For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മരുമക്കൾക്ക് കിട്ടിയ ഭാഗ്യക്കുറിയാണ് ഞാൻ; അമ്മയുടെ പ്രതിമയുണ്ടാക്കി പൂജാമുറിയിൽ വെക്കെന്ന് പറയാറുണ്ട്: മല്ലിക!

  |

  മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് നടി മല്ലിക സുകുമാരൻ. നടി എന്നതിലുപരി രണ്ടു സൂപ്പർതാരങ്ങളുടെ അമ്മ കൂടിയാണ് മല്ലിക. നടന്മാരായ ഇന്ദ്രജിത്തിന്റേയും പൃഥ്വിരാജിന്റേയും വളർച്ചയ്ക്ക് പിന്നിൽ മല്ലിക സുകുമാരൻ എന്ന അമ്മയാണ്. സുകുമാരന്റെ മരണശേഷം ഒറ്റയ്ക്കാണ് മല്ലിക രണ്ടു മക്കളെയും വളർത്തിയത്. വൈകാതെ തന്നെ ഇരുവരും സിനിമയിലേക്ക് വരുകയും വലിയ താരങ്ങളായി മാറുകയും ചെയ്തു.

  മക്കൾ വലിയ താരങ്ങൾ ആയെങ്കിലും ഇന്നും അഭിനയത്തിൽ സജീവമാണ് മല്ലിക സുകുമാരൻ. മിനിസ്ക്രീനിലെയും ബിഗ് സ്‌ക്രീനിലെയും സജീവ സാന്നിധ്യമാണ് അവർ. നിരന്തരം അഭിമുഖങ്ങളിൽ എത്താറുള്ള മല്ലിക അങ്ങനെയും പ്രേക്ഷക ശ്രദ്ധനേടാറുണ്ട്. കുടുംബത്തിലെ പല വിശേഷങ്ങളും ആരാധകർ അറിയാറുള്ളത് മല്ലികയിലൂടെയാണ്.

  Also Read: ചുംബന രം​ഗത്തിൽ മാത്യു പേടിച്ചു, ഒരുപാട് ടേക്ക് പോയി; സംഭവം വിവരിച്ച് മാളവിക മോഹനൻ

  മക്കളെ കുറിച്ചും മരുമക്കളെ കുറിച്ചും കൊച്ചു മക്കളെ കുറിച്ചുമെല്ലാം മല്ലിക അഭിമുഖങ്ങളിൽ വാചാലയാവാറുണ്ട്. മരുമക്കളായ പൂർണിമ ഇന്ദ്രജിത്തിനോടും പൃഥ്വിരാജിന്റെ പത്നി സുപ്രിയ മേനോനോടും നടിയ്ക്കുള്ള സ്നേഹവും പലപ്പോഴും ശ്രദ്ധനേടിയിട്ടുണ്ട്. രണ്ടുപേരും ഒരുപോലെ പ്രിയപ്പെട്ടവരാണെങ്കിലും മല്ലികയ്ക്ക് ഏറ്റവും കൂടുതൽ അടുപ്പം മൂത്ത മരുമകൾ പൂർണിമയോട് തന്നെയാണ്.

  സുപ്രിയ നിർമ്മാണ രംഗത്ത് സജീവമായത് കൊണ്ട് തന്നെ ആ തിരക്കുകളിലേക്ക് പോകുമ്പോൾ അമ്മയുടെ എല്ലാ ആവശ്യങ്ങൾക്കും ഓടിയെത്തുന്നത് പൂർണിമയാണെന്ന് നടി പറഞ്ഞിട്ടുണ്ട്. എന്നാൽ രണ്ടു മരുമക്കളും തനിക്ക് മക്കളെ പോലെ തന്നെയാണെന്ന് മല്ലിക പറഞ്ഞിട്ടുണ്ട്.

  ഇപ്പോഴിതാ, ഒരു അഭിമുഖത്തിൽ മല്ലിക പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. തന്നെ പോലൊരു അമ്മായിയമ്മയെ കിട്ടിയത് മരുമക്കൾക്ക് കിട്ടിയ ലോട്ടറിയാണെന്നാണ് മല്ലിക പറയുന്നത്. സീ മലയാളം ന്യൂസിന് നൽകിയ ഒരു അഭിമുഖത്തിലാണ് മല്ലിക ഇക്കാര്യം പറഞ്ഞത്.

  'ഭാഗ്യക്കുറി കിട്ടിയ പോലെയാണ് രണ്ടു പേർക്കും. എന്നെ പോലൊരു അമ്മായിയമ്മയെ കിട്ടിയത് അവർക്ക് ലോട്ടറിയാണ്. ഇന്ദ്രൻ പൂർണിമയെ സ്‌നേഹിച്ച് കെട്ടി. രാജു ആണെങ്കിലും അവന്റെ സങ്കൽപ്പങ്ങളിൽ ഉള്ളത് പോലെയൊരു കുട്ടിയെ കണ്ടെത്തി. ഒന്നിനും ഞാൻ എതിർത്ത് പറഞ്ഞിട്ടില്ല. ഓരോന്നും അങ്ങനെയാണ് ഇങ്ങനെയാണ് അമ്മേ എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ ശരിയെന്ന് പറഞ്ഞു,'

  'വേറെ ഒന്നുമില്ലല്ലോ. നാളെ കുഴപ്പങ്ങൾ ഒന്നും പറഞ്ഞാൽ അമ്മയുടെ അടുത്ത് വരില്ലല്ലോ എന്ന് ചോദിച്ചു. ഇല്ല അമ്മേ എന്ന് പറഞ്ഞു. നീ ആയുഷ്ക്കാലം മുഴുവൻ ആ കുട്ടിയെ നോക്കാൻ ബാധ്യസ്ഥനാണ് അറിയാമല്ലോ. അറിയാം അമ്മേ. നന്നായിരിക്കട്ടെ മോനെ നമ്മുക്ക് നടത്താം. എന്ന് പറയുന്നു. പോകുന്നു,'

  'എവിടെ കിട്ടും ഇതുപോലെ ഒരു അമ്മയെ. ഞാൻ അതുകൊണ്ട് രണ്ടു മരുമക്കളോടും പറയാം തമിഴ്‌നാട്ടിൽ ഓരോ അമ്മമാരുടെയും പേരിൽ അമ്പലം ഉണ്ടാക്കുമെന്ന് കേട്ടിട്ടുണ്ട്. അമ്മയുടെ ഒരു പ്രതിമയുണ്ടാക്കി പൂജാമുറിയിൽ വെച്ച് എന്തെങ്കിലും പൂജയൊക്കെ ചെയ്യ് പിള്ളേരെയെന്ന്. നിങ്ങൾക്ക് ഇങ്ങനെ ഒരു അമ്മായിയമ്മയെ വേറെ കിട്ടില്ലെന്ന്,' മല്ലിക സുകുമാരൻ പറഞ്ഞു.

  അതേസമയം, രണ്ടു മക്കളും സിനിമയിൽ സജീവമാണ്. പൂർണിമ ഇന്ദ്രജിത് നടിയായും അവതാരകയായും തിളങ്ങിയിട്ടുണ്ട്. കൂടാതെ ഫാഷൻ ഡിസൈനർ കൂടിയാണ് താരം. ബാല താരമായി സിനിമയിൽ എത്തിയ പൂർണിമ തിളങ്ങി നിൽക്കുന്നതിനിടയിൽ ആയിരുന്നു ഇന്ദ്രജിത്തുമായുള്ള വിവാഹം. പിന്നീട് ഇടവേളയെടുത്ത താരം ടെലിവിഷൻ ഷോ അവതാരകയായി മിനിസ്ക്രീനിലെത്തി. അതിന് ശേഷം 2019 ൽ വൈറസ് എന്ന ചിത്രത്തിലൂടെയാണ് വീണ്ടും അഭിനയ രംഗത്തേക്ക് വന്നത്.

  Also Read: അന്ന് എല്ലാവരും കളിയാക്കി, പക്ഷെ അദ്ദേഹത്തിന്റെ ജീവിതത്തിൽ അത് തന്നെ സംഭവിച്ചു; കൈതപ്രം

  റിലീസ് കാത്തിരിക്കുന്ന രാജീവ് രവിയുടെ തുറമുഖം എന്ന സിനിമയിൽ പൂർണിമ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നിർമ്മാണ രംഗത്താണ് സുപ്രിയ ചുവടുവെച്ചിരിക്കുന്നത്.

  നേരത്തെ മാധ്യമപ്രവർത്തക ആയിരുന്ന സുപ്രിയ വിവാഹശേഷം ആ ജോലി വിടുകയും കുറച്ചു വർഷം മുൻപ് പൃഥ്വിരാജിനൊപ്പം ചേർന്ന് പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന നിർമ്മാണ സ്ഥാപനം തുടങ്ങുകയുമായിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ അമരക്കാരിയാണ് സുപ്രിയ. ഇന്ന് മലയാളത്തിലെ വലിയ പ്രൊഡക്ഷൻ സ്ഥാപനങ്ങളിൽ ഒന്നാണ് ഇത്.

  Read more about: mallika sukumaran
  English summary
  Viral: Mallika Sukumaran Opens Up Herself As A Mother-in-Law
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X