For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉണ്ണി മുകുന്ദനാണോ ക്രഷ്, കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞോ?, മറുപടിയുമായി മാളവിക ജയറാം

  |

  സിനിമാ ലോകത്തേക്ക് കടന്ന് വന്നില്ലെങ്കിലും വലിയ സെലിബ്രിറ്റികളായി മാറുന്നവരാണ് താരങ്ങളുടെ മക്കൾ. ജനനം മുതൽ അവരുടെ ഓരോ വിശേഷങ്ങളും അറിയാൻ ആഗ്രഹിക്കുന്നവർ ഏറെയാണ്. എന്നാണ് ഇവർ സിനിമയിലേക്ക് എത്തുക എന്നാണ് മിക്ക ആരാധകരുടെയും ചോദ്യം. മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം എന്നിവരുടെയൊക്കെ ആൺ മക്കളെല്ലാവരും തന്നെ ഇന്ന് മലയാള സിനിമയിൽ സജീവമാണ്. എന്നാൽ പെൺ മക്കളാരും തന്നെ ഇതുവരെ സിനിമയിലേക്ക് എത്തിയിട്ടില്ല.

  ഇതിൽ ആരാധകർ ഏറ്റവും ആദ്യ പ്രതീക്ഷിക്കുന്നതും കാത്തിരിക്കുന്നതുമായ എൻട്രി ജയറാമിന്റെ മകൾ മാളവികയുടേതാണ്. അടുത്തിടെ ഒരു മ്യൂസിക്ക് വീഡിയോയിൽ അഭിനയിച്ച് സിനിമയിലേക്കുള്ള ആദ്യ കാൽവെപ്പ് മാളവിക നടത്തിയിരുന്നു. മായം സെയ്തായ് പൂവെ എന്ന സംഗീത വീഡിയോയിലാണ് മാളവിക ജയറാം അഭിനയിച്ചത്. പ്രണവ് ഗിരിധരൻ സംഗീത സംവിധാനം നിർവഹിച്ച ഗാന രംഗത്തിൽ അശോക് ശെല്‍വന്റെ നായികയായിട്ടാണ് മാളവിക അഭിനയിച്ചത്.

  Also Read: മകൾക്ക് വേണ്ടി പ്രത്യേക ചടങ്ങുകൾ; സുദർശനയുടെ ഒരോ വളർച്ചയും ആഘോഷമാക്കി സൗഭാഗ്യയും അർജുനും

  ചക്കി എന്ന് ഓമനപ്പേരുള്ള മാളവിക ഇതിനോടകം ചില പരസ്യ ചിത്രങ്ങളിലും സാന്നിധ്യം അറിയിച്ചതാണ്. അച്ഛൻ ജയറാമിനൊപ്പം ജ്വലറി പരസ്യത്തിലാണ് മാളവിക അഭിനയിച്ചത്. നേരത്തെ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ ആദ്യം വിളിച്ചത് മാളവികയെയായിരുന്നു. എന്നാൽ കോൺഫിഡൻസ് കുറവായതിനാൽ‌ മാളവിക അതിൽ നിന്ന് പിന്മാറുകയായിരുന്നു.

  അടുത്തിടെ മാളവിക ജയറാം ഒരു അഭിനയക്കളരിയില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. പോണ്ടിച്ചേരിയിലെ ആദിശക്തി തിയേറ്റര്‍ നടത്തിയ അഭിനയക്കളരിയിലാണ് മാളവിക പങ്കെടുത്തത്.

