ഇനി ഇങ്ങോട്ടില്ല മല്ലികേ എന്നായിരുന്നു ആ തലയാട്ടം; അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്ന് മല്ലിക

മലയാള സിനിമയിലെ ഐക്കോണിക് നായകന്മാരില്‍ ഒരാളാണ് സുകുമാരന്‍. നായകനായും വില്ലനായും സഹനടനായുമെല്ലാം സ്‌ക്രീനില്‍ നിറഞ്ഞാടിയ താരം. പരുക്കനായും കാര്‍ക്കശ്യക്കാരനായും സ്‌നേഹമയനായുമെല്ലാം സുകുമാരന്‍ അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ ഒരുപാടുണ്ട്. ഓണ്‍ സ്‌ക്രീനിലെന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും സുകുമാരന്‍ വ്യത്യസ്തനായിരുന്നു.

പറയാനുളളത് മുഖത്ത് നോക്കി പറയുന്നതായിരുന്നു സുകുമാരന്റെ ശീലം. സുകുമാരന്‍ ഓര്‍മ്മയായിട്ട് 26 വര്‍ഷങ്ങള്‍ പിന്നിട്ടു. പക്ഷെ മലയാളികള്‍ ഇതുവരേയും സുകുമാരനെ മറന്നിട്ടില്ല. മലയാളികള്‍ ഉള്ളിടത്തോളം കാലം, മലയാള സിനിമ ഉള്ളിടത്തോളം കാലം സുകുമാരന് മരണമില്ല. അദ്ദേഹത്തിന്റെ പാതയിലൂടെ മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമയിലെത്തി. മലയാള സിനിമയിലെ മുന്‍ നിര താരങ്ങളാണ് സുകുമാരന്റെ മക്കള്‍.

Mallika Sukumaran

ഇന്ദ്രജിത്ത് നായകനായും വില്ലനായും സഹനടനായുമെല്ലാം മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നു. പൃഥ്വിരാജ് അഭിനയത്തില്‍ മാത്രമല്ല സംവിധാനത്തിലും നിര്‍മ്മാണത്തിലുമെല്ലാം സാന്നിധ്യമറിയിച്ച് മലയാള സിനിമയിലെ കരുത്തന്മാരില്‍ ഒരാളായി മാറി. സുകുമാരന്റെ ഓര്‍മ്മ ദിവസമായിരുന്നു ഇന്നലെ. തങ്ങളുടെ പ്രിയപ്പെട്ടവന്റെ ഓര്‍മ്മകളിലൂടെയാണ് ഇന്നലെ സുകുമാരന്റെ കുടുംബം കടന്നു പോയത്.

സുകുരമാരന്റെ ഭാര്യയും നടിയുമായി മല്ലിക സുകുമാരന്‍ പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. സുകുമാരന്‍ പോയ ശേഷം തന്റെ രണ്ട് മക്കളേയും വളര്‍ത്തുകയും അവരെ മലയാള സിനിമയില്‍ ഉറച്ചൊരു ഇടത്തേക്ക് എത്തിക്കുന്നതുമൊക്കെ മല്ലികയാണ്. ഇന്നും മല്ലിക അഭിനയത്തില്‍ സജീവമാണ്.

എപ്പോഴും ഞങ്ങളോടൊപ്പം. ജീവിതം എന്തൊരു വിരോധാഭാസമാണ്. സന്തോഷം എന്തെന്നറിയാന്‍ സങ്കടവും നിശബ്ദതയെ വിലമതിക്കാന്‍ ശബ്ദവും സാന്നിധ്യത്തെ വിലമതിക്കാന്‍ അസാന്നിധ്യവും ആവശ്യമാണ്. ഞങ്ങള്‍ക്ക് ഒപ്പമുള്ള ഈ ആത്മാവിന്റെ നിശബ്ദ സാന്നിധ്യം എന്നെയും എന്റെ മക്കളെയും സമാധാനപരവും അര്‍ത്ഥപൂര്‍ണ്ണവും വിജയകരവുമായ ജീവിതം നയിക്കാന്‍ സഹായിക്കട്ടെ. അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഓര്‍ത്തുപോകുന്നു'', എന്നാണ് മല്ലിക ഇന്നലെ കുറിച്ചത്.

Mallika Sukumaran

മല്ലികയുടെ പോസ്റ്റിന് കമന്റുമായി സിനിമാ ലോകത്തു നിന്നുമുള്ളവരും ആരാധകരുമൊക്കെ എത്തിയിട്ടുണ്ട്. മുമ്പൊരിക്കല്‍ സുകുമാരന്റെ മരണത്തെക്കുറിച്ച് മല്ലിക മനസ് തുറന്നിരുന്നു. ഇഷ്ടം ഉള്ള ഭക്ഷണം കഴിച്ചു അന്നത്തെ പത്രം വായിച്ചു കൊണ്ടിരുന്നപ്പോള്‍ ആണ് സുകുമാരന് പുറത്തു വിലക്കം പോലെ വരുന്നത്. പതിവില്ലാതെ ചാരി ഇരുന്നതിന്റെ ആകും എന്നു കരുതി. കുറച്ച് കഴിഞ്ഞപ്പോള്‍ വയ്യാതായെയായി. അന്ന് വീല്‍ ചെയറില്‍ അദ്ദേഹത്തെ കൊണ്ട് പോകുമ്പോള്‍ തല ഒന്ന് ആട്ടി. ആ തലയാട്ടം കണ്ടപ്പോള്‍ ഇനി ഞാന്‍ ഇങ്ങോട്ട് ഇല്ല മല്ലികേ എന്നോ, അതോ രക്ഷയില്ല മല്ലികേ എന്നോ ആയിട്ടാണ് തനിക്ക് തോന്നിയതെന്നാണ് മല്ലിക പറഞ്ഞത്.

സുകുമാരന്‍ മരിക്കുമ്പോള്‍ ഇന്ദ്രജിത്ത് 12 ലും പൃഥ്വിരാജ് ഒമ്പതിലുമായിരുന്നു. കൊച്ചുകുട്ടികളായിരുന്ന അവരെ പറഞ്ഞ് ആശ്വസിപ്പിക്കാനുള്ള മനസാന്നിധ്യം പോലും തനിക്ക് അന്നുണ്ടായിരുന്നില്ല എന്നാണ് മല്ലിക പിന്നീട് ഓര്‍ക്കുന്നത്. എന്തായാലും സുകുമാരന്‍ ആഗ്രഹിച്ചിരുന്നത് പോലെ തന്നെ മക്കള്‍ രണ്ട് പേരും മലയാള സിനിമയിലെ മുന്‍നിര നായകന്മാരായി മാറി.

Read more about: mallika sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X