twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഇന്ന് അങ്ങനെ വിളിക്കുന്നവർ നാളെ മാറ്റിവിളിക്കുമെന്ന് അറിയാം; ഞാൻ ഒരു സാധാരണ നടിയാണ്': മഞ്ജു വാര്യർ

    |

    സിനിമ പ്രേക്ഷകർ മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണം നൽകിയിരിക്കുന്ന നടിയാണ് മഞ്ജു വാര്യർ. കേരളത്തിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്ന താരങ്ങളിൽ ഒരാളാണ് മഞ്ജു. തിരിച്ചുവരവിലാണ് മഞ്ജു സിനിമയിൽ ഏറ്റവും നേട്ടമുണ്ടാക്കിയത്. മലയാളത്തിലെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നായികയായി മഞ്ജു മാറുകയായിരുന്നു.

    മലയാളത്തിന് പുറമെ തമിഴിൽ ഉൾപ്പെടെ മഞ്ജു ഇന്ന് തിളങ്ങി നിൽക്കുകയാണ്. മഞ്ജുവിന്റെ രണ്ടാമത്തെ തമിഴ് ചിത്രം തുനിവ് കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിൽ എത്തിയത്. തമിഴ് സൂപ്പർ താരം അജിത് നായകനായ ചിത്രത്തിൽ ആക്ഷൻ ഹീറോയിൻ ആയിട്ടാണ് മഞ്ജു അഭിനയിച്ചിരിക്കുന്നത്. മഞ്ജുവിന്റെ പ്രകടനത്തിന് കയ്യടിക്കുകയാണ് സിനിമ കണ്ടവരെല്ലാം.

    Also Read: സ്വന്തം മകളെപ്പോലെ; കുട്ടിമണിയെ സ്നേഹത്താൽ പൊതിഞ്ഞ് റിമി ടോമി; പിറന്നാളിന് നൽകിയ സമ്മാനംAlso Read: സ്വന്തം മകളെപ്പോലെ; കുട്ടിമണിയെ സ്നേഹത്താൽ പൊതിഞ്ഞ് റിമി ടോമി; പിറന്നാളിന് നൽകിയ സമ്മാനം

    സൂപ്പർ സ്റ്റാർ എന്ന് വിളിക്കുന്നതിനോട് മഞ്ജു നടത്തിയ പ്രതികരണം

    മലയാളത്തിൽ ആയിഷ ആണ് മഞ്ജുവിന്റെ ഇനി പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രം. നിരവധി ചിത്രങ്ങൾ മഞ്ജുവിനായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. മഞ്ജുവിന്റെ മികച്ച പ്രകടനങ്ങൾ ഇനിയും വരാറുണ്ടെന്ന് പ്രതീക്ഷിക്കുന്ന ആരാധകർ അതിനായുള്ള കാത്തിരിപ്പിലാണ്.

    അതിനിടെ തന്നെ സൂപ്പർ സ്റ്റാർ എന്ന് വിളിക്കുന്നതിനോട് മഞ്ജു നടത്തിയ പ്രതികരണം ശ്രദ്ധനേടുകയാണ്. സൂപ്പർ സ്റ്റാർ എന്ന വിളിയുടെ ക്രൈറ്റീരിയ എന്താണെന്ന് എനിക്ക് അറിയില്ലെന്ന് പറയുകയാണ് മഞ്ജു. ഇന്ന് അങ്ങനെ വിളിക്കുന്നവർ നാളെ മാറ്റിവിളിക്കുമെന്ന് തനിക്ക് അറിയാമെന്നും മഞ്ജു പറയുന്നു. തമിഴിലേക്ക് എത്തിയതിനെ കുറിച്ചും സൗഹൃദങ്ങളെ കുറിച്ചുമെല്ലാം മഞ്ജു പറയുന്നുണ്ട്.

     നമ്മുക്ക് നല്ലത് വരണമെന്ന് ആഗ്രഹിക്കുന്ന കുറച്ചുപേർ

    'ആരാധകരുടെ സ്നേഹം വലിയ അനുഗ്രഹമാണെന്ന് എനിക്ക് അറിയാം. പക്ഷെ ഈ ഫാൻസ്‌ എന്ന വാക്ക് ഉപയോഗിക്കാൻ പോലും എനിക്ക് മടിയാണ്. ഒന്നിലെങ്കിൽ വെൽ വിഷേർസ്, ഫ്രണ്ട്സെന്നോ ഒക്കെ പറയാം. നമ്മുക്ക് നല്ലത് വരണമെന്ന് ആഗ്രഹിക്കുന്ന കുറച്ചുപേർ. എന്തുകൊണ്ട് എന്നെ ഇഷ്ടപ്പെടുന്നു എന്ന് ആലോചിക്കുമ്പോൾ ഞാൻ ചെയ്ത കഥാപാത്രങ്ങൾ കൊണ്ടായിരിക്കും എന്നൊക്കെ എനിക്ക് തോന്നാറുണ്ട്,'

    'ഞാൻ മലയാളം പഠിക്കുന്നതിന് മുൻപ് തമിഴാണ് പഠിച്ചത്. എഴുതാനും വായിക്കാനും സംസാരിക്കാനുമെല്ലാം പഠിച്ചത്. തമിഴിൽ എഴുതാനും വായിക്കാനുമൊക്കെ അറിയാം. സ്‌കൂൾ ചേർന്നപ്പോൾ മലയാളം എടുക്കാനുള്ള ഓപ്‌ഷൻ രണ്ടാം ക്‌ളാസിന് ശേഷം ആയിരുന്നു. അതുവരെ ഞാൻ തമിഴ് എഴുതിയാണ് പഠിച്ചത്. കൂട്ടുകാർ എല്ലാം തമിഴർ ആയിരുന്നു. ഞാൻ ശരിക്കും ഒരു തമിഴത്തി ആയിട്ടാണ് വളർന്നത്. പക്ഷെ അത് എനിക്ക് ഭയങ്കര ഇഷ്ടമാണ്, '

