'നടക്കേണ്ട സമയത്ത് നടക്കും'; അനിരുദ്ധിനെ വിവാഹം കഴിക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തകളോട് പ്രതികരിച്ച് കീർത്തി

മലയാളികൾ കുട്ടിക്കാലം മുതൽ കാണുന്ന നടിയാണ് കീർത്തി സുരേഷ്. മലയാള സിനിമയിലൂടെ ബാലതാരമായി അഭിനയത്തിലേക്കെത്തിയ കീർത്തി ഇന്ന് തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ്. നിർമാതാവ് ജി സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകളായ കീർത്തി അമ്മയുടെ പാതയിലൂടെയാണ് സിനിമയിലെത്തുന്നത്. അധികം വൈകാതെ തെന്നിന്ത്യൻ സിനിമയിൽ തന്റേതായൊരു സ്ഥാനം കണ്ടെത്താൻ കീർത്തിക്ക് കഴിഞ്ഞു. താരമൂല്യത്തിന്റെ കാര്യത്തിലടക്കം ഏറെ മുന്നിലാണ് കീർത്തി സുരേഷ്.

അതേ സമയം നിരന്തരം ഗോസിപ്പ് കോളങ്ങളിൽ ഇടംപിടിക്കുന്ന നായിക കൂടിയാണ് കീർത്തി സുരേഷ്. കീർത്തിയുടെ വിവാഹം സംബന്ധിച്ച ഗോസിപ്പുകളാണ് കഴിഞ്ഞ കുറച്ചു നാളുകളായി തെന്നിന്ത്യൻ സിനിമാ ലോകത്ത് ചർച്ചയാകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ അത്തരത്തില്‍ പ്രചരിച്ച വലിയ ഗോസിപ്പുകളിലൊന്നായിരുന്നു അനിരുദ്ധും കീര്‍ത്തി സുരേഷും വിവാഹം കഴിക്കാന്‍ പോകുന്നുവെന്നത്.

Keerthy Suresh

കീര്‍ത്തിയും അനിരുദ്ധും പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണെന്നും നേരത്തെ ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്ത അധികം വൈകാതെ കെട്ടടങ്ങുകയുണ്ടായി. തുടർന്ന് ഇപ്പോഴാണ് ഈ ഗോസിപ്പ് വീണ്ടും തലപൊക്കുന്നത്. ജവാൻ സിനിമയിലൂടെ അനിരുദ്ധ് ബോളിവുഡിലടക്കം തിളങ്ങി നിൽക്കുന്ന സമയത്താണ് സോഷ്യൽ മീഡിയയിൽ വിവാഹ വാർത്ത വൈറലാകുന്നത്. എന്നാൽ ഇതുവരെ ഇക്കാര്യത്തിൽ ഒരു പ്രതികരണം നടത്താൻ അനിരുദ്ധ് തയ്യാറായിട്ടില്ല.

എന്നാലിപ്പോൾ ഈ വിഷയത്തിൽ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് കീർത്തി സുരേഷ്. താനും അനിരുദ്ധും വിവാഹിതരാവുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ സത്യമല്ലെന്ന് നടി വ്യക്തമാക്കി. അനിരുദ്ധ് തന്റെ നല്ല സുഹൃത്ത് മാത്രമാണെന്നും കീർത്തി സുരേഷ് പറഞ്ഞു. ദേശീയ മാധ്യമമായ ടൈംസ് നൗവിനോടാണ് കീർത്തിയുടെ പ്രതികരണം. വിവാഹം എപ്പോഴായിരിക്കും എന്ന ചോദ്യത്തിന് നടക്കേണ്ട സമയത്ത് വിവാഹം നടക്കുമെന്നും കീർത്തി പറഞ്ഞു.

നേരത്തേ കീർത്തിയുടെ അച്ഛൻ ജി. സുരേഷ് കുമാറും വാർത്തകൾ നിഷേധിച്ച് രംഗത്തെത്തിയിരുന്നു. കീർത്തിയെയും അനിരുദ്ധിനെയും സംബന്ധിച്ച് വരുന്ന റിപ്പോര്‍ട്ടുകൾ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് ഓടിടി പ്ലേയോട് അദ്ദേഹം പ്രതികരിച്ചു. ഇങ്ങനെ മറ്റ് ചിലരുടെ പേരുകളുമായി ചേര്‍ത്തും റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിട്ടുണ്ട്. അനിരുദ്ധിനെയും കീര്‍ത്തിയേയും കുറിച്ച് വാര്‍ത്തകള്‍ വരുന്നത് ഇത് ആദ്യമല്ലെന്നും സുരേഷ് കുമാര്‍ വ്യക്തമാക്കി.

മുമ്പും കീർത്തിയുടെ വിവാഹവുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. ദുബായിലെ വ്യവസായിയായ ഫര്‍ഹാന്‍ ബിന്‍ ലിഖായത്ത് എന്ന യുവാവുമായി നടി പ്രണയത്തിലാണെന്നും വിവാഹം വൈകാതെയുണ്ടാകുമെന്നുമായിരുന്നു ഗോസിപ്പുകള്‍. എന്നാല്‍ സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ടെന്നാണ് അന്ന് കീർത്തി പ്രതികരിച്ചത്. ഇത്തരം വാർത്തകൾ വിശ്വസിക്കരുതെന്ന് സുരേഷ് കുമാറും അന്ന് പ്രതികരിച്ചിരുന്നു.

Keerthy Suresh

ചില താരങ്ങളുടെ പേരിനൊപ്പം ചേർത്ത് പ്രണയ ഗോസിപ്പുകളും കീർത്തിയുടെ പേരിൽ വന്നിട്ടുണ്ട്. എന്നാൽ അതിനെല്ലാം അല്‍പ്പായുസ് മാത്രമാണ് ഉണ്ടായത്. അതേസമയം ശ്രദ്ധേയ സിനിമകളുമായി കരിയറിൽ തിളങ്ങി നിൽക്കുകയാണ് കീർത്തി. മാമന്നന്‍, ഭോല ശങ്കര്‍ എന്നീ സിനിമകളാണ് കീര്‍ത്തിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയത്. സൈറണ്‍, രഘു താത്ത, റിവോള്‍വര്‍ റീത്ത എന്നിങ്ങനെ ഒരുപിടി ചിത്രങ്ങള്‍ കീര്‍ത്തിയുടേതായി അണിയറയില്‍ ഉണ്ട്.

ജവാനിലൂടെ പുതിയ നേട്ടങ്ങൾ സ്വന്തമാക്കികൊണ്ടിരിക്കുകയാണ് അനിരുദ്ധ്. ചിത്രത്തിലെ പാട്ടുകളും പശ്ചാത്തല സംഗതീവുമെല്ലാം ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ തരംഗം തീർക്കുകയാണ് അനിരുദ്ധിന്റെ പാട്ടുകൾ.

Read more about: keerthy suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X