ദിലീപ് - മഞ്ജു പ്രണയത്തിന്റെ സൂചന ലഭിക്കുന്നത് ആ സെറ്റിൽനിന്ന്; എനിക്കത് കൂടി കേട്ടപ്പോൾ വിഷമമായി!, ലാൽ ജോസ്
മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് ലാൽ ജോസ്. നിരവധി ഹിറ്റ് സിനിമകളാണ് അദ്ദേഹം മലയാളത്തിൽ ഒരുക്കിയിട്ടുള്ളത്. വർഷങ്ങളോളം സംവിധായകൻ കമലിന്റെ അസിസ്റ്റന്റും അസോസിയേറ്റുമായി പ്രവർത്തിച്ച ശേഷം 1998 ൽ ഒരു മറവത്തൂർ കനവ് എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ടാണ് ലാൽ ജോസ് സ്വതന്ത്ര സംവിധായകനായി മാറുന്നത്.
പിന്നീട് അങ്ങോട്ട് തുടർച്ചയായി ഹിറ്റുകൾ സൃഷ്ടിച്ച് ലാൽ ജോസ് മലയാളത്തിലെ മുൻനിര സംവിധായകനായി മാറുകയായിരുന്നു. ഒരുകാലത്ത് നിരവധി ഹിറ്റുകൾ സമ്മാനിച്ച കൂട്ടുകെട്ടായിരുന്നു ദിലീപ് - ലാൽ ജോസ്. ഇവരുടെ കൂട്ടുകെട്ടിൽ പിറന്ന ഒട്ടുമിക്ക എല്ലാ ചിത്രങ്ങളും വൻ വിജയമായിരുന്നു.

ചന്ദ്രനുദിക്കുന്ന ദിക്കിൽ,മീശമാധവൻ, രസികൻ,ചാന്ത്പൊട്ട്, മുല്ല എന്നിങ്ങനെ പോകുന്നു ആ സിനിമകൾ. ഇതിന് പുറമെ സിനിമാ ലോകത്തെ അടുത്ത സുഹൃത്തുക്കളാണ് ഇവർ. ലാൽ ജോസ് അസിസ്റ്റന്റ് ആയി പ്രവർത്തിച്ചിരുന്ന കാലം മുതലുള്ളതാണ് ഇവരുടെ സൗഹൃദം. ഇപ്പോഴിതാ, ദിലീപ് മഞ്ജു പ്രണയത്തിന്റെ തുടക്കകാലത്തെ കുറിച്ച് ലാൽ ജോസ് പറഞ്ഞത് ശ്രദ്ധനേടുകയാണ്.

ഈ പുഴയും കടന്ന് എന്ന കമൽ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുമ്പോൾ തന്നെ ഉദ്യാനപാലകൻ എന്ന മമ്മൂട്ടി ചിത്രത്തിൽ തനിക്ക് അസിസ്റ്റന്റായി പ്രവർത്തിക്കേണ്ടി വന്നതിനെ കുറിച്ച്, സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് ആ സെറ്റിൽ ഉടലെടുത്ത മഞ്ജു ദിലീപ് പ്രണയത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചത്. വിശദമായി വായിക്കാം.

