കുട്ടികളെ ഓർത്ത് ഞാനും സൂര്യയും അങ്ങനെയൊരു തീരുമാനം എടുത്തിട്ടുണ്ട്; അവർക്ക് അഭിമാനം തോന്നണം: ജ്യോതിക

തമിഴകത്തെ സൂപ്പർ താരദമ്പതികളാണ് സൂര്യയും ജ്യോതികയും. മലയാളത്തിലും ഇവർക്ക് ആരാധകർ കുറവൊന്നുമല്ല. ഓൺസ്‌ക്രീനിലെ സൂപ്പർ ഹിറ്റ് ജോഡികൾ ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. ഇവരുടെ പ്രണയവും വിവാഹവുമെല്ലാം ആരാധകർ ആഘോഷമാക്കിയതാണ്. സ്‌ക്രീനിൽ കണ്ട അതേ കെമിസ്ട്രി ജീവിതത്തിലും പകർത്തി സന്തോഷകരമായ കുടുംബജീവിതവുമായി മുന്നോട്ട് പോവുകയാണ് സൂര്യയും ജ്യോതികയും.

2006-ലാണ് സൂര്യയും ജ്യോതികയും വിവാഹിതരാകുന്നത്. ഇന്ന് ദിയ, ദേവ് എന്നിങ്ങനെ രണ്ടു മക്കളും ഇവർക്കുണ്ട്. ദാമ്പത്യ ജീവിതത്തിൽ പതിനേഴ് വർഷം പൂർത്തിയാക്കിയ ഇവർ പലർക്കും മാതൃക ദമ്പതികളാണ്. ഇരുവരും പരസ്പരം കാണിക്കുന്ന സ്നേഹവും രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും നൽകുന്ന പിന്തുണയുമൊക്കെ ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. അഭിമുഖങ്ങളിൽ ഇരുവർക്കും കുടുംബ ജീവിതത്തെ കുറിച്ചുള്ള ചോദ്യങ്ങളും നേരിടേണ്ടി വരാറുണ്ട്. ഇവരുടെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്ന അത്രയധികം ആരാധകരാണ് ഉള്ളത്.

Jyothika, Suriya

ഇപ്പോഴിതാ പുതിയ ചിത്രമായ കാതലിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ ജ്യോതിക സൂര്യയെ കുറിച്ചും തന്റെ കുടുംബത്തെ കുറിച്ചും പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. സിനിമകളിൽ താൻ സെലക്ടീവ് ആയത് പോലും കുട്ടികൾക്ക് വേണ്ടിയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ജ്യോതിക. താനും സൂര്യയും മകൾക്കായി എടുത്തിരിക്കുന്ന ഒരു തീരുമാനത്തെ കുറിച്ചും ജ്യോതിക പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

സൂര്യയും മക്കളുമൊക്കെ എന്ത് പറയുന്നു, അതറിയാൻ മലയാളികൾക്ക് ആകെ ആഗ്രഹമുണ്ടാകും എന്നായിരുന്നു അവതാരകന്റെ ചോദ്യം. 'വീട്ടിൽ എല്ലാവരും സുഖമായിരിക്കുന്നു. സൂര്യയും, ഞാനും, ഞങ്ങൾ രണ്ടുപേരും ജോലി തിരക്കിലാണ്. കുട്ടികൾ പഠിക്കുകയാണ്. മകൾ പതിനൊന്നാം ക്ലാസിലാണ് മോൻ എട്ടിലാണ്. ഞങ്ങൾ രണ്ടുപേരും തിരക്കിലാണെങ്കിലും എപ്പോഴും ഒരാൾ കുട്ടികളോടൊപ്പം ഉണ്ടെന്ന് ഉറപ്പു വരുത്താറുണ്ട്. അതനുസരിച്ച് മാറി മാറിയാണ് ഞങ്ങൾ ഷൂട്ടിങ്ങിന് പോവുക,' ജ്യോതിക പറഞ്ഞു.

സിനിമകളെ കുറിച്ചൊക്കെ സൂര്യയുമായി സംസാരിക്കാറുണ്ട് എന്നാൽ ഏത് സിനിമ ചെയ്യണം എന്നുള്ളത് തന്റെ മാത്രം തീരുമാനമാണെന്നും ജ്യോതിക വ്യക്തമാക്കി. സിനിമകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ താൻ ഇപ്പോൾ വളരെ സെലക്ടീവാണെന്നും മക്കളെ ഓർത്ത് മാത്രമാണ് സിനിമകൾ തിരഞ്ഞെടുക്കാറുള്ളതെന്നും ജ്യോതിക പറഞ്ഞു. സൂര്യയും അങ്ങനെ തന്നെ ആണെന്നും നടി വ്യക്തമാക്കി.

'ഞാൻ ഇപ്പോൾ വളരെ സെലക്ടീവാണ്. രണ്ടു കുട്ടികൾ വീട്ടിലുണ്ട്. അവരെ വീട്ടിലാക്കിയിട്ട് വേണം എനിക്ക് ജോലിക്ക് പോകാൻ. അപ്പോൾ അങ്ങനെ ചെയ്യുന്ന സിനിമ, അതിന് മാത്രം മൂല്യമുള്ളതാണെന്ന് ഞാൻ ഉറപ്പാക്കാറുണ്ട്. മക്കൾക്ക് ഇരുന്ന് കാണാൻ സാധിക്കുന്ന സിനിമയാണെന്ന് ഞാൻ ഉറപ്പാക്കാറുണ്ട്,'

Jyothika, Suriya

'അവർക്ക് എന്റെ സിനിമകൾ കണ്ട് അഭിമാനം തോന്നണമെന്നുണ്ട്. സൂര്യയും അങ്ങനെയൊരു തീരുമാനം എടുത്തിട്ടുണ്ട്, കുട്ടികൾക്ക് ഇരുന്ന് കണ്ട് ആസ്വദിക്കാൻ പറ്റുന്ന സിനിമകളായിരിക്കണം നമ്മൾ ചെയ്യേണ്ടതെന്ന്. അതുപോലെ, സ്ത്രീകൾക്ക് ബഹുമാനം നൽകുന്ന സിനിമകളാണ് ഞാൻ ചെയ്യാൻ ശ്രമിക്കാറുള്ളത്,' ജ്യോതിക പറഞ്ഞു.

താൻ ഷൂട്ടിനായി വീട്ടിൽ നിന്ന് മാറി നിൽക്കുമ്പോൾ സൂര്യ മക്കളെ നോക്കുന്നത് എങ്ങനെയാണെന്ന് ജ്യോതിക ഒരിക്കൽ പറഞ്ഞത് വലിയ ശ്രദ്ധനേടിയിരുന്നു. സിനിമയിലേക്ക് തിരിച്ചുവന്ന ശേഷം താൻ പുറത്ത് ഒരിടത്ത് ഷൂട്ടിന് പോയപ്പോഴുള്ള സംഭവമാണ് നടി പങ്കുവെച്ചത്. താൻ പതിനഞ്ച് ദിവസം വീട്ടിൽ നിന്ന് മാറിനിന്നപ്പോൾ സൂര്യ കൃത്യം ആറ് മണിക്ക് വീട്ടിൽ എത്തുകയും കുട്ടികളെ പഠിപ്പിക്കുകയും ഭക്ഷണം കൊടുത്ത് ഉറക്കുകയുമൊക്കെ ചെയ്യുമായിരുന്നു എന്നാണ് ജ്യോതിക പറഞ്ഞത്.

Read more about: jyothika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X