ഒടുവിൽ മുഖം വെളിപ്പെടുത്തി! താനെടുത്ത ഏറ്റവും മികച്ച തീരുമാനമെന്ന് മാളവിക; ആൺസുഹൃത്തിനൊപ്പം താരപുത്രി

സിനിമയിലേക്ക് എത്തിയിട്ടില്ലെങ്കിലും മലയാളികൾക്ക് പ്രിയങ്കരിയാണ് മാളവിക ജയറാം. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡിയായ ജയറാമിന്റെയും പർവ്വതിയുടെയും മകളെന്ന നിലയിൽ നിരവധി ആരാധകരാണ് മാളവികയ്ക്ക് ഉള്ളത്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് താരപുത്രി. തന്റെ വിശേഷങ്ങളെല്ലാം മാളവിക ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ട് തന്നെ അച്ഛനെയും അമ്മയെയും ചേട്ടനെയും പോലെ മാളവികയും എന്നും ലൈം ലൈറ്റിൽ തന്നെയാണ്.

അടുത്തിടെയാണ് താൻ പ്രണയത്തിലാണെന്ന സൂചന മാളവിക നൽകിയത്. ഇതിനു പിന്നാലെ താരപുത്രിയുടെ പ്രണയവും വിവാഹവും സംബന്ധിച്ച ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാവുകയും ചെയ്തിരുന്നു. ഒരു പുരുഷന്റെ കയ്യില്‍ കൈ കോര്‍ത്തിരിക്കുന്ന ചിത്രം മാളവിക ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവയ്ക്കുകയായിരുന്നു. പിന്നാലെ കാമുകനൊപ്പമെന്ന് തോന്നിക്കുന്ന ഒരു ചിത്രം പോസ്റ്റായും താരപുത്രി പങ്കുവച്ചു.

Malavika Jayaram

എന്റെ സ്വപ്‌നം സഫലമാവാന്‍ പോവുകയാണ് എന്ന ക്യാപ്ഷനോടെയാണ് മാളവിക ചിത്രങ്ങള്‍ പങ്കുവച്ചത്. കാമുകന്റെ മുഖം വ്യക്തമാവാത്ത തരത്തിലായിരുന്നു ചിത്രം. കാളിദാസിനും പാര്‍വതിക്കും ജയറാമിനുമൊപ്പമുള്ള ചിത്രങ്ങളും ഇതിനൊപ്പം തന്നെ മാളവിക പോസ്റ്റ് ചെയ്തിരുന്നു. കുടുംബസമേതമുള്ള ചിത്രങ്ങള്‍ കണ്ടതോടെ മാളവികയുടെ വിവാഹം തീരുമാനിച്ചോ, ഭാവിവരന്റെ മുഖം കാണിക്കാത്തതെന്താണ് എന്നൊക്കെയായി ആരാധകരുടെ ചോദ്യങ്ങള്‍. എന്നാൽ ഇതിനോട് മാളവികയോ കുടുംബമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം ആരാണ് കാമുകൻ എന്ന രീതിയിലുള്ള ചർച്ചകളും സജീവമായിരുന്നു. മാളവിക പങ്കുവച്ച ചിത്രത്തിൽ നിന്നും തമിഴകത്തെ മുൻനിര താരത്തിന്റെ മകനാണോ ഇതെന്ന ചോദ്യങ്ങളും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോഴിതാ തന്റെ കാമുകനെ പരിചയപ്പെടുത്തിയിരിക്കുകയാണ് മാളവിക ജയറാം. പ്രിയപ്പെട്ടവന് പിറന്നാൾ ആശംസകൾ നേർന്ന് പങ്കുവച്ച പോസ്റ്റിലൂടെയാണ് ആളെ ആരാധകർക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്. കാമുകനാണെന്ന് മാളവിക എടുത്തു പറഞ്ഞിട്ടില്ലെങ്കിലും മാളവിക കുറിച്ചിരിക്കുന്ന വാക്കുകളിൽ നിന്നും അയാൾ തന്നെയാണ് ആളെന്ന് ഉറപ്പിക്കുകയാണ് ആരാധകർ.

'എന്റെ ജീവിതത്തിൽ ഞാൻ എടുത്ത ഏറ്റവും ബെസ്റ്റ് തീരുമാനം, നിനക്ക് ഹാപ്പി ബർത്ത് ഡേ. എന്നും എപ്പോഴും ഞാൻ നിന്നെ സ്നേഹിക്കുന്നു' എന്നാണ് മാളവിക കുറിച്ചത്. എന്നാൽ കൂടെയുള്ള ആളുടെ പേരോ മറ്റുവിവരങ്ങളോ മാളവിക പങ്കുവെച്ചിട്ടില്ല. ഇൻസ്റ്റാഗ്രാം സ്റ്റോറി ആയിട്ടാണ് മാളവിക ചിത്രം പങ്കുവച്ചിരിക്കുന്നത്. അധികം വൈകാതെ കാമുകന്റെ കൂടുതൽ വിവരങ്ങൾ താരപുത്രി പങ്കുവച്ചേയ്ക്കും എന്നാണ് ആരാധകർ കരുതുന്നത്.

Malavika Jayaram

നേരത്തെ മാളവിക പങ്കുവച്ച ചിത്രത്തിന് താഴെ കാളിദാസും പാർവതിയും കുറിച്ച കമന്റുകൾ വലിയ ശ്രദ്ധനേടിയിരുന്നു. അളിയാ എന്നായിരുന്നു കാളിദാസിന്റെ കമന്റ്. ചക്കി കുട്ടിയോട് സ്‌നേഹം അറിയിച്ച് വിജയ് യേശുദാസും എത്തിയിരുന്നു. ചക്കിക്കുട്ടാ എന്നാണ് പാര്‍വതി കമന്റ് ചെയ്തത്. ആരാണ് ഈ പുതിയ അംഗം, കാമുകന്‍ ആരാണ് എന്ന് കൂടി പറയാമായിരുന്നു എന്നൊക്കെ ചിലർ അന്ന് കമന്റിലൂടെ മാളവികയോട് പറഞ്ഞിരുന്നു.

അതേസമയം അടുത്തിടെയാണ് കാളിദാസ് തന്റെ കാമുകിയെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുത്തിയത്. മോഡലായ തരിണി കലിംഗരായ ആണ് കാളിദാസിന്റെ പ്രണയിനി. 2021ലെ ലിയ മിസ് ദിവ റണ്ണറപ്പായിരുന്നു തരിണി. കാളിദാസും അമ്മ പർവതിയുമെല്ലാം ഇടയ്ക്കിടെ തരിണിക്ക് ഒപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴേ കുടുംബത്തിലെ ഒരംഗമായി തരിണി മാറിക്കഴിഞ്ഞു.

അടുത്തിടെ ഒരു ചടങ്ങിൽ വെച്ച് മക്കളുടെ രണ്ടുപേരുടെയും വിവാഹം ഒരുമിച്ചു നടത്താൻ ആഗ്രഹമുണ്ടെന്ന് ജയറാം പറഞ്ഞത് ശ്രദ്ധനേടിയിരുന്നു. ഒരു വിവാഹവേദിയിൽ വെച്ച് നടി ആനിയോടും സോനാ നായരോടുമായിരുന്നു ജയറാമിന്റെ ഈ കമന്റ്.

Read more about: jayaram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X