്റാക്കായിരുന്നു വന്നത്. വേറെയും ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. അങ്ങനെ എല്ലാം കൊണ്ടും തളര്‍ന്ന് നില്‍ക്കുന്ന സമയത്തായിരുന്നു ചാനലിലേക്ക് വന്നത്', ജാസ്മിൻ പറയുന്നു.
'വേറെന്തെങ്കിലും ജോലിക്ക് പോയിക്കൂടേയെന്നൊക്കെ ചോദിച്ചവരുണ്ട്. ഡിഗ്രി പഠനം പാതിവഴിയില്‍ വെച്ച് നിര്‍ത്തേണ്ടി വന്നു. എന്റെ സര്‍ട്ടിഫിക്കറ്റുകള്‍ മാംഗ്ലൂരില്‍ ലോക്കാവുകയും ചെയ്തു. അതൊരു വലിയ ചതിയുടെ കഥയാണ്. അങ്ങനെ ഒരുപാട് പ്രശ്‌നങ്ങളായിരുന്നു. ഇനിയെന്ത് ചെയ്യുമെന്നറിയാത്ത അവസ്ഥയായിരുന്നു. സമാധാനമെന്താണെന്നറിയാത്ത നാളുകളായിരുന്നു അത്. കരഞ്ഞുകരഞ്ഞ് കണ്ണീര് വറ്റിയ അവസ്ഥ. വിശപ്പും ദാഹവുമൊന്നും അറിയുന്നുണ്ടായിരുന്നില്ല. മൊത്തത്തില്‍ റിലേ പോയൊരു അവസ്ഥ',
'നേരത്തെ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്ന ആളായിരുന്നു ഞാന്‍. എന്‍ഗേജ്‌മെന്റ് കഴിഞ്ഞ ശേഷം ഇനി സോഷ്യല്‍ മീഡിയയിലേക്ക് ഇല്ലെന്ന് പറഞ്ഞ് നിര്‍ത്തിപ്പോയതാണ്. വിധിയാണ് എന്നെ വീണ്ടും ഇവിടെയെത്തിച്ചത്. ആ എന്‍ഗേജ്‌മെന്റ് ബ്രേക്കപ്പാവുകയും ചെയ്തു. ഇനി സോഷ്യല്‍ മീഡിയയിലേക്ക് വരരുതെന്ന് അവര്‍ പറഞ്ഞിരുന്നു. യാതൊരു മാര്‍ഗവുമില്ലാതെ വന്നതോടെയാണ് സോഷ്യല്‍മീഡിയയിലേക്ക് വീണ്ടും വന്നത്',
'ഉപ്പയ്ക്ക് മീന്‍ കച്ചവടമായിരുന്നു. അതിലേക്ക് ഇറങ്ങിയാലോ എന്ന് ആലോചിച്ചു. കുടുംബത്തെ എങ്ങനെയെങ്കിലും രക്ഷിക്കണം, കാര്യങ്ങള്‍ നന്നായി നടന്നുപോവണമെന്നേ ഞാന്‍ ആലോചിച്ചിരുന്നുള്ളൂ. മീന്‍ കച്ചവടം ചെയ്യാനിറങ്ങുമ്പോള്‍ വണ്ടിയോടിക്കാന്‍ ആളില്ലായിരുന്നു. അങ്ങനെ കുറേ പ്രശ്‌നങ്ങള്‍. അതിന് ശേഷമാണ് ഞാന്‍ സോഷ്യല്‍ മീഡിയയിലേക്ക് വീണ്ടും വന്നത്. ഒരുപാട് നെഗറ്റീവ് കമന്റുകള്‍ ഞാൻ കേട്ടു',

'മറ്റുള്ളവരെന്ത് പറയുമെന്നൊക്കെ ചിന്തിച്ച് ജീവിക്കുന്നവരാണ് ഉപ്പയും ഉമ്മയും. കുറേ പ്രഷര്‍ സഹിച്ചാണ് ഞാന്‍ മുന്നോട്ട് പോയത്. രക്ഷപ്പെടുമോ എന്ന് പോലും അറിയാതെയാണ് വീഡിയോ ചെയ്ത് തുടങ്ങിയത്. എന്തോ ഭാഗ്യത്തിന് പെട്ടെന്ന് റീച്ച് കിട്ടി. ഇതിനിടയില്‍ ഒരുപാട് പ്രശ്‌നങ്ങളും പ്രതിസന്ധികളുമൊക്കെയുണ്ടായിരുന്നു. സങ്കടപ്പെട്ടിരുന്നിട്ട് കാര്യമില്ല പണിയെടുത്തേ പറ്റൂയെന്ന് സ്വയം മനസിലാക്കിയതാണ്. കഷ്ടപ്പാടിന് ഫലമുണ്ട്', ജാസ്മിൻ പറയുന്നു.
'വണ്‍ മില്യണ്‍ എന്നത് വലിയൊരു നേട്ടമായാണ് ഞാന്‍ കാണുന്നത്. ബ്യൂട്ടി വ്‌ളോഗറായാണ് പലരും എന്നെ കാണുന്നത്. ഒരുദിവസം നമുക്ക് പടച്ചോന്‍ തരും. അങ്ങനെയൊരു വിശ്വാസമാണ് എന്നെ നയിച്ചത്. നമ്മളെ ഭ്രാന്ത് പിടിപ്പിക്കാനൊക്കെ ആള്‍ക്കാര്‍ വരും. വിഷമവും കരച്ചിലുമൊക്കെ വരും. കണ്ണീര് തുടച്ച് വീണ്ടും പണിയെടുക്കുക, അതേ നമുക്ക് ചെയ്യാനുള്ളൂ', ജാസ്മിൻ വീഡിയോയിൽ പറഞ്ഞു. ഈയ്യടുത്താണ് നേരത്തെ നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങിയെന്ന് ജാസ്മിൻ തന്റെ ആരാധകരെ അറിയിച്ചത്. പരസ്പര ധാരണയോടെ വിവാഹം വേണ്ടെന്ന് വയ്ക്കുകയായിരുന്നു എന്നാണ് താരം പറഞ്ഞത്.


Click it and Unblock the Notifications