For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അജിത് സാറിനെ ഏറ്റവും സന്തോഷവാനായി കാണുന്നത് അപ്പോഴാണ്; എന്നെ അങ്ങനെ പറയുമ്പോൾ ചിരിക്കാറേ ഉള്ളു': മഞ്ജു

  |

  മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ നായികയായ രണ്ടാമത്തെ തമിഴ് ചിത്രം തുനിവ് കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിൽ എത്തിയത്. അജിത് നായകനായ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നതെങ്കിലും മഞ്ജുവിന്റെ പ്രകടനത്തിന് കയ്യടിക്കുകയാണ് പ്രേക്ഷകർ. ആദ്യമായി ആക്ഷൻ സിനിമയിൽ അഭിനയിക്കുന്ന മഞ്ജുവിന്റെ സ്ക്രീൻ പ്രസൻസിനും ഫൈറ്റ് സീക്വൻസുകൾക്കുമാണ് പ്രശംസ ഏറെയും.

  നേർകൊണ്ട പാർവൈ, വലിമൈ എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ എച്ച് വിനോദ് അജിത്തിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് തുനിവ്. അസുരന് ശേഷം നല്ലൊരു തമിഴ് സിനിമയ്ക്കായി കാത്തിരുന്ന തന്നെ സംവിധായകൻ തന്നെയാണ് നേരിട്ട് സിനിമയിലേക്ക് ക്ഷണിച്ചതെന്ന് പറയുകയാണ് മഞ്ജു ഇപ്പോൾ.

  manju warrier about ajith kumar

  Also Read: 'ഞാൻ ചെയ്തത് ശരിയായില്ല അല്ലേയെന്ന് പ്രണവ് ചോദിച്ചിരുന്നു, മീനയ്ക്ക് മുമ്പ് നയൻതാരയെ സമീപിച്ചിരുന്നു'; ജീത്തു

  സെറ്റിൽ വെച്ച് അജിത്തിനെ ആദ്യമായി കണ്ടതിനെ കുറിച്ചും അജിത്തുമായി നടത്തിയ ബൈക്ക് യാത്രയെ കുറിച്ചുമെല്ലാം മഞ്ജു സംസാരിക്കുന്നുണ്ട്. അവതാരക രേഖ മേനോന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മഞ്ജു. മഞ്ജുവിന്റെ വാക്കുകൾ വിശദമായി വായിക്കാം.

  'വിനോദ് സാറാണ് സിനിമയുമായി എന്നിലേക്ക് എത്തുന്നത്. സത്യം പറഞ്ഞാൽ അസുരൻ കഴിഞ്ഞ് അതിൽ നിന്ന് വ്യത്യസ്തമായ ഒരു സിനിമ ചെയ്യാൻ ഞാൻ കൊതിച്ചിരിക്കുകയായിരുന്നു. കുറെ സിനിമകൾ വന്നു പക്ഷെ എല്ലാത്തിലും അസുരന്റെ ഒരു ഷാഡോ എനിക്ക് തോന്നി. അതുകൊണ്ട് അത് വേണ്ട എന്ന് വെക്കുകയായിരുന്നു,'

  'അങ്ങനെ ഇരിക്കുമ്പോഴാണ് വിനോദ് സാർ ഈ കഥ പറയുന്നത്. ഐഡിയ കേട്ടപ്പോൾ തന്നെ എക്സൈറ്റഡ് ആയി. അജിത്ത് സാറിന്റെ കൂടെയാണെന്ന് കൂടി പറഞ്ഞപ്പോൾ കൂടുതൽ ഒന്നും ആലോചിക്കാൻ ഉണ്ടായിരുന്നില്ല,'

  'അജിത്തിനെ ആദ്യം കണ്ടത് രാസമായിരുന്നു. ഹൈദരാബാദ് ഷൂട്ടിങ് കഴിഞ്ഞ് കുറച്ചു ദിവസം കഴിഞ്ഞാണ് ഞാൻ ജോയിൻ ചെയ്യുന്നത്. ഒരു ദിവസം കോസ്‌റ്റും ട്രയലിന് ചെല്ലാമോ എന്ന് ചോദിച്ചിരുന്നു. ഷൂട്ടിങ് നടക്കുന്നിടത്താണ് ചെല്ലുന്നത്. അജിത് സാറൊക്കെ ഷൂട്ടിങിലാണ്. ഞാൻ സാറിനെ ഇതുവരെ കണ്ടിട്ടില്ല. ശാലിനിയുമായി അടുപ്പമുണ്ട്. ഞങ്ങൾ മെസേജ് ചെയ്യാറുണ്ട്,'

  'പക്ഷെ സാറിനെ കണ്ടിട്ടില്ല. ഞാൻ അവിടെ പറഞ്ഞ് ഏൽപ്പിച്ചു. സാർ ഫ്രീയാകുമ്പോൾ ഒന്ന് പറയണം. പോയി കാണാൻ ആണെന്ന്. അങ്ങനെ ഞാൻ കാരവനിൽ മീറ്റ് ചെയ്യുകയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ കാരവനിൽ മുട്ടുന്നു. അങ്ങോട്ട് ചെല്ലാൻ ആകുമെന്ന് പറഞ്ഞ് തുറക്കുമ്പോൾ സാർ, മേ ഐ കമ്മിൻ എന്ന് ചോദ്യം,'

