For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എനിക്ക് പരിചയക്കുറവൊന്നുമില്ല, വീട്ടിൽ ആര് വന്നിട്ട് പോയാലും ഞാൻ അവരെ അനുകരിക്കുമായിരുന്നെന്ന് കാവ്യ മാധവൻ

  |

  മലയാളികളുടെ ഇഷ്ട നായികമാരിൽ ഒരാളായിരുന്നു കാവ്യ മാധവൻ. ബാലതാരമായിട്ടാണ് സിനിമയിൽ എത്തുന്നത്. മലയാള സിനിമയുടെ മുഖശ്രീയെന്നായിരുന്നു കാവ്യയെ ആരാധകർ വിളിച്ചിരുന്നത്. നടൻ ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ കാണാറില്ലെങ്കിലും ആരാധകർക്കിടയിൽ ഇന്നും ചർച്ച ചെയ്യുന്ന പേരാണ് കാവ്യയുടേത്. ദിലീപിനും കാവ്യക്കും മഹാലക്ഷ്മി എന്ന് പേരുള്ള ഒരു മകളുണ്ട്.

  സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് മഴവിൽ മനോരമയിലെ ഒരു പരിപാടിയിൽ അതിഥിയായി എത്തിയപ്പോൾ കുട്ടിക്കാലത്തെ വിശേഷങ്ങൾ പങ്കുവെച്ചിരുന്നു. അതാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കാവ്യ പരിപാടിയിൽ പറഞ്ഞ കാര്യങ്ങൾ വിശദമായി വായിക്കാം.

  അമ്മ ജോലി ചെയ്യുന്ന സമയം എന്നെ അച്ഛൻ്റെ കടയിലാണ് നിർത്താറുള്ളത്. കൂടുതൽ സമയവും അവിടെ നിന്നാണ് ഞാൻ വളർന്നത്.

  അവിടെ വരുന്ന ആളുകളുമായി ഞാൻ വലിയ ചങ്ങാത്തവും കൂടാറുണ്ട്. അച്ഛന് പോലും കടയിൽ എത്തുന്ന ആ ഒരാളെ മാത്രമേ പരിചയമുണ്ടാവുള്ളൂ. പക്ഷെ എനിക്ക് അവരുടെ വീട്ടിലെ ബാക്കിയുള്ളവരുടെ കാര്യവും അറിയാമായിരുന്നു. അപ്പോൾ അച്ഛൻ അത്ഭുതമാണ്, ഇത്രയും വർഷക്കാലം ഞാൻ ഇവിടെ ഉണ്ടായിരുന്നിട്ടും എനിക്ക് ഒരാളുടെ പേരെ അറിയുള്ളൂ. നീ ഇതെല്ലാം പഠിച്ചല്ലോ എന്ന്, കാവ്യ പറഞ്ഞു.

  Also Read: എന്റെ ആദ്യ ഭാര്യ അതിസുന്ദരിയാണ്, മഹാലക്ഷ്മിയ്ക്ക് ഒരു കുഞ്ഞുണ്ട്; രണ്ടാം വിവാഹത്തെ കുറിച്ച് താരദമ്പതിമാര്‍

  സിനിമയിൽ വരുന്നതിന് മുമ്പ് തന്നെ കലാകാരിയാണ് എന്ന് കേട്ടിട്ടുണ്ടല്ലോ എന്ന് അവതാരിക ചോദിച്ചപ്പോൾ കാവ്യ മറുപടി പറഞ്ഞത് ഇങ്ങനെയാണ്. ചെറുപ്പത്തിൽ തനിയെ ഒരുങ്ങുന്നതൊക്കെ വലിയ ഇഷ്ടമാണ്. അതുപോലെ തന്നെ വീട്ടിൽ ആരെങ്കിലുമൊക്കെ വന്ന് കഴിഞ്ഞാൽ അവരെ ഇമിറ്റേറ്റ് ചെയ്യാറുണ്ട്. പാട്ട് ഒക്കെ കേൽക്കുമ്പോൽ ഡാൻസ് ഒക്കെ കളിക്കാൻ വലിയ ഇഷ്ടമാണ്.

  Also Read: 'എന്റെ പേര് പറഞ്ഞ് പലരും ആരാധകരിൽ നിന്നും പണം തട്ടുന്നു'; സൈബർ സെല്ലിൽ പരാതി നൽകിയതിനെ കുറിച്ച് റോബിൻ!

  അന്ന് 'വന്ദനം' എന്ന സിനിമയിലെ അന്തിപ്പൊൻ വട്ടം എന്ന് തുടങ്ങുന്ന ​ഗാനത്തിലെ 'താന തിന്തിന്താന' എന്ന ബിറ്റ് എനിക്ക് ഭയങ്കര ക്രേസ് ആയിരുന്നു. ആ പാട്ടിലെ ആ വരി കേൾക്കുമ്പോൾ എൻ്റെ ജോലിയെന്ന പോലെ കച്ച കെട്ടി എന്തേലും ഒന്ന് കൈയ്യിൽ പിടിച്ച് കൊമ്ട് ഡാൻസ് കളിക്കാറുണ്ടായിരുന്നു. ആരെങ്കിലും കാണുമെന്നോ അങ്ങനെയൊന്നും ഇല്ലായിരുന്നു കളിക്കാൻ തോന്നിയാൽ കളിക്കും, കാവ്യ പറഞ്ഞു.

  Also Read: എളിമ കൊണ്ട് പറയുന്നതല്ല, എന്റെ അഭിമുഖങ്ങൾ എന്നെ ബോറടിപ്പിക്കാറുണ്ട്; മഞ്ജു വാര്യർ പറയുന്നു

  കാവ്യയുടെ തിരിച്ച് വരവ് ആ​ഗ്രഹിക്കുന്ന നിരവദി ആരാധകർ ഉണ്ട്. എന്നാൽ പണം ഉണ്ടാക്കാൻ വേണ്ടി സിനിമകൾ ചെയ്യില്ലെന്ന് മുൻപൊരിക്കൽ കാവ്യ പറഞ്ഞിരുന്നു.' പണം ഉണ്ടാക്കാൻ വേണ്ടി ഞാൻ കുറേ സിനിമകൾ ചെയ്തിട്ടില്ല. അങ്ങനെയാണെങ്കിൽ കുറച്ച് നാൾ ഫ്രീയായിട്ട് ഇരുന്നപ്പോൾ എനിക്ക് സിനിമകൾ ചെയ്യാമായിരുന്നു.

  ഉള്ളിടത്തോളം കാലം നല്ലത് പോലെ നിൽക്കണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ്' എന്നും പറയുന്ന കാവ്യയുടെ വീഡിയോയാണ് വൈറലാവുന്നത്. മുൻപൊരു അഭിമുഖത്തിൽ നടി പറഞ്ഞ വാക്കുകളായിരുന്നു ഇത്.

  Read more about: kavya
  English summary
  Viral: Kavya Madhavan Opens Up Her Childhood Memories In Mazhavil Manorama's Kadha Ithuvare
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X