'ഉദ്യാനപാലകൻ സിനിമ നടക്കുമ്പോൾ അതിന് പാരലലായി ഷൊർണൂരിൽ തന്നെ ഈ പുഴയും കടന്ന് എന്ന ചിത്രത്തിന്റെയും ഷൂട്ട് നടക്കുന്നുണ്ട്. കമൽ സാറും എല്ലാവരും ഉണ്ട്. ഉദ്യാനപാലകന്റെ ഷൂട്ട് നേരത്തെ കഴിയുന്ന ദിവസം ഞാൻ ആ സെറ്റിലേക്ക് ചെല്ലും. അത് നമ്മൾ വീട്ടിലേക്ക് തിരിച്ചു ചെല്ലുന്ന പോലെയാണ്. അവിടെ ചെന്ന് നിൽക്കുമ്പോൾ ഭയങ്കര സങ്കടമാണ്,'
'ഞാൻ കമൽ സാറിന്റെ ഒപ്പം വർക്ക് ചെയ്യാൻ തുടങ്ങിയിട്ട് ആദ്യമായിട്ടാണ് ആ സിനിമയുടെ ഭാഗമല്ലാതെ കാഴ്ചക്കാരനായി നിൽക്കുന്നത്. സാർ പറഞ്ഞു നീ വിഷമിക്കണ്ട തുടക്കത്തിൽ നീ ഉണ്ടായിരുന്നത് അല്ലേ. നിന്റെ പേര് ടൈറ്റിലിൽ വെക്കുമെന്ന്. ചിത്രത്തിന്റെ ലൊക്കേഷൻ ഒക്കെ കണ്ടെത്തിയ ശേഷമാണ് മറ്റേ സിനിമയിലേക്ക് പോയത്. ആ സമയത്ത് എനിക്ക് ഒരു 5000 രൂപ അഡ്വാൻസ് തന്നിട്ടുണ്ടായിരുന്നു. അത് ഞാൻ തിരിച്ചു കൊടുത്തിരുന്നു,'

'ഞാൻ അവിടെ ചെല്ലുമ്പോൾ ദിലീപും മഞ്ജുവും പ്രണയത്തിലാണെന്ന ചില കുശുകുശുപ്പുകൾ ആരംഭിച്ചിട്ടുണ്ട്. അവർ തമ്മിൽ അടുപ്പമാണെന്ന് ആ ലൊക്കേഷനിൽ സംസാരമായിട്ടുണ്ട്. ഞാൻ ദിലീപിനെ മാറ്റി വിളിച്ച് ചോദിച്ചു ഇങ്ങനെയൊരു കഥ കേൾക്കുന്നുണ്ടല്ലോ. എന്തെങ്കിലും സത്യമുണ്ടോയെന്ന് ചോദിച്ചു,'

'ദിലീപ് പറഞ്ഞു . അങ്ങനെ പറയാൻ പറ്റില്ല. ചെറിയ അടുപ്പമുണ്ടായി വരുന്നുണ്ട്. കാര്യങ്ങളൊക്കെ തുറന്ന് സംസാരിക്കുന്ന ഒരു അവസ്ഥയിലുണ്ട്. പക്ഷെ അങ്ങനെ ഒന്നും പയറാനായിട്ടില്ല എന്നിങ്ങനെ ഒഴുക്കനെ പറഞ്ഞു. അതുകൂടി കേട്ടപ്പോൾ അവിടെ നിൽക്കാൻ പറ്റാത്തതിൽ എനിക്ക് വിഷമമുണ്ടായി. അതിൽ മോഹിനിയൊക്കെ അഭിനയിക്കുന്നുണ്ട്. ഗസൽ എന്ന സിനിമയിൽ ഒന്നിച്ച് പ്രവർത്തിച്ചതാണ് ഞങ്ങൾ. അങ്ങനെ നല്ല സൗഹൃദമുണ്ട്,'
'അവിടെ അവരെല്ലാവരും വർക്ക് എന്ജോയ് ചെയ്യുന്നതും പഴയ തമാശകൾ പറയുന്നതും ഒക്കെ കാണുമ്പോൾ സങ്കടം ഉണ്ട്. അവിടെ നിന്ന് കാലിൽ ചക്രം വെച്ച് വലിച്ചോണ്ട് ഉദ്യാനപാലകൻ സെറ്റിലേക്ക് എന്നെ കൊണ്ടുപോകുന്ന ഒരു അവസ്ഥയുണ്ടായിരുന്നു, ' ലാൽ ജോസ് പറഞ്ഞു.


Click it and Unblock the Notifications