ഒളിച്ചുവെച്ചിരുന്ന ആളിതാ! വരനെ പരിചയപ്പെടുത്തി സുരഭി സന്തോഷ്; നിശ്ചയം കഴിഞ്ഞത് മറച്ചുവെച്ചതിനെ കുറിച്ചും നടി

കുഞ്ചാക്കോ ബോബൻ നായകനായ കുട്ടനാടന്‍ മാര്‍പ്പാപ്പ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് സുരഭി സന്തോഷ്. 2018ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ നായിക അദിതി രവി ആയിരുന്നുവെങ്കിലും പ്രേക്ഷക ഹൃദയം കീഴടക്കിയത് അനിയത്തി വേഷത്തിൽ എത്തിയ സുരഭി ആയിരുന്നു. പിന്നീട് മലയാളത്തിലും കന്നഡയിലുമായി ഒരുപിടി ചിത്രങ്ങളിൽ സുരഭി അഭിനയിച്ചു. നടി എന്നതിലുപരി മോഡലും ക്ലാസിക്കൽ ഡാൻസറും അഭിഭാഷകയും കൂടെയാണ് സുരഭി സന്തോഷ്. സോഷ്യൽ മീഡിയയിലും സജീവമാണ് താരം.

അടുത്തിടെയാണ് താൻ വിവാഹിതയാകാൻ ഒരുങ്ങുന്നു എന്ന സൂചന സുരഭി നൽകിയത്. വിവാഹനിശ്ചയം കഴിഞ്ഞു എന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള ചിത്രങ്ങൾ നടി സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവയ്ക്കുകയായിരുന്നു. എന്നെന്നും എന്റേത് എന്ന ക്യാപ്‌ഷനോടെ ആയിരുന്നു സുരഭിയുടെ പോസ്റ്റ്. വരന്റെ മുഖം മറച്ചുകൊണ്ടുള്ള ചിത്രങ്ങളാണ് സുരഭി പങ്കുവെച്ചത്. എന്നാൽ സുരഭിയുടെ പോസ്റ്റ് ആശയക്കുഴപ്പത്തിലാക്കിയിരുന്നു.

Surabhi Santosh

വിവാഹമാണോ വിവാഹ നിശ്ചയമാണോ അതോ വിവാഹ പ്രഖ്യാപനമാണോ ഉദ്ദേശിച്ചതെന്ന് വ്യക്തമായിരുന്നില്ല. ഒപ്പമുള്ള ആളെ കുറിച്ചുള്ള വിവരങ്ങളും നടി വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ തന്നെ തന്റെ ഭാവി വരനെ ആരാധകർക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് സുരഭി. വിവാഹനിശ്ചയത്തിൽ നിന്നുള്ള വരന്റെ മുഖം കാണുന്ന കൂടുതൽ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് നടിയുടെ പുതിയ പോസ്റ്റ്. പ്രതിശ്രുത വരൻ പ്രണവ് ചന്ദ്രനെ പോസ്റ്റിൽ ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

അതിനിടെ മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലും സുരഭി തന്റെ വിവാഹവിശേഷങ്ങൾ പങ്കുവെച്ചു. ബോളിവുഡ് ഗായകനാണ് പ്രണവ് ചന്ദ്രൻ. സരിഗമ ലേബലിലെ ആർടിസ്റ്റാണ്. മലയാളി തന്നെയാണ്. പയ്യന്നൂരാണ് ജന്മനാട്, പക്ഷേ ജനിച്ചു വളർന്നത് മുംബൈയിൽ ആണ്. വീട്ടുകാർ നിശ്ചയിച്ച് ഉറപ്പിച്ച വിവാഹമാണെന്നും സുരഭി പറഞ്ഞു. വിവാഹനിശ്ചയം കഴിഞ്ഞിട്ട് കുറച്ചു നാളുകളായെന്നും അത് വെളിപ്പെടുത്താൻ വൈകിയതിന്റെ കാരണവും സുരഭി തുറന്നുപറഞ്ഞു.

'മാർച്ചിലാണ്‌ ഞങ്ങൾ ആദ്യം കണ്ടുമുട്ടിയത്. വിവാഹനിശ്ചയം കഴിഞ്ഞിട്ട് കുറച്ചുനാളായി. വീട്ടുകാരുടെ നിർബന്ധത്തിൽ ആയിരുന്നു അന്ന് അത് നടത്തിയത്. പിന്നീട് ഞങ്ങൾക്ക് തമ്മിൽ മനസ്സിലാക്കാൻ കുറച്ചു സമയം വേണമെന്നു തോന്നി. അതുകൊണ്ടാണ് വിവാഹനിശ്ചയം കഴിഞ്ഞതിന്റെ സൂചന ഇതുവരെ എവിടെയും നൽകാത്തത്. ഇത്രയും നാൾകൊണ്ട് ഞങ്ങൾ പരസ്പരം നന്നായി മനസ്സിലാക്കി ഒരുമിച്ച് പോകാൻ പറ്റുമെന്ന് മനസ്സിലായി. അതാണ് ഇപ്പോൾ എല്ലാവരോടും ഈ വിവരം വെളിപ്പെടുത്താൻ തീരുമാനിച്ചത്,' സുരഭി അഭിമുഖത്തിൽ പറഞ്ഞു.

Surabhi Santosh

തന്റെ അഭിരുചികൾ മനസ്സിലാക്കുന്ന, തനിക്ക് കംഫർട്ടബിൾ ആയ ഒരാൾ ആണ് പ്രണവ് എന്നും സുരഭി പറഞ്ഞു. മാർച്ച് 25 ന് തിരുവനന്തപുരം കോവളത്ത് വെച്ചാണ് ഇരുവരുടെയും വിവാഹം. തിരുവനന്തപുരം സ്വദേശിയാണ് സുരഭി. നിലവിൽ ബെംഗളൂരുവിൽ ആണ് താമസം. അവിടെ അഡ്വക്കേറ്റ് ആയി പ്രാക്ടീസ് ചെയ്യുകയാണ് താരം. അതേ സമയം അഭിനയത്തിലും സജീവമാണ് സുരഭി സന്തോഷ്.

കുട്ടനാടൻ മാർപാപ്പയ്ക്ക് ശേഷം ജയറാം നായകനായ മൈ ഗ്രേറ്റ് ഫാദർ, നൈറ്റ് ഡ്രൈവ്, കിനാവള്ളി, ഹരിശ്രീ അശോകൻ സംവിധാനം ചെയ്ത ആൻ ഇന്റർനാഷനൽ ലോക്കൽ സ്റ്റോറി, പദ്മ തുടങ്ങിയ സിനിമകളിലാണ് സുരഭി അഭിനയിച്ചത്. ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ആപ് കൈസേ ഹോ, ത്രയം, ഇന്ദ്രജിത് നായകനാകുന്ന അനുരാധ തുടങ്ങിയ ചിത്രങ്ങളാണ് സുരഭിയുടെതായി അണിയറയിൽ ഉള്ളത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X