    അങ്ങനെ തമിഴിൽ എത്തി

    'എന്തുകൊണ്ടാണ് തമിഴ് സിനിമ ചെയ്യാതിരുന്നതെന്ന് ചോദിച്ചാൽ അതിന് കാരണങ്ങൾ പലതാണ്. ഞാൻ ആദ്യത്തെ മൂന്ന് വർഷം അഭിനയിച്ചു കൊണ്ടിരുന്നപ്പോൾ സിനിമകൾ വന്നിരുന്നു. പക്ഷെ മലയാളത്തിൽ ബാക്ക് ടു ബാക്കായി സിനിമകൾ ചെയ്യുന്നത് കൊണ്ട് തന്നെ ഡേറ്റ് പ്രശ്‌നമുണ്ടായിരുന്നു,'

    'പിന്നീട് അഭിനയിച്ചു തുടങ്ങിയപ്പോഴും പലരും ചോദിച്ചിരുന്നു, അപ്പോൾ ഡേറ്റ് പ്രശ്നം അല്ലെങ്കിൽ കഥ തൃപ്തികരമല്ലാതെ വന്നു. അവസാനം എല്ലാം കൂടി ഒത്തുവന്നത് അസുരനിലാണ്. അങ്ങനെ തമിഴിൽ എത്തി. തമിഴിൽ സിനിമകൾ ചെയ്യാതെ ഇരിക്കാൻ പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല,'

    നല്ല സിനിമകൾ ചെയ്യണം

    'എന്താണ് ഈ സൂപ്പർസ്റ്റാറിന്റെ ക്രൈറ്റീരിയ എന്ന് പോലും ഞാൻ ആലോചിക്കാറില്ല. അതൊക്കെ ഒരു സ്നേഹം കൊണ്ട് വിളിക്കുന്നതാണ്. ഇന്ന് വിളിക്കുന്ന ചെലപ്പോൾ നാളെ മാറ്റിവിളിച്ചേക്കും. അതിലൊന്നും ഞാൻ വിശ്വസിക്കുന്നുമില്ല. നല്ല സിനിമകൾ ചെയ്യണം ചീത്തപ്പേര് കേൾപ്പിക്കാതെ ആരെയും നിരാശരാക്കാതെ. നമ്മുടെ സിനിമ ഇഷ്ടപ്പെടുന്നില്ലെങ്കിൽ അത് എന്താണെന്ന് മനസിലാക്കി അടുത്ത തവണ തീരുത്താൻ ആഗ്രഹിക്കുന്ന സാധാരാണ ആക്ടറാണ് ഞാൻ,'

    Also Read: നല്ല അടുക്കവും ഒതുക്കവുമുള്ള കുട്ടിയായിരുന്നു സുലു; അവളും മമ്മൂക്കയും വളർത്തിയതിന്റെ ഗുണം ദുൽഖറിലുണ്ട്: കുഞ്ചൻAlso Read: നല്ല അടുക്കവും ഒതുക്കവുമുള്ള കുട്ടിയായിരുന്നു സുലു; അവളും മമ്മൂക്കയും വളർത്തിയതിന്റെ ഗുണം ദുൽഖറിലുണ്ട്: കുഞ്ചൻ

    നമ്മൾ ഒരു ട്രെൻഡ് മാറ്റം കണ്ടുകൊണ്ട് ഇരിക്കുകയാണ്

    'ഞാൻ തിരഞ്ഞെടുക്കുന്ന സിനിമകൾ ഞാൻ തിയേറ്ററിൽ പോയി കാണുമോ എന്ന് മാത്രമേ ചിന്തിക്കാറുള്ളു, ഓരോ സമയവും ട്രെൻഡുകൾ മാറി മാറി വരുന്നുണ്ട്. ഇപ്പോഴും നമ്മൾ ഒരു ട്രെൻഡ് മാറ്റം കണ്ടുകൊണ്ട് ഇരിക്കുകയാണ്,'

    'എഫോർട്ട് എടുത്ത് ഹോൾഡ് ചെയ്ത് വെക്കേണ്ടി വരുന്നത് ഒന്നും നല്ല സൗഹൃദങ്ങൾ അല്ല. അതൊക്കെ ഓർഗാനിക്ക് ആണ്. സുഹൃത്തുക്കൾ ഒക്കെ കുറെ കാലം ഒന്നും സംസാരിച്ചില്ലെങ്കിലും പിന്നെ സംസാരിക്കുമ്പോൾ ഇന്നലെ സംസാരിച്ചു പിരിഞ്ഞ പോലെ കാണുന്നവരാണ്. ഒരു സൗഹൃദം നിലനിർത്താൻ നമ്മൾ പരിശ്രമിക്കണം എന്നുണ്ടെങ്കിൽ അതൊരു നല്ല സൗഹൃദം അല്ലെന്നാണ് എനിക്ക് തോന്നുന്നത്,' മഞ്ജു വാര്യർ പറഞ്ഞു.

    Read more about: manju warrier
    English summary
    Viral: Manju Warrier Opens Up About Being Called Superstar Says She Is Just An Normal Actor
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X