ഇങ്ങനെ കറുത്തിരുന്നയാൾ വെളുത്തതെങ്ങനെ?, വർഷങ്ങളായി തുടരുന്ന ചോദ്യത്തിന് കാജോളിന്റെ കിടിലൻ മറുപടി!
ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കജോൾ. സിനിമ കുടുംബത്തില്‍ നിന്നുള്ള താരമാണ് കജോള്‍. എന്നാല്‍ തന്റെ പ്രകടനത്തിന്റെ മികവ് കൊണ്ടാണ് കജോൾ ബോളിവുഡിലെ സൂപ്പർ നായികയായി മാറിയത്. വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ സ്വീകാര്യതയുണ്ടാക്കാൻ കാജോളിന് കഴിഞ്ഞു. 90 കളിലെ ഏറ്റവും വലിയ നായികയായി തിളങ്ങി നിന്ന കാജോളിന് ഇന്നും ഒരുപാട് ആരാധകരാണ് ഉള്ളത്.
സിനിമയിലെ പോലെ തന്നെ ഓഫ് സ്‌ക്രീനിലും കജോൾ ആരാധകരുടെ ശ്രദ്ധനേടിയിട്ടുണ്ട്. എവിടെയും എന്തും തുറന്ന് പറയാൻ മടിക്കാത്ത ആളാണ് കജോൾ. അതുകൊണ്ട് തന്നെ കാജോളിന്റെ തന്നെ ഒരുപാട് ആരാധകർ ഉണ്ടായിരുന്നു. അടുത്തിടെയായി വളരെ കുറച്ചു സിനിമകളിൽ മാത്രമാണ് കജോൾ അഭിയിക്കുന്നത്. രേവതി സംവിധാനം ചെയ്ത സലാം വെങ്കിയാണ് കാജോളിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ.

അതേ സമയം സോഷ്യൽ മീഡിയയിലൊക്കെ വളരെ സജീവമാണ് കജോൾ. കാജോളിന്റെ പല പോസ്റ്റുകളും അതിന്റെ ക്യാപ്‌ഷനുകളുമൊക്കെ ആരാധകരുടെ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ, കഴിഞ്ഞ ദിവസം കജോൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഒരു പോസ്റ്റ് വൈറലാവുകയാണ്.
നിറത്തിന്റെ പേരിൽ ബോഡി ഷെയിമിങ് ഉൾപ്പെടെ നേരിടേണ്ടി വന്നിട്ടുള്ളത് നടിയാണ് കജോൾ. തുടക്കകാലത്ത് നടിക്ക് നിറം കുറവായിരുന്നുവെന്നും പിന്നീട് വെളുത്തതാണ് എന്നുമൊക്കെ പലപ്പോഴും പറഞ്ഞു കേട്ടിട്ടുണ്ട്. എങ്ങനെയാണ് ഇങ്ങനെ വെളുത്തത് എന്ന ചോദ്യവുമായി പലരും എത്തിയിട്ടുണ്ട്. നടിയുടെ പഴയ ലുക്കും പുതിയ ലുക്കും താരതമ്യം ചെയ്തുള്ള നിരവധി ട്രോളുകളും ഒരു സമയത്ത് വന്നിരുന്നു. അതിനെല്ലാം മറുപടിയാണ് താരത്തിന്റെ പോസ്റ്റ്.

മുഖം മറച്ച് സൺഗ്ലാസും വെച്ചിരിക്കുന്ന ചിത്രമാണ് കജോൾ പങ്കുവച്ചത്. 'ഞാൻ ഇത്രയും വെളുത്തത് എങ്ങനെയെന്ന് ചോദിക്കുന്നവർക്കുള്ള മറുപടി ഇതാ' എന്ന് കുറിച്ച് കൊണ്ടാണ് കജോൾ ചിത്രം പങ്കുവച്ചത്. ബൈക്ക് റൈഡേഴ്‌സ് ഇടുന്ന മുഖം മറയ്ക്കുന്ന ഗിയർ ഇട്ടുകൊണ്ടാണ് കജോൾ ഇങ്ങനെയൊരു ചിത്രം എടുത്തിരിക്കുന്നത്.

മുൻപ് സർജറി ചെയ്താണ് കജോൾ ഇപ്പോഴത്തെ ലുക്കിലേക്ക് എത്തിയതെന്ന പ്രചാരണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ കജോൾ തന്നെ ഇതിനു മറുപടിയുമായി രംഗത്തെത്തിയിരുന്നു. പിങ്ക്വില്ലയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ താൻ കോസ്മെറ്റിക് സർജറി ചെയ്തു എന്ന തരത്തിലുള്ള അഭ്യൂഹങ്ങളൊക്കെ നടി തള്ളിയിരുന്നു.

'ഞാൻ ചർമ്മം വെളുപ്പിക്കാൻ ശസ്ത്രക്രിയ ചെയ്തിട്ടില്ല. ഞാൻ വെയിൽ കൊള്ളുന്നത് ഒഴിവാക്കി. എന്റെ ജീവിതത്തിലെ 10 വർഷക്കാലം, ഞാൻ സൂര്യന് കീഴിലാണ് ജോലി ചെയ്തത്, അതുകൊണ്ടാണ് എന്റെ ചർമ്മം ഇരുണ്ടത്. ഇപ്പോൾ ഞാൻ വെയിലത്ത് ജോലി ചെയ്യാറില്ല. അതുകൊണ്ട് ഇപ്പോൾ അത് മാറി. ഇത് ചർമ്മം വെളുപ്പിക്കുന്നതിനുള്ള ശസ്ത്രക്രിയയല്ല, ഇത് വീട്ടിൽ തന്നെയുള്ള ശസ്ത്രക്രിയയാണ്,' കജോൾ അന്ന് പറഞ്ഞു.

പണ്ട് തന്നെ അമ്മൂമ്മ തന്നെ സുന്ദരിയെന്ന് വിളിക്കുമായിരുന്നുവെന്നും എന്നാൽ വർഷങ്ങൾക്ക് ശേഷമാണ് കണ്ണാടിയിൽ നോക്കി തനിക്ക് തന്നെ സുന്ദരിയെന്ന് വിളിക്കാൻ ആയതെന്നും ഒരിക്കൽ കജോൾ പറഞ്ഞിരുന്നു.
കാജോളിനെ കൂടാതെ മകൾ നൈസ ദേവ്ഗണും പലപ്പോഴും ലുക്കിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ട്രോൾ ചെയ്യപ്പെട്ടിട്ടുണ്ട്. നേരത്തെ, നൈസയെ ലക്‌ഷ്യം വെച്ചുള്ള ട്രോളുകൾ വിഷമിപ്പിച്ചതായി കജോൾ പറഞ്ഞിരുന്നു. എന്നാൽ നിരവധി പേർ അവളെ പിന്തുണയ്ക്കുന്നത് സന്തോഷമാണെന്നും കജോൾ പറഞ്ഞിരുന്നു.


Click it and Unblock the Notifications