  Also Read: 'എന്നും എന്റേത്'; ചീരുവിന്റെയും രായന്റെയും പേരുകൾ ടാറ്റൂ ചെയ്ത് മേഘ്ന രാജ്, ചിത്രങ്ങൾ വൈറൽ

  തെന്നിന്ത്യയിലെ യുവതാരങ്ങള്‍ക്കൊപ്പമാണ് മാളവിക അഭിനയക്കളരിയിലെത്തിയത്. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ദേവ് മോഹന്‍, തെലുങ്ക് താരം നിഹാരിക കൊണ്ടേല, മോഡല്‍ ശ്രുതി തുളി, നടന്‍ സൗരഭ് ഗോയല്‍ തുടങ്ങിയവരും മാളവികയ്ക്കൊപ്പം അഭിനയക്കളരിയിലുണ്ടായിരുന്നു. ഇതോടെ ചക്കിയുടെ സിനിമാ അരങ്ങേറ്റം ഉടനുണ്ടാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

  അതേസമയം, സിനിമയിലേക്ക് എത്തിയിട്ടില്ലെങ്കിലും ചക്കിയുടെ പേര് ഗോസിപ്പുകളിൽ ഒക്കെ വന്നിട്ടുണ്ട്. ഉണ്ണി മുകുന്ദനോട് ക്രഷ് ആണെന്നും വിവാഹം ചെയ്യാൻ താൽപര്യമുണ്ടെന്നും ചക്കി പറഞ്ഞതായി സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉണ്ടായിരുന്നു. എന്നാൽ ഇത് മാളവിക നിഷേധിച്ചു. അടുത്തിടെ ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ അങ്ങനെയൊന്നില്ല. അങ്ങനെ ഒരു ഗോസിപ് ഉണ്ടെന്ന് താൻ ഇപ്പോഴാണ് അറിയുന്നതെന്നാണ് താരം പറഞ്ഞത്.

  Also Read: 'മഴയത്ത് സ്കൂട്ടറിൽ മമ്മൂട്ടിയും ഭാര്യയും, വിവാഹം കഴിഞ്ഞിട്ടേ ഉള്ളൂ; അതെനിക്ക് ഫീൽ ചെയ്തു'

  Recommended Video

  വിവാഹം എപ്പോഴാ ഉണ്ണി മുകുന്ദാ? ബാല ചോദിക്കുന്നു | Meppadiyan 100 Days | FilmiBeat Malayalam

  ഉണ്ണി മുകുന്ദൻ നല്ല സുഹൃത്താണ് ഒരുമിച്ചു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞിരുന്നു. അങ്ങനെ എന്റെ മനസിൽ ഉണ്ടായിരുന്നു. അല്ലാതെ ഇങ്ങനെ ഒന്നും പറഞ്ഞിട്ടില്ല. അത് വെറും റൂമറാണ് എന്നാണ് മാളവിക പറഞ്ഞത്. ഇങ്ങനെ ഒരു റൂമർ ഉണ്ടെന്ന് ഉണ്ണി ചേട്ടനോട് പറഞ്ഞോളൂ എന്ന് പറഞ്ഞപ്പോൾ ഉണ്ണി ചേട്ടൻ കാണുന്നുണ്ടാകും എന്നായിരുന്നു മാളവികയുടെ മറുപടി.

  അച്ഛൻ ജയറാമിന്റെ മുണ്ടിനോടുള്ള ഇഷ്ടത്തെ കുറിച്ചും മാളവിക സംസാരിച്ചു. 'കേരളത്തിൽ ആയാലും ഇന്ത്യയിൽ ആയാലും ഇന്ത്യക്ക് പുറത്തായാലും അപ്പന് മുണ്ടില്ലാതെ പറ്റില്ല. അതുപോലെ മലയാളികളുടേതായ ചില ശീലങ്ങളും ഉണ്ട്. എവിടെ പോയാലും രാവിലെ ഇന്ന് എഴുന്നേറ്റ് കുളിച്ച് ഒരു കുറിയൊക്കെ തൊട്ടില്ലേൽ ആൾക്ക് ഒരു ഉഷാർ ഉണ്ടാവില്ല.' മാളവിക പറഞ്ഞു.

  Read more about: jayaram
  English summary
  Viral: Malavika Jayaram Opens Up About Her Rumour With Unni Mukundan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X