ചെറു പ്രായമല്ലേ, ഒരു വിവാഹം കൂടെ ചെയ്തുകൂടെ എന്ന് ചോദിക്കാറുണ്ട്, മീന പറയുന്നത് ഇതാണ്; കല മാസ്റ്റർ പറയുന്നു

മലയാളികളുടെ ഇഷ്ട നായികമാരിൽ ഒരാളാണ് മീന. തെന്നിന്ത്യൻ സിനിമ ലോകത്ത് നിരവധി ആരാധകരാണ് മീനയ്ക്കുള്ളത്. പാതി മലയാളിയായ മീന തമിഴ് സിനിമയിലൂടെയാണ് കരിയർ ആരംഭിക്കുന്നത്. ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം 90കളിൽ തെന്നിന്ത്യൻ സിനിമയിൽ തരംഗം തീർത്തു. തുടർന്ന് തെന്നിന്ത്യയിലെ സൂപ്പർ നായികമാരിൽ ഒരാളായി പേരെടുക്കുകയായിരുന്നു. മലയാളത്തിലേയും തമിഴിയിലേയും തെലുങ്കിലേയും സൂപ്പർ താരങ്ങളുടെയെല്ലാം നായികയായി മീന അഭിനയിച്ചിട്ടുണ്ട്.

അഭിനയിച്ച ഭാഷകളിലെല്ലാം ഒരുപോലെ തിളങ്ങാനും മീനയ്ക്ക് സാധിച്ചു. തൊണ്ണൂറുകളിലെ മിക്ക നടിമാർക്കും കരിയറിന്റെ ഒരു ഘട്ടത്തിൽ താരത്തിളക്കം നഷ്ടപ്പെട്ടെങ്കിലും മീനയ്ക്ക് അങ്ങനെയൊരു സാഹചര്യം ഉണ്ടായിട്ടില്ല. കഴിഞ്ഞ നാൽപത് വർഷമായി വലിയ ഇടവേളകളിലേക്ക് ഒന്നും പോകാതെ സിനിമയിൽ സജീവമായി തുടരുകയാണ് താരം. മീന സിനിമയിൽ 40 പൂർത്തിയാക്കിയത് തമിഴ് സിനിമാ ലോകം ആഘോഷമായി കൊണ്ടാടിയിരുന്നു.

meena

ഭർത്താവിന്റെ വിയോഗത്തിൽ കഴിയുകയായിരുന്ന മീനയെ തിരിച്ചു കൊണ്ടുവരുന്നതിനായി സുഹൃത്തുക്കൾ ഉൾപ്പടെ ചേർന്നാണ് അത്തരമൊരു പരിപാടി നടത്തിയത്. മീനയുടെ ഏറ്റവും അടുത്ത സുഹൃത്തായ കല മാസ്റ്റർ അടക്കമുള്ളവരാണ് ചടങ്ങിന് നേതൃത്വം നൽകിയത്. മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ മരണശേഷം മീനയ്ക്ക് കൂട്ടായി എല്ലാത്തിനും ഒപ്പമുണ്ടായിരുന്നത് കല മാസ്റ്ററാണ്. കഴിഞ്ഞ 25 വർഷമായിരുന്നു തുടരുന്ന ബന്ധമാണ് തങ്ങളുടേതെന്ന് കല മാസ്റ്റർ മുൻപ് പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ മീനയും കുടുംബവുമായുള്ള തന്റെ ബന്ധത്തെ കുറിച്ച് വീണ്ടും സംസാരിച്ചിരിക്കുകയാണ് കല മാസ്റ്റർ. അടുത്തിടെ ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കല മാസ്റ്റർ. മീനയുമായിട്ട് മാത്രമല്ല മീനയുടെ കുടുംബവുമായിട്ടും തനിക്ക് നല്ല ബന്ധമാണെന്നും സുഹൃത്ത് എന്നതിനപ്പുറം സഹോദര ബന്ധമാണ് തങ്ങൾക്കിടയിലെന്നും കല മാസ്റ്റർ പറയുന്നു.

'അവൾക്ക് ഒരു ആവശ്യം വന്നാൽ ഞാനാണ് മുന്നിൽ പോയി നിൽക്കുക, ഇനിയും നിൽക്കും. വിദ്യസാഗറിന് വയ്യാതിരുന്ന സമയത്ത് ആ മൂന്ന് മാസവും അവൾക്കൊപ്പം തന്നെയായിരുന്നു ഞാൻ. എന്തെല്ലാം അവൾക്കു വേണ്ടി ചെയ്യാൻ പറ്റുമോ അതെല്ലാം ചെയ്തുകൊണ്ടേയിരിക്കുകയാണ്. പെട്ടെന്ന് അവളുടെ ഒരു കോൾ വന്നാൽ പോലും എനിക്ക് പേടിയായിരുന്നു. ഒരു മുള്ളിന്മേൽ ചവിട്ടി നിൽക്കുന്നത് പോലെ ആയിരുന്നു ആ അവസാന മൂന്ന് മാസക്കാലം',

Kala Master meena

'ജീവിതത്തിലേക്ക് തിരിച്ചുവരാൻ കഴിയുമെന്ന പ്രതീക്ഷ വിദ്യ സാഗറിനും മീനയ്ക്കും ഉണ്ടായിരുന്നു. ആ മരണത്തിന്റെ വേദനയിൽ നിന്ന് അവളെ പുറത്തുകൊണ്ടുവരാൻ ഒരുപാട് സമയമെടുത്തു. ഞാൻ ഒരുപാട് ഉപദേശിക്കുമ്പോൾ അവൾ പറയും, ചേച്ചീ നിങ്ങൾ പറയുന്നത് ശരിയാണ്. പക്ഷെ പുറത്തേക്ക് വരുന്നത് എത്രമാത്രം പ്രയാസമാണെന്ന് പറയാൻ പറ്റില്ല എന്ന്. അതിന് ശേഷം കമ്മിറ്റ് ചെയ്ത സിനിമകൾക്ക് വേണ്ടി മീനയ്ക്ക് പുറത്തേക്ക് വരണമായിരുന്നു. അങ്ങനെ ചെയ്തു തുടങ്ങിയപ്പോഴാണ് പതിയെ ജീവിതത്തിലേക്ക് തിരിച്ചുവന്നത്', കല മാസ്റ്റർ പറയുന്നു.

മീനയോട് വീണ്ടും വിവാഹം കഴിക്കുന്നതിനെ കുറിച്ച് പറയുമ്പോൾ ലഭിക്കുന്ന മറുപടിയെ കുറിച്ചും മാസ്റ്റർ പറഞ്ഞു. 'മീനയുടെ അമ്മയെ കുറിച്ച് ആലോചിക്കുമ്പോഴാണ് സങ്കടം. അവളെ ഓർത്ത് വല്ലാതെ ഫീൽ ചെയ്യുന്നുണ്ട്. ചെറു പ്രായമല്ലേ, ഒരു വിവാഹം കൂടെ ചെയ്തുകൂടെ എന്ന് ഞാൻ ചോദിക്കാറുണ്ട്. അപ്പോൾ എന്നെ വഴക്ക് പറയും, നിങ്ങൾ നിങ്ങളുടെ ജോലി നോക്കി പോയിക്കോ എന്ന്, മിണ്ടരുത് എന്നൊക്കെ പറയുമ്പോൾ ഞാനും ഒന്നും മിണ്ടാതെ ഇങ്ങു പോരും. ഇനിയൊരു ബന്ധം വേണ്ട, മകളുണ്ട് എന്നാണ് മീന പറയുന്നത്', കല മാസ്റ്റർ പറഞ്ഞു.

Read more about: meena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X