twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രാജുവിന്റെ കവിത വായിച്ച് പ്രിൻസിപ്പൽ വിളിപ്പിച്ചു, മകന് കുഴപ്പമൊന്നുമില്ലല്ലോ എന്നാണ് ചോദിച്ചത്; ഓർത്ത് മല്ലിക

    |

    മലയാളി പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട താരകുടുംബമാണ് സുകുമാരന്റേത്. സുകുമാരന്റെ ഭാര്യയും മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും മരുമക്കളും പേരക്കുട്ടികളുമെല്ലാം മലയാളികൾക്ക് അത്രയേറെ പ്രിയപ്പെട്ടവരാണ്. മലയാള സിനിമയിലെ ശക്തമായ സാന്നിധ്യമായി പൃഥ്വിരാജ് മാറി കഴിഞ്ഞു. നടൻ, സംവിധായൻ, നിർമ്മാതാവ് എന്ന നിലകളിലെല്ലാം പൃഥ്വി തിളങ്ങുകയാണ്.

    ഇന്ദ്രജിത്തും നടനെന്ന നിലയിൽ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തി കഴിഞ്ഞു. സിനിമ സീരിയൽ മേഖലയിൽ ഇപ്പോഴും സജീവമായി മല്ലികയുമുണ്ട്. തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിലും സജീവമാണ് നടി.

    Also Read: ഇന്റർവ്യൂന് പോയ ചാനലിലെ അവതാരകയെ പ്രണയിച്ച് ജീവിത സഖിയാക്കി; നടൻ നരേന്റെ പ്രണയകഥ ഇങ്ങനെAlso Read: ഇന്റർവ്യൂന് പോയ ചാനലിലെ അവതാരകയെ പ്രണയിച്ച് ജീവിത സഖിയാക്കി; നടൻ നരേന്റെ പ്രണയകഥ ഇങ്ങനെ

    പൃഥ്വിരാജിന്റെ കവിത

    കുടുംബത്തോടൊപ്പമുള്ള പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം മല്ലിക സുകുമാരൻ പങ്കുവയ്ക്കാറുണ്ട്. ധാരാളം അഭിമുഖങ്ങളും മല്ലിക നൽകാറുണ്ട്. തന്റെ മക്കളുടെയും കൊച്ചു മക്കളുടെയും വിശേഷങ്ങളൊക്കെ മല്ലിക തന്നെ അഭിമുഖങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ജിഞ്ചർ മീഡിയക്ക് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ മല്ലിക പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

    പൃഥ്വിരാജിന് വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി ചിന്തിക്കുകയും പറയുകയും ചെയ്യുന്ന ശീലം ഉണ്ടായിരുന്നു എന്നാണ് മല്ലിക സുകുമാരൻ പറഞ്ഞത്. പൃഥ്വിരാജിന്റെ കവിത വായിച്ച് പ്രിൻസിപ്പൽ സ്‌കൂളിലേക്ക് വിളിച്ചു വരുത്തിയ സംഭവം പങ്കുവച്ചു കൊണ്ടാണ് മല്ലിക ഇക്കാര്യം പറഞ്ഞത്. മല്ലികയുടെ വാക്കുകൾ ഇങ്ങനെ.

    Also Read: രാജമാണിക്യത്തിൽ നിന്ന് രഞ്ജിത്ത് പിന്മാറുന്നത് ഷൂട്ടിന് ദിവസങ്ങൾക്ക് മുൻപ്; കാരണം!; സന്തോഷ് ദാമോദരൻ പറയുന്നുAlso Read: രാജമാണിക്യത്തിൽ നിന്ന് രഞ്ജിത്ത് പിന്മാറുന്നത് ഷൂട്ടിന് ദിവസങ്ങൾക്ക് മുൻപ്; കാരണം!; സന്തോഷ് ദാമോദരൻ പറയുന്നു

    പൃഥ്വിക്ക് വേറെ കുഴപ്പമൊന്നുമില്ലല്ലോ

    'രാജു ഒരു കവിതയെഴുതി. രണ്ട് സഹോദരങ്ങൾ തമ്മിൽ കണ്ടുമുട്ടുന്നു. ഒരു റെയിൽവേ ട്രാക്കിലൂടെ ഇവർ നടന്നുപോവുകയാണ്. കവിതയുടെ അവസാനം സഹോദരന്മാർ മരിക്കുകയാണ്. അങ്ങനെ അതിനു ശേഷം സ്കൂളിൽ നിന്നും വീട്ടിലേക്ക് ഒരു ഫോൺ വന്നു. പ്രിൻസിപ്പലിന് രക്ഷിതാക്കളെ കണ്ടാൽ കൊള്ളാമെന്നുണ്ടെന്ന് പറഞ്ഞു.

    സ്‌കൂളിൽ ചെന്നപ്പോൾ, രാജുവിന്റെ ഒരു കവിത ഉണ്ട്. അത് ഞങ്ങൾ പബ്ലിഷ് ചെയ്യുന്നുണ്ട്. സാർ ഇതൊന്നു വായിച്ച് നോക്കണമെന്ന് അവർ സുകുവേട്ടനോട് പറഞ്ഞു. സുകുവേട്ടൻ അത് വായിച്ചു നോക്കിയിട്ട് ഇതിനെന്താ കുഴപ്പമെന്ന് അവരോട് ചോദിച്ചു. അവർ പറഞ്ഞു, അല്ല സാർ, പൃഥ്വിക്ക് വേറെ കുഴപ്പമൊന്നുമില്ലല്ലോ, മെന്റൽ ടെൻഷനോ, മാനസികമായി എന്തെങ്കിലും പ്രശ്നങ്ങളുമുണ്ടോയെന്ന്,'

    Also Read: അബിയാണ് അന്നും ഇന്നും മിമിക്രിയിലെ സൂപ്പർസ്റ്റാർ; ഞങ്ങൾക്കിടയിൽ ഒരിക്കലും മത്സരമുണ്ടായിട്ടില്ല: നാദിർഷAlso Read: അബിയാണ് അന്നും ഇന്നും മിമിക്രിയിലെ സൂപ്പർസ്റ്റാർ; ഞങ്ങൾക്കിടയിൽ ഒരിക്കലും മത്സരമുണ്ടായിട്ടില്ല: നാദിർഷ

    എത്ര നേരം കേട്ടോണ്ടിരിക്കും

    'നമ്മുടെ കൊച്ചിന് ഭ്രാന്ത് പോലെയുണ്ടല്ലോയെന്നും മെന്റൽ പ്രശ്‌നങ്ങൾ ഉണ്ടോയെന്നും ചോദിക്കുന്നത് എത്ര നേരം കേട്ടോണ്ടിരിക്കും. അവർ സ്നേഹം കൊണ്ട് ചോദിക്കുന്നതാണ്. സാർ അവനെ വിളിച്ച് സംസാരിക്കണം എന്നൊക്കെ അവർ പറഞ്ഞു. അതുവേണേൽ ഞാൻ ചെയ്യാം, പക്ഷേ അവൻ എപ്പോഴും അങ്ങനെ വ്യത്യസ്തമായി ചിന്തിക്കുകയും സംസാരിക്കുകയും എഴുതുകയും പ്രസംഗിക്കുകയും ഒക്കെ ചെയ്യാറുണ്ടെന്ന് സുകുവേട്ടൻ പറഞ്ഞു. അത് അപ്പോഴേ രാജുവിനുണ്ട്,' മല്ലിക സുകുമാരൻ പറഞ്ഞു.

    'മക്കളുടെ സ്നേഹത്തെ കുറിച്ചും മല്ലിക സംസാരിക്കുന്നുണ്ട്. 'പിറന്നാളും ഓണവും ഒക്കെ വരുമ്പോൾ എനിക്കിഷ്ടമുള്ളത് എന്താണെന്ന് വെച്ചാൽ മക്കൾ രണ്ട് പേരും വാങ്ങി നൽകും. അമ്മേ വേറെ വെല്ലതും വേണോയെന്ന് ചോദിക്കും. നിസാരകാര്യങ്ങളൊന്നുമല്ല തരാറുള്ളത്. എന്നാൽ ഇതൊന്നുമല്ല ഞാൻ സമ്മാനമായി കണക്കാക്കുന്നത്.'

    'എനിക്ക് ഒരു വിഷമമുണ്ടായാൽ, എന്റെ കണ്ണൊന്ന് നിറഞ്ഞാൽ ഈ കാണുന്ന വീരശൂരപരാക്രമികൾ അപ്പോൾ ഇവിടെയുണ്ടാകും. ഇന്ദ്രൻ ഇടക്ക് സുകുവേട്ടനെ അനുകരിച്ചുള്ള വീഡിയോയും അയയ്ക്കും. മല്ലികേ എന്താ പ്രശ്നം എന്നൊക്കെ ചോദിക്കും. അവൻ നന്നായി സുകുവേട്ടനെ അനുകരിക്കും,' മല്ലിക പറഞ്ഞു.

    Read more about: mallika sukumaran
    English summary
    Viral: Mallika Sukumaran Opens Up Prithviraj Used To Think Differently From Others Since His Childhood - Read in Malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X