ഇയാൾ പോയികഴിഞ്ഞാൽ തീർന്നു എന്ന അവസ്ഥയിലായിരുന്നു! ആ യാത്രയാണ് ഞങ്ങളെ അടുപ്പിച്ചത്; ജീവയും അപർണയും പറയുന്നു

മലയാളികളുടെ ഇഷ്ട താരദമ്പതികളാണ് ജീവയും അപർണയും. ടെലിവിഷൻ അവതാരകരായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയവരാണ് ഇരുവരും. ഇന്ന് സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാരായും തിളങ്ങി നിൽക്കുകയാണ് ഇവർ. തങ്ങളുടെ കുടുംബ വിശേഷങ്ങളും അനുഭവങ്ങളും യാത്രാ വിശേഷങ്ങമെല്ലാം അപര്‍ണയും ജീവയും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പുതുതലമുറ മാതൃക ദമ്പതികളായാണ് ഇവരെ വിശേഷിപ്പിക്കാറുള്ളത്.

ഇപ്പോഴിതാ തങ്ങളുടെ കരിയറിന്റെ തുടക്കകാലത്തെ കുറിച്ചും പ്രണയകാലത്തെ കുറിച്ചും സംസാരിക്കുകയാണ് ജീവയും അപർണയും. ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളിലെല്ലാം തങ്ങൾ സംതൃപ്തരാണെന്നാണ് ഇരുവരും പറയുന്നത്. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് ഇരുവരും മനസുതുറന്നത്‌.

aparna jeeva

ജീവിതത്തിൽ ഒന്നും പ്ലാൻ ചെയ്ത് സംഭവിച്ചതല്ല. ദൈവം ആയി കൊണ്ടുതന്നതാണ്. പോയ മേഖലകളിൽ എല്ലാം അതിന്റെ ബെസ്റ്റ് നൽകാൻ ശ്രമിച്ചിട്ടുണ്ട്. ഞങ്ങളെ സംബന്ധിച്ച് ഞങ്ങളുടെ ജീവിതത്തിൽ സംഭവിച്ചതെല്ലാം മുകളിൽ ഉള്ളയാളുടെ പ്ലാനാണെന്ന് ജീവ പറയുന്നു. ഒന്നും പ്ലാൻ ചെയ്ത് സംഭവിച്ചതല്ലെന്നാണ് അപർണയും പറയുന്നത്. ജീവിതത്തിലെ സാഹചര്യങ്ങൾ കൊണ്ട് എടുക്കേണ്ടി വന്ന തീരുമാനങ്ങൾ എല്ലാം ശരിയായി വരുകയായിരുന്നു. ഇപ്പോഴും അതെല്ലാം നല്ല രീതിയിൽ ചെയ്തു പോകാൻ പറ്റുന്നുണ്ടെന്ന് വിശ്വസിക്കുന്നു എന്നും അപർണ വ്യക്തമാക്കി.

'പത്ത് വർഷമായി ഈ മേഖലയിൽ. ഇത്രയും കാലം പിടിച്ചുനിൽക്കാൻ കഴിഞ്ഞത് ക്ഷമ കൊണ്ടാണ്. ഒട്ടും താല്പര്യമില്ലാതെ ഒരിക്കലും ചിന്തിക്കാത്ത മേഖല ആയിരുന്നു ആങ്കറിങ്. വീട്ടിലെ പ്രാരാബ്ധങ്ങൾ മാത്രാമായിരുന്നു അന്ന് മാനസിൽ. അതിലേക്ക് വന്ന ആദ്യ ദിവസം മുതൽ എൻജോയ് ചെയ്യുന്നുണ്ട്. ഞാൻ ചെയ്തതിൽ ഏറ്റവും എൻജോയ് ചെയ്യുന്ന ജോലിയാണ്. അതിനു പിന്നാലെ അപർണ വരുന്നു. അപ്പോഴും പോകുന്ന റൂട്ട് ശരിയാണോ എന്ന ചിന്ത ഉണ്ടായിരുന്നു. ജീവിതത്തിൽ മാറ്റങ്ങൾ ഒന്നും ഉണ്ടാവുന്നില്ല. എങ്കിലും ഞാൻ കാത്തിരുന്നു',

'ആ കാത്തിരിപ്പിന് ശേഷമാണു സരിഗമ പായിലേക്ക് വിളിക്കുന്നത്. പിന്നീടാണ് റിയാലിറ്റി ഷോ ചെയ്യുന്നതും. സിനിമ ചെയ്യുന്നതുമെല്ലാം. ആറ് വർഷം കാത്തിരുന്നില്ലെങ്കിൽ പുറത്ത് എവിടെയെങ്കിലും പോയി ജോലി ചെയ്തേനെ. ആഗ്രഹിച്ച കാര്യങ്ങൾ ദൈവം ഇന്നല്ലെങ്കിൽ നാളെ കയ്യിലേക്ക് കൊണ്ടുതരുമെന്ന ക്ഷമയാണ് ഇത്രയും കാലം പിടിച്ചു നിൽക്കാൻ സഹായിച്ചത്', ജീവ പറയുന്നു. കഠിനാധ്വാനമാണ് തന്നെ ഇവിടെ വരെ എത്തിച്ചതെന്നാണ് അപർണ പറയുന്നത്. വീക്കെൻഡിൽ ആണെങ്കിലും പോലും ജോലി ചെയ്യാൻ മടിയില്ലെന്ന് താരം പറയുന്നു.

അപർണയെ കണ്ടു ഇഷ്ടപ്പെട്ട് പ്രണയത്തിലായതിനെ കുറിച്ചും ജീവ സംസാരിക്കുന്നുണ്ട്. 'ഒരു ദിവസം രാവിലെ സ്റ്റുഡിയോയിലേക്ക് ചെന്ന് ഇങ്ങനെ നടന്നു പോകുമ്പോൾ ആരാണ് ലൈവ് ചെയ്യുന്നത് എന്ന് നോക്കിയതാണ്. അതൊരു ശീലമാണ്. അപ്പോഴാണ് ഒരു സുന്ദരിയായ പെൺകുട്ടിയെ കാണുന്നത്. പരിചയമില്ലാത്ത മുഖം. ഞാൻ ഗ്രീറ്റ് ചെയ്ത് പുറത്തേക്കിറങ്ങി. യെസ് എന്നൊരു ആംഗ്യം കാണിച്ചു. അത് എന്തിനാണെന്ന് എനിക്ക് ഇപ്പോഴും മനസിലായിട്ടില്ല',

'പിന്നീട് ചെന്നു പരിചയപ്പെട്ടു. പുതിയ ആങ്കറാണ് എന്നൊക്കെ അറിഞ്ഞു. പുതിയതായി തുടങ്ങാൻ പോകുന്ന ഷോയിൽ എന്റെ കോ-ആങ്കറായി ആലോചിക്കുന്നുണ്ടെന്നും അറിഞ്ഞു. ആ ഷോയ്ക്ക് വേണ്ടി ഞങ്ങൾ കേരളം മുഴുവൻ യാത്ര ചെയ്തു. അപ്പോഴാണ് കൂടുതൽ അടുത്തതെന്ന് തോന്നുന്നു', ജീവ പറഞ്ഞു. ജീവയെ കുറിച്ച് സഹപ്രവർത്തകരോട് ചോദിച്ചപ്പോൾ നല്ല അഭിപ്രായമായിരുന്നു. ഷോകൾ കണ്ട് ഓൾറെഡി ഫാൻ ഗേൾ ആയിരുന്നുവെന്ന് അപർണയും പറയുന്നു.

aparna jeeva

'ഞാൻ ഒരു ബ്രേക്ക്പ്പ് കഴിഞ്ഞ് കുറച്ചു നാളുകൾ കഴിഞ്ഞാണ് അപർണയെ കാണുന്നത്. അന്ന് അപർണ ബ്രേക്കപ്പിലൂടെ കടന്നു പോവുകയായിരുന്നു. കൂടാതെ ഫാമിലിയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. അവിടെ ഫാമിലിയുമായി വീണ്ടും അപർണയെ കൂട്ടിയോജിപ്പിക്കാനാണ് ശ്രമിച്ചത്. ആ റിലേഷൻഷിപ്പ് വർക്ക്ഔട്ട് ആകില്ലെന്ന് പറയുകയും ചെയ്തു. ഇയാൾ പോയി കഴിഞ്ഞാൽ തീർന്നു എന്ന ഒരു അവസ്ഥയിലായിരുന്നു. എനിക്കും അങ്ങനെ ഒന്ന് ഉണ്ടായത് കൊണ്ട് അത് മനസിലാക്കാൻ പറ്റി', ജീവ പറഞ്ഞു.

ഇന്ന് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരദമ്പതികളാണ് ഇരുവരും. അപർണ അവതാരക, ഇൻഫ്ളുവൻസർ എന്ന നിലയിൽ നിറഞ്ഞുനിൽക്കുമ്പോൾ, ജീവ സിനിമയിലും സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.

More from Filmibeat

Read more about: jeeva
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X