പ്രാർത്ഥന മോളോട് അക്കാരണം കൊണ്ട് എനിക്ക് വലിയ ബഹുമാനമാണ്; ഇപ്പോൾ വലിയ ആളൊക്കെ ആയി: മല്ലിക സുകുമാരൻ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മല്ലിക സുകുമാരൻ. നടി എന്നതിലുപരി രണ്ട് സൂപ്പര്‍താരങ്ങളുടെ അമ്മ കൂടിയാണ് മല്ലിക . മലയാള സിനിമയിലെ ഏറ്റവും ഭാഗ്യവതിയായ അമ്മയെന്ന പേര് മല്ലികയ്ക്ക് സ്വന്തമാണ്. മക്കളായ പൃഥിരാജും ഇന്ദ്രജിത്തും മലയാള സിനിമയിൽ വലിയ ഉയരങ്ങള്‍ കീഴടക്കുമ്പോള്‍ അമ്മയെന്ന നിലയില്‍ താന്‍ അഭിമാനിക്കുകയാണെന്ന് മല്ലിക പലപ്പോഴും പറഞ്ഞിട്ടുണ്ട്.
ഈ വളർച്ചയ്ക്ക് പിന്നിൽ മല്ലിക സുകുമാരൻ എന്ന അമ്മയുടെ പങ്ക് ചെറുതൊന്നുമല്ല. സുകുമാരന്റെ മരണശേഷം ഒറ്റയ്ക്കാണ് മല്ലിക രണ്ടു മക്കളെയും വളർത്തിയത്. വൈകാതെ തന്നെ ഇരുവരും സിനിമയിലേക്ക് എത്തുകയും വലിയ താരങ്ങളായി മാറുകയും ആയിരുന്നു.
മക്കൾ സൂപ്പർ താരങ്ങളാണെങ്കിലും മല്ലിക ഇപ്പോഴും അഭിനയത്തിൽ സജീവമാണ്. മിനിസ്ക്രീനിലെയും ബിഗ് സ്‌ക്രീനിലെയും സജീവ സാന്നിധ്യമാണ് അവർ. നിരന്തരം അഭിമുഖങ്ങളിൽ എത്താറുള്ള മല്ലിക അങ്ങനെയും പ്രേക്ഷക ശ്രദ്ധനേടാറുണ്ട്. താര കുടുംബത്തിലെ പല വിശേഷങ്ങളും ആരാധകർ അറിയാറുള്ളത് മല്ലികയിലൂടെയാണ്.

മക്കളെ കുറിച്ചും മരുമക്കളെ കുറിച്ചും കൊച്ചു മക്കളെ കുറിച്ചുമൊക്കെ മല്ലിക അഭിമുഖങ്ങളിൽ വാചാലയാവാറുണ്ട്. ഇപ്പോഴിതാ, കഴിഞ്ഞ ദിവസം നൽകിയ ഒരു അഭിമുഖത്തിൽ മല്ലിക കൊച്ചു മകൾ പ്രാർത്ഥനയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
അച്ഛൻ ഇന്ദ്രജിത്തും അമ്മ പൂർണിമയും കൊച്ചച്ചൻ പൃഥ്വിരാജുമൊക്കെ അഭിനയത്തിൽ തിളങ്ങുമ്പോൾ പ്രാർത്ഥന തിരഞ്ഞെടുത്തിരിക്കുന്നത് സംഗീതമാണ്. മലയാളത്തിലും ബോളിവുഡിലുമെല്ലാം ഗായിക ആയി പ്രാർത്ഥന ഇതിനകം തന്റെ അരങ്ങേറ്റം നടത്തിയിട്ടുണ്ട്. ഇപ്പോൾ ലണ്ടനിൽ ഉപരിപഠനം നടത്തുകയാണ് പ്രാർത്ഥന.
പാട്ടും, ഡബ്സ്മാഷുമൊക്കെയായി സോഷ്യൽ മീഡിയയിലും സജീവമാണ് പ്രാർത്ഥന. ഇടക്ക് ഇടുന്ന പ്രാർത്ഥനയുടെ പ്രാർത്ഥനയുടെ ഗാനങ്ങളും ചിത്രങ്ങളുമൊക്കെ വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. താരപുത്രിക്ക് ഇപ്പോഴേ നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്.
കൊച്ചു മകളോട് തനിക്ക് ബഹുമാനമുണ്ടെന്നാണ് മല്ലിക സുകുമാരൻ പറഞ്ഞിരിക്കുന്നത്. മല്ലികയുടെ പുതിയ ചിത്രമായ സന്തോഷത്തിന്റെ പ്രമോഷന്റെ ഭാഗമായി വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. മല്ലികയുടെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.
'അവളൊരു എട്ടാം ക്ലാസ് മുതൽ ജസ്‌റ്റിന്‍ ബീബറിന്റെ മ്യൂസിക് യൂണിവേഴ്സിറ്റിയിൽ പോയി പഠിക്കണമെന്ന് എപ്പോഴും പറയും. ബീബറുടെ വലിയ ആരാധികയാണ്. എനിക്കവളോടുള്ള ഏറ്റവും വലിയ ബഹുമാനം, ഇന്ദ്രനോ പൂർണിമയോ ലണ്ടനിൽ എവിടെയാണ് നല്ല മ്യൂസിക് യൂണിവേഴ്സിറ്റി എന്നൊന്നും അന്വേഷിക്കേണ്ടി വന്നില്ല എന്നതാണ്. പ്രാർത്ഥന തന്നെ തനിക്ക് വേണ്ട കോഴ്സ് സെലക്റ്റ് ചെയ്ത് കാര്യങ്ങൾ മനസ്സിലാക്കി ഇന്ദ്രനോടും പൂർണിമയോടും പറയുകയായിരുന്നു,'

'കോഴ്സ് അവൾ തന്നെ കണ്ടുപിടിച്ചു, അഡ്മിഷനെ കുറിച്ചൊക്കെ മനസ്സിലാക്കി. ആ സമയത്ത് ഇന്ദ്രന് ഒരു മാസം അവിടെ ഷൂട്ടുണ്ടായിരുന്നു, ഇന്ദ്രനും കൂടെ പോയി. തിയറിയാണ് ഇപ്പോൾ കൂടുതലും പഠിപ്പിക്കുന്നത്, വല്ലപ്പോഴും പാട്ടൊക്കെ പാടിപ്പിക്കും. അതൊക്കെ എനിക്ക് അയച്ചു തരും,'
'യുക്രെയ്നിലെയും ചൈനയിലേയും കുട്ടികളാണ് റൂം മേറ്റ്സ്. സുഹൃത്തുക്കളെ ഉണ്ടാക്കുമ്പോൾ ഇങ്ങനെയുണ്ടാക്കണമെന്ന് ഞാൻ തമാശക്ക് പറയാറുണ്ട്, ഒരാൾ ഉക്രെയിനിൽ നിന്നും ഒരാൾ ചൈനയിൽ നിന്നും. ഇപ്പോൾ വലിയ ആളൊക്കെയായി,' മല്ലിക സുകുമാരൻ പറഞ്ഞു.
ഗ്രേറ്റ് ഫാദറിൽ കോ കോ കോഴി എന്ന ഗാനം ആലപിച്ചു കൊണ്ടായിരുന്നു പ്രാർത്ഥനയുടെ സിനിമാ സംഗീത ലോകത്തേക്കുള്ള അരങ്ങേറ്റം. പിന്നീട് മോഹൻലാൽ, ടിയാൻ, കുട്ടൻപിള്ളയുടെ ശിവരാത്രി, ഹെലെൻ തുടങ്ങിയ ചിത്രങ്ങളിലും പാടി. ബോളിവുഡിൽ ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത തായ്ഷി എന്ന ചിത്രത്തിന് വേണ്ടി രേ ബാവ്‌രെ എന്ന പാട്ട് പാടിയായിരുന്നു പ്രാർത്ഥനയുടെ അരങ്ങേറ്റം.


Click it and Unblock the Notifications