  'ഞാൻ അങ്ങോട്ട് വരുമായിരുന്നല്ലോ എന്ന് പറഞ്ഞു. ഭയങ്കര റെസ്പെക്ടഫുൾ ആണ് അദ്ദേഹം. അദ്ദേഹത്തെ കുറിച്ച് ഒരുപാട് പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാൽ കേട്ടതിനേക്കാൾ ഒരുപാട് മടങ്ങാണ് അദ്ദേഹം. എല്ലാവരോടും ഒരുപോലെ ആണ് പെരുമാറുന്നത്,'

  manju warrier about ajith kumar

  Also Read: പോണിടെയിലൊക്കെ കെട്ടിയ കുഞ്ഞു കുട്ടി, അന്ന് ഒട്ടും ഹാപ്പി ആയിരുന്നില്ല; അമാലിനെ ആദ്യമായി കണ്ടതിനെ പറ്റി ദുൽഖർ!

  'അദ്ദേഹത്തെ ഞാൻ ഏറ്റവും സന്തോഷവാനായി കണ്ടിട്ടുള്ളത് ബൈക്കിന്റെ പുറത്താണ്. ഷൂട്ടിങ്ങിനിടയിൽ ഞങ്ങൾ യാത്രകളെ കുറിച്ച് പറഞ്ഞപ്പോഴാണ് വളരെ ആകസ്മികമായി അദ്ദേഹം ബൈക്ക് ട്രിപ്പിനെ കുറിച്ച് പറയുന്നത്. ജോയിൻ ചെയ്യുന്നോ എന്ന് ചോദിച്ചപ്പോൾ ഞാൻ ഉണ്ടെന്ന് പറഞ്ഞു. പിന്നെയാണ് ഇനി മര്യദയുടെ പുറത്ത് ചോദിച്ചത് ആകുമോ എന്ന ടെൻഷൻ ഒക്കെ വരുന്നത്. ഞാൻ ആണെങ്കിൽ ഉണ്ടെന്ന് പറയുകയോ ചെയ്തു,'

  'അങ്ങനെ ഇരിക്കുമ്പോൾ അദ്ദേഹം മെസ്സേജ് അയച്ചു. എല്ലാം റെഡിയാണ് നമ്മുക്ക് പോകാമെന്ന് പറഞ്ഞു. ഞാൻ അപ്പോൾ സാർ സീരിയസ് ആയിട്ട് പറഞ്ഞതാണോ എന്ന് ചോദിച്ചു. അദ്ദേഹം അതേ. വരൂ എന്ന് പറഞ്ഞു. അങ്ങനെയാണ് ആ യാത്ര പോകുന്നത്. എന്ത് പറയുകയാണെങ്കിലും അദ്ദേഹം ജനുവിൻ ആയിട്ടാണ് പറയുന്നത്,' ,മഞ്ജു വാര്യർ പറഞ്ഞു.

  അഭിമുഖത്തിൽ താൻ ഒരിക്കലും ഉയരത്തിൽ എത്തി എന്നൊന്നും വിശ്വസിക്കുന്നില്ലെന്നും മഞ്ജു പറയുന്നുണ്ട്. 'ഒരു റാങ്കിങ് ഉണ്ട് സ്റ്റെപ്പുകൾ ഉണ്ടെന്ന് ഒന്നും ഞാൻ വിശ്വസിക്കുന്നില്ല. എനിക്ക് അങ്ങനെ തോന്നാറേ ഇല്ല. പിന്നെ എല്ലാവരും ലേഡി സൂപ്പർ സ്റ്റാർ എന്നൊക്കെ പറയുമ്പോൾ ഞാൻ ചിരിക്കും എന്നല്ലാതെ ഒന്നും പറയില്ല. അതൊന്നും ശാശ്വതമല്ലെന്നും ചിലർ വെറുതെ പറയുന്നത് ആണെന്നും എനിക്ക് അറിയാം. തിരിച്ച് ഞാൻ അതിനെ വിശദീകരിക്കാൻ നിൽക്കാറില്ല എന്ന് മാത്രം,'

  'നല്ല സിനിമകൾ ചെയ്യുക. ഞാൻ ചെയ്ത് കുളമാക്കി എന്ന് പറയിപ്പിക്കാതിരിക്കുക എന്നതൊക്കെയാണ്. ഇപ്പോഴും തുടക്കാരിയുടേതായ എല്ലാ പേടിയും എനിക്കുണ്ട്. അത് എന്റെ കഴിവാണോ കഴിവ് കേടാണോ എന്ന് എനിക്ക് അറിയില്ല,' മഞ്ജു പറഞ്ഞു.

  Read more about: manju warrier
  English summary
  Viral: Manju Warrier Opens Up About Ajith Kumar's Love For Bikes, Travel, Recalls Meeting Him First Time
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X