'ഞാൻ ബോറിങ് ഹസ്ബൻഡ് ആണെന്ന് ജോ പറയും...'; സൂര്യ പറഞ്ഞതിനോട് പ്രതികരിച്ച് ജ്യോതിക!

തമിഴകത്തിന് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് സൂര്യയും ജ്യോതികയും. കുടുംബജീവിതത്തിനു കരിയറിനും ഒരുപോലെ പ്രാധാന്യം നൽകുന്ന ഇരുവർക്കും മലയാളത്തിലടക്കം നിരവധി ആരാധകരാണ് ഉള്ളത്. ഇവരുടെ പ്രണയവും വിവാഹവുമെല്ലാം ആരാധകർ ആഘോഷമാക്കിയതാണ്. ഇരുവരും പരസ്‌പരം നൽകുന്ന പിന്തുണയും കെയറുമെല്ലാം ആരാധകരുടെ ശ്രദ്ധനേടാറുണ്ട്. പ്രണയിതാക്കളുടെയും ദമ്പതികളുടേയുമൊക്കെ റോൾ മോഡലുകളാണ് സൂര്യയും ജ്യോതികയും.

അഭിമുഖങ്ങളിൽ രണ്ടുപേരും അവരുടെ കുടുംബജീവിതത്തെ കുറിച്ചും പരസ്പരം നൽകുന്ന പിന്തുണയെ കുറിച്ചുമൊക്കെ വാചാലരാകാറുണ്ട്. ഇപ്പോഴിതാ പുതിയ ചിത്രമായ കാതലിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ ജ്യോതിക സൂര്യയെ കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.

jyothika suriya

മുൻപൊരിക്കൽ ഒരു അഭിമുഖത്തിൽ ഞാൻ ഒരു ബോറിങ് ഹസ്ബൻഡ് ആണെന്ന് ജ്യോതിക പറയാറുണ്ടെന്ന് സൂര്യ പറഞ്ഞിരുന്നു. അത് ചൂണ്ടിക്കാട്ടിയായിരുന്നു അവതാരകയുടെ ചോദ്യം. ചോദ്യം മുഴുവിപ്പിക്കും മുന്നേ ജ്യോതിക പറഞ്ഞു തുടങ്ങി. "ബോറിങ് ഒന്നുമല്ല, കുറച്ചേ സംസാരിക്കൂ. ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളാണ്. ആ ഒരു സൗഹൃദമുണ്ട്. അദ്ദേഹം ഒരിക്കലും ബോറിങ് അല്ല. സംസാരം കുറവാണ്. അത്രയേ ഉള്ളൂ," ജ്യോതിക പറഞ്ഞു.

പ്രണയത്തിൽ വീഴാൻ എളുപ്പമാണ് അതിൽ വളരുകയാണ് വേണ്ടത് എന്നൊരിക്കൽ ജ്യോതിക പറഞ്ഞിരുന്നു. അത് എത്ര എളുപ്പമാണെന്ന ചോദ്യത്തോടും നടി പ്രതികരിച്ചു. "ഒരാൾക്ക് മറ്റൊരാളോട് ബഹുമാനമുണ്ടാകണം. അതനുസരിച്ചാണ് ബന്ധങ്ങൾ വിജയിക്കുക. പ്രോത്സാഹനം നൽകണം. പ്രോത്സാഹിപ്പിച്ചുകൊണ്ടേ ഇരിക്കണം. അതിപ്പോൾ പാചകത്തിന്റെ കാര്യത്തിലായാലും ജോലിയുടെ കാര്യത്തിലായാലും ഏതിലായാലും പ്രോത്സാഹനം നൽകേണ്ടത് പ്രധാനമാണ്. വിവാഹബന്ധം എന്നത് ബഹുമാനത്തെയും പ്രോത്സാഹനത്തെയും ആശ്രയിച്ചിരിക്കുന്നതാണ്. അപ്പോൾ പ്രണയവും സ്വാഭാവികമായും ഉണ്ടാകും," ജ്യോതിക വ്യക്തമാക്കി.

സൂര്യയെപ്പോലെ ഒരു ഭർത്താവിനെ കിട്ടിയ താൻ ഭാഗ്യവതിയാണെന്നും സ്വാർഥതയില്ലാതെ എങ്ങനെ സ്നേഹിക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് സൂര്യയെന്നും ജ്യോതിക മുൻപൊരിക്കൽ പറഞ്ഞിരുന്നു. നടൻ, അച്ഛൻ, ഭർത്താവ് എന്നിങ്ങനെ എല്ലാ കാര്യത്തിലും സൂര്യ പെർഫെക്റ്റ് ആണ്. ഇതുവരെ തനിക്ക് ഒരു പരാതിയുമില്ല. ഞങ്ങൾ ഇതുവരെ വഴക്കിട്ടിട്ട് പോലുമില്ലെന്നും ജ്യോതിക പറഞ്ഞിട്ടുണ്ട്.

2006 ലാണ് സൂര്യയും ജ്യോതികയും വിവാഹിതരാകുന്നത്. സൂപ്പർ ഹിറ്റായ കാക്ക കാക്ക എന്ന സിനിമയുടെ ചിത്രീകരണവേളയിലാണ് ഇരുവരും പ്രണയത്തിലായത് എന്നാണ് വിവരം. ഏഴ് സിനിമകളിലാണ് ജ്യോതികയും സൂര്യയും ഒരുമിച്ച് അഭിനയിച്ചത്. ഇതിനിടെ ഇവർക്കിടയിലെ പ്രണയവും വളരുകയായിരുന്നു. ഇന്ന് മക്കൾക്കൊപ്പം സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് താരങ്ങൾ. ദിയ, ദേവ് എന്നിങ്ങനെ രണ്ടു മക്കളാണ് സുര്യക്കും ജ്യോതികയ്ക്കും ഉള്ളത്.

jyothika suriya

അതേ സമയം ഒരിടവേളയ്ക്ക് ശേഷം ജ്യോതിക അഭിനയിക്കുന്ന മലയാള സിനിമയാണ് കാതൽ. മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന്റെ സംവിധാനം ജിയോ ബേബിയാണ്. ജ്യോതികയെ ഒരിക്കൽ കൂടി മലയാളത്തിൽ കാണാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകർ. ഭാര്യ ഭർതൃ ബന്ധത്തിലുണ്ടാകുന്ന താളപ്പിഴകളെ കുറിച്ചും മറ്റും പറയുന്ന ചിത്രമാണ് കാതൽ എന്നാണ് ചിത്രത്തിന്റെ ട്രെയിലർ നൽകുന്ന സൂചന.

നെയ്മർ, ആർഡിഎക്സ് എന്നീ ചിത്രങ്ങൾ എഴുതിയ ആദർശ് സുകുമാരൻ, പോൾസൺ സക്കറിയ എന്നിവരാണ് കാതലിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിന്നു ചാന്ദ്നി, മുത്തുമണി, കലാഭവൻ ഹനീഫ്, ആദർശ് സുകുമാരൻ, അനഘ, അലക്സ് അലിസ്റ്റർ, കലാഭവൻ ഹനീഫ് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവംബർ 23ന് ചിത്രം തിയേറ്ററുകളിൽ എത്തും.

Read more about: jyothika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X