നയന്‍താരയും കീര്‍ത്തി സുരേഷും സിനിമാ സെറ്റില്‍ പെരുമാറിയത് ഇങ്ങനെയാണ്; നടിമാരെ കുറിച്ച് കുളപ്പുള്ളി ലീല

മലയാള സിനിമയില്‍ ശ്രദ്ധേയ സാന്നിധ്യമായി മാറിയ നടിയാണ് കുളപ്പുള്ളി ലീല. അമ്മ കഥാപാത്രങ്ങളിലൂടെയും ഹാസ്യ വേഷങ്ങളിലൂടെയുമെല്ലാം ലീല സജീവമായിരുന്നു. എന്നാല്‍ മലയാളത്തില്‍ നിന്നും നടിയ്ക്ക് അവസരങ്ങള്‍ കുറഞ്ഞതായിട്ടാണ് പുതിയൊരു അഭിമുഖത്തില്‍ പറയുന്നത്. ഏറ്റവുമൊടുവില്‍ രജനികാന്തിന്റെ സൂപ്പര്‍ഹിറ്റ് പടം അണ്ണാത്തെ യില്‍ അഭിനയിച്ച സന്തോഷത്തിലാണ് ലീല. രജനികാന്തിന് പുറമേ കീര്‍ത്തി സുരേഷ്, നയന്‍താര എന്നിങ്ങനെ വമ്പന്‍ താരങ്ങള്‍ അണിനിരന്ന ചിത്രമാണ് അണ്ണാത്തെ.

240 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ചിത്രത്തില്‍ ശ്രദ്ധേയമായൊരു വേഷം തന്നെ കുളപ്പുള്ളി ലീലയ്ക്ക് ലഭിച്ചിരുന്നു. സിനിമയുടെ ലൊക്കേഷനില്‍ നിന്നും നടിമാരായ കീര്‍ത്തി സുരേഷിനെയും നയന്‍താരയെയും പരിചയപ്പെട്ടതിനെ കുറിച്ച് സംസാരിക്കുകയാണ് നടിയിപ്പോള്‍. കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിലൂടയാണ് നടിമാരെ കുറിച്ച് ലീല സംസാരിക്കുന്നത്.

കീർത്തി സുരേഷിനെ ആദ്യം കണ്ടതിനെ കുറിച്ച്

ഫുഡ് അടക്കം എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ എന്നോട് പറഞ്ഞാല്‍ മതിയെന്നാണ് കീര്‍ത്തി സുരേഷ് പറഞ്ഞത്. എന്തെങ്കിലും ശരിയല്ലെന്ന് തോന്നിയാലും മറ്റൊരോടും അമ്മ പറയണ്ട. എന്നോട് പറയണമെന്നും സൂചിപ്പിച്ചു. ഞാനവിടെ ഇരിക്കുമ്പോള്‍ അവരുടെ മാനേജരോട് പറഞ്ഞ് സൂപ്പ് അടക്കമുള്ള കാര്യങ്ങള്‍ കൊണ്ട് വന്ന് തരും. അതുപോലെ തന്നെയാണ് നയന്‍താരയും പെരുമാറിയത്. ചേച്ചിയ്ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ പറയണമെന്ന് നയന്‍താരയും പറഞ്ഞിരുന്നു. എല്ലാവരും മലയാളത്തില്‍ തന്നെയാണ് എന്നോട് സംസാരിച്ചത്.

കീർത്തിയെ കണ്ടിട്ട് ആദ്യം മനസിലാക്കാതെ പോയി

ആദ്യം കീര്‍ത്തിയെ കണ്ടപ്പോള്‍ തനിക്ക് മനസിലാവാതെ പോയ നിമിഷത്തെ കുറിച്ചും കുളപ്പുള്ളി ലീല പറഞ്ഞിരുന്നു. അവിടെ ഡാന്‍സിന് വന്ന കുറച്ച് പിള്ളേര്‍ ഇരിക്കുന്നുണ്ടായിരുന്നു. തൊട്ട് അടുത്തായി കീര്‍ത്തിയും ഇരിപ്പുണ്ട്. അവരില്‍ ഒരാളായിരിക്കും ഈ കുട്ടിയെന്ന് ഞാനും കരുതി. പിന്നാലെ കീര്‍ത്തി എന്റെ അടുത്ത് വന്ന് പരിചയപ്പെട്ടു. ഞാന്‍ കീര്‍ത്തിയാണെന്ന് പറഞ്ഞപ്പോള്‍ മേനകയുടെ മകള്‍ ആണോന്ന് ഞാന്‍ ചോദിച്ചു. അയ്യോ എനിക്ക് മനസിലായില്ലെന്ന് പറഞ്ഞപ്പോള്‍ അതെനിക്ക് തോന്നി, അതുകൊണ്ടല്ലേ ഞാന്‍ ആന്റിയുടെ അടുത്തേക്ക് വന്ന് പരിചയപ്പെട്ടതെന്ന് കീര്‍ത്തി പറഞ്ഞു.

അച്ഛന് പിന്നാലെ മക്കളും വിവാഹമോചിതരായി; നാഗര്‍ജുനയുടെ കുടുംബത്തില്‍ വിവാഹം ഒരു ശാപമാണോന്ന് ആരാധകര്‍

നയൻതാരയും കീർത്തിയെ പോലെയാണ്

ഇതാണ് നയന്‍താര എന്ന് അവിടെ ചെന്നപ്പോള്‍ ആരോ പറഞ്ഞിരുന്നു. ഞാന്‍ അതുവരെ കണ്ടിട്ടില്ലായിരുന്നു. ആദ്യമായിട്ടാണ് ഞങ്ങള്‍ ഒരുമിച്ചൊരു സിനിമ ചെയ്യുന്നതും. തമിഴ് സംസാരിക്കുമ്പോള്‍ നമുക്ക് അതിന്റെ അര്‍ഥം മനസിലായെങ്കില്‍ മാത്രമേ ആ ടോണില്‍ സംസാരിക്കാന്‍ പറ്റുകയുള്ളു. ചിലത് എനിക്ക് അര്‍ഥം അറിയാതെ വരുമ്പോള്‍ ഞാന്‍ ചോദിക്കും. സത്യം പറഞ്ഞാല്‍ അവള്‍ക്ക് മലയാളത്തില്‍ അര്‍ഥം പറഞ്ഞ് തരാന്‍ ബുദ്ധിമുട്ടാണ്. എങ്കിലും അറിയില്ല, പറ്റില്ല എന്നൊന്നും പറയില്ല. ഒരു മിനുറ്റ് ആലോചിച്ചിട്ട് പറഞ്ഞ് തരും. അതുപോലെ കീര്‍ത്തിയ്ക്കും അര്‍ഥം പറഞ്ഞ് തരാന്‍ ലേശം ബുദ്ധിമുട്ടുണ്ട്. പക്ഷേ അറിയില്ലെന്ന് പറയില്ല. അറിവുള്ളത് പോലെ അപ്പോള്‍ തന്നെ പറഞ്ഞ് തരും.

Recommended Video

VIDEO: Dulquer Salmaan, Amal & daughter Maryam overjoyed as Kurup trailer takes over Burj Khalifa
ആദ്യ ടേക്കിൽ ഓക്കെ ആക്കുന്നതാണ് ശീലം

തന്റെ സിനിമകളിലെല്ലാം തന്നെ ഫസ്റ്റ് ടേക്കില്‍ തന്നെ ഓക്കെ ആക്കും. ആദ്യത്തെ ടേക്ക് ശരിയായാല്‍ ഞാന്‍ പെര്‍ഫെക്ട് ആണ്. രണ്ടാമത്തെ ആവുമ്പോള്‍ ആവുമ്പോഴെക്കും കാര്യമായ ശരിയാവില്ല. മൂന്നാമത്തെ പിന്നെ പറയുകയേ വേണ്ട. അത് എന്താണെന്ന് അറിയില്ല. വലിയ ഡയലോഗുകള്‍ ഒക്കെ ആണെങ്കില്‍ ഞാന്‍ മലയാളത്തില്‍ എഴുതും. അവര്‍ പറയുന്നതും നമ്മള്‍ പറയുന്നതും തമ്മില്‍ ആനയും പേനും പോലുള്ള വ്യത്യസാമുണ്ട്. ഡബ്ബിങ്ങ് ഒക്കെ ഞാന്‍ നന്നായി ചെയ്ത് തുടങ്ങിയെന്നാണ് കുളപ്പുള്ളി ലീല